100 കോടിയിൽ ഓടി തളർന്ന ‘പ്രേമലു’  ഇനിയും ഓ ടി ടി യിൽ 

മലയാളി സിനിമ പ്രേമികൾ എല്ലാം ഗംഭീരമായി വരവേറ്റ ഹിറ്റ് ചിത്രം ‘പ്രേമലു’ ബോക്സ്ഓഫീസിൽ 100 കോടിക്ക് മുകളിൽ ലഭ്യമാക്കിയിരുന്നു, കൂടാതെ ചിത്രം തെലുങ്കിലും തീയറ്ററുകളിൽ  ഹൗസ്‌ ഫുള്ളായി ഇപ്പോൾ പ്രദർശനം തുടരുകയാണ്, ഈ ഒരു…

മലയാളി സിനിമ പ്രേമികൾ എല്ലാം ഗംഭീരമായി വരവേറ്റ ഹിറ്റ് ചിത്രം ‘പ്രേമലു’ ബോക്സ്ഓഫീസിൽ 100 കോടിക്ക് മുകളിൽ ലഭ്യമാക്കിയിരുന്നു, കൂടാതെ ചിത്രം തെലുങ്കിലും തീയറ്ററുകളിൽ  ഹൗസ്‌ ഫുള്ളായി ഇപ്പോൾ പ്രദർശനം തുടരുകയാണ്, ഈ ഒരു വേളയിൽ ഇപ്പോൾ ചിത്രം ഓ ടി ടി യിൽ പ്രദര്ശിപ്പിക്കുന്നു എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്, ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറണ് ചിത്രത്തിന്റെ ഓ ടി ടി അവകാശം എടുക്കുന്നതെന്നു മുൻപ് വാർത്തകൾ എത്തിയെങ്കിലും ഭാവനസ്‌റ്റുഡിയോസ് അതിന് തള്ളിക്കളഞ്ഞിരുന്നു, എന്നാൽ ആ വാർത്ത സത്യമാണ്

മാർച്ച് 29 നെ ചിത്രത്തിന്റെ സ്‌ട്രീമിംഗ്‌ ഹോറസ്റ്റാറിൽ ആരംഭിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്, കഴിഞ്ഞ ഫെബ്രുവരി 9  നെ ആയിരുന്നു ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യ്തത്, ചിത്രം 31 ദിവസം കൊണ്ട് ബോക്സ്ഓഫീസിൽ 100 കോടിക്ക് മുകളിൽ നേടുകയും ചെയ്യ്തിരുന്നു,

ഗിരീഷ് എ ഡി സംവിധാനം ചെയ്യ്ത ഈ ഹിറ്റ് ചിത്രത്തിൽ നസ്ലെൻ,നമിത ബൈജു, ശ്യാം പുഷ്ക്കരൻ, സംഗീത് പ്രതാപ്, അഖില ഭാർഗവൻ, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയ താരങ്ങളാണ് പ്രധാന വേഷത്തിൽ എത്തുന്നത്, സൂപ്പർ സ്റ്റാറുകൾ ഇല്ലാതെ ആദ്യമായാണൊരു ചിത്രം തീയറ്ററുകളിൽ ഗംഭീര വിജയം കൈവരിക്കുന്നത്,