Categories: Film News

5 കോടിയുടെ വാച്ച്!!! ഷാരൂഖ് ഖാനെ കണ്ട് ഞെട്ടി ആരാധകലോകം

നാല് വര്‍ഷത്തിന് ശേഷം കിംഗ് ഖാന്റെ തകര്‍പ്പന്‍ തിരിച്ചുവരവിന് കാത്തിരിക്കുകയാണ് ആരാധകലോകം. നാളെയാണ് കാത്തിരിപ്പിനൊടുവില്‍ പഠാന്‍ തിയ്യേറ്ററിലേക്ക് എത്തുന്നത്. റിലീസിന് മുമ്പ് തന്നെ കോടികളാണ് പഠാന്‍ പ്രീ ബുക്കിങ്ങിലൂടെ നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല ഇതിനകം തന്നെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും പഠാന്‍ തകര്‍ത്തു കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടയില്‍ താരത്തിന്റെ ഒരു ചിത്രമാണ് സോഷ്യലിടത്ത് വൈറലാകുന്നത്.
ഇന്റര്‍നാഷണല്‍ ലീഗ് ടി20 (ILT20) ഉദ്ഘാടനത്തിന് ജനുവരി 13 ന് ഷാരൂഖ് ഖാന്‍ എത്തിയ താരത്തിന്റെ ചിത്രമാണ് വൈറലാവുന്നത്. ചടങ്ങില്‍ താരം ധരിച്ച വാച്ച് കണ്ടാണ് ആരാധകര്‍ ഞെട്ടിയിരിക്കുന്നത്.

ആഢംബര ബ്രാന്‍ഡായ ഔഡെമര്‍സ് പിഗ്വെറ്റ് വാച്ചാണ് താരം ധരിച്ചിട്ടുള്ളത്.
വാച്ചിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. നാല് കോടിക്ക് മുകളിലാണത്രേ ഈ വാച്ചിന്റെ വില.

വാച്ചിന്റെ യഥാര്‍ത്ഥ വില 4,74,47,984 രൂപയാണ്. തന്റെ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ജേഴ്‌സിയണിഞ്ഞാണ് ചടങ്ങില്‍ ഷാരൂഖ് എത്തിയത്. ഇതിനൊപ്പം ഡാര്‍ക് ബ്ലൂ സണ്‍ഗ്ലാസും അതേ നിറത്തിലുള്ള ഔഡെമര്‍സ് പിഗ്വെറ്റ് വാച്ചുമാണ് താരം ധരിച്ചത്.

Audemars Piguet-ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, 41 mm ഡയല്‍ ഉള്ള റോയല്‍ ഓക്ക് പെര്‍പെച്വല്‍ കലണ്ടര്‍ വാച്ചാണ്. പൂര്‍ണ്ണമായും നീല നിറത്തിലുള്ള റോയല്‍ ഓക്ക് പെര്‍പെച്വല്‍ കലണ്ടര്‍ 41 മില്ലീമീറ്ററില്‍ നീല സെറാമിക്‌സിലാണ് പൂര്‍ണ്ണമായും നിര്‍മിച്ചിട്ടുള്ളത്.

Anu