Categories: Film News

പൃഥിരാജിന്റെ വിലായത്ത് ബുദ്ധ ഉടനെത്തും; ചിത്രം ലാസ്റ്റ് ഷെഡ്യൂളിൽ!

പൃഥ്വിരാജ് സുകുമാരൻ ഡബിൾ മോഹനൻ എന്ന ചന്ദനകടത്തുകാരനായി എത്തുന്ന വിലായത്ത് ബുദ്ധ ലാസ്റ്റ് ഷെഡ്യൂളിലേക്ക്. എമ്പുരാന് മുമ്പ് പൃഥ്വിരാജിന്റേതായി സ്‌ക്രീനിലെത്തുന്ന മാസ് ആക്ഷൻ കഥാപാത്രമാണ് ഡബിൾ മോഹനൻ. പ്രശാന്ത് നീൽ കെജിഎഫിന് ശേഷം സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാർ , അക്ഷയ്കുമാറിനൊപ്പമുള്ള ബോളിവുഡ് ചിത്രം ബഡേ മിയാൻ ഛോട്ടേ മിയാൻ എന്നിവയുടെ ഷെഡ്യൂളുകൾ പൂർത്തിയാക്കിയാണ് പൃഥ്വിരാജ് വിലായത്ത് ബുദ്ധയുടെ മറയൂർ ലൊക്കേഷനിൽ ജോയിൻ ചെയ്യുന്നത്.


സച്ചി, പൃഥ്വിരാജ് എന്നിവർക്കൊപ്പം സഹസംവിധായകനായിരുന്ന ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ ഉർവശി തിയറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനനാണ് നിർമ്മിക്കുന്നത്. . ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ്.ഏറ്റവും മൂല്യമുള്ള ചന്ദനമരത്തിനായി ഗുരുവും ശിഷ്യനുമിടയിലുണ്ടാകുന്ന ഏറ്റുമുട്ടലുകളെ കുറിച്ചാണ് ചിത്രം പറയുന്നത്.

അനുമോഹൻ, ഷമ്മി തിലകൻ, പ്രിയംവദ കൃഷ്ണൻ രാജശ്രീ നായർ എന്നിവർക്കൊപ്പം ടി.ജെ. അരുണാചലം എന്നിവരാണ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ഛായാഗ്രാഹകൻ അരവിന്ദ് കശ്യപാണ് .എഡിറ്റിംഗ് ശ്രീജിത്ത് സാരംഗ്,സംഗീതം ജേക്ക്‌സ് ബിജോയ്. , കലാസംവിധാനം ബംഗ്ലാൻ. മേക്കപ്പ് മനുമോഹൻ, കോസ്റ്റ്യും ഡിസൈൻ സുജിത് സുധാകരൻ.

 

 

 

Aiswarya Aishu