‘അച്ഛൻ മരിച്ചു, അംബുലൻസിലിരുന്ന് അമ്മ ഇനിയെന്ത് ചെയ്യുമെന്ന് ആലോചിച്ചു’; പൃഥ്വിയുടെ വാക്കുകൾ, കണ്ണീരോടെ കേട്ട് മല്ലിക സുകുമാരൻ

മല്ലികാ സുകുമാരന്റെ സിനിമാ ജീവിതത്തിന്റെ 50-ാം വാർഷികം തിരുവനന്തപുരത്ത് ആഘോഷിച്ചിരുന്നു. അപ്പോളോ ഡിമോറോയിൽ വെച്ച് നടന്ന ആഘോഷ പരിപാടി വ്യവസായ മന്ത്രി പി രാജീവ് ആണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ പൃഥ്വിരാജ് നടത്തിയ പ്രസംഗമാണ്…

മല്ലികാ സുകുമാരന്റെ സിനിമാ ജീവിതത്തിന്റെ 50-ാം വാർഷികം തിരുവനന്തപുരത്ത് ആഘോഷിച്ചിരുന്നു. അപ്പോളോ ഡിമോറോയിൽ വെച്ച് നടന്ന ആഘോഷ പരിപാടി വ്യവസായ മന്ത്രി പി രാജീവ് ആണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ പൃഥ്വിരാജ് നടത്തിയ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചടങ്ങിന് എത്താൻ കഴിയില്ലെന്നാണ് കരുതിയത്. യുഎസിൽ ഷൂട്ടിന് വേണ്ടി പോകാൻ നിന്നതാണ്. എന്നാൽ ഇതുവരെ വിസ വന്നില്ല. അതിൽ അമ്മ ഇടപെട്ടോ എന്ന് സംശയമുണ്ടെന്ന് തമാശയായി പൃഥ്വി പറഞ്ഞു. ലോകത്ത് ഒരു നടനും സ്വന്തം അമ്മയുടെ ചിത്രം പ്രൊഡ്യൂസ് ചെയ്യുകയും ഒപ്പം അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു കാണില്ലെന്നും പൃഥ്വി രൂട്ടിച്ചേർത്തു.

അമ്മയുടെ ധൈര്യത്തെ കുറിച്ചും പൃഥ്വി സംസാാരിച്ചു. അച്ഛൻ മരിച്ച് എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരുകയായിരുന്നു. അമ്മ കാറിലാണ്. ഞാനും ചേട്ടനും അച്ഛനെ കൊണ്ടുവരുന്ന അംബുലൻസിലായിരുന്നു. അംബുലൻസിലിരുന്ന് ഞാൻ ആലോചിച്ചത് അമ്മ ഇനിയെന്ത് ചെയ്യുമെന്നാണ്. അതിനുള്ള ഉത്തരമാണ് ഇപ്പോൾ നിങ്ങൾക്ക് മുൻപിൽ നിൽക്കുന്ന പൃഥ്വിരാജും ഇന്ദ്രജിത്തെന്നും താരം പറഞ്ഞു. പൃഥ്വി വാക്കുകൾ കേട്ട് മല്ലിക സുകുമാരന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

ജീവിതത്തിൽ ഇനി അധിക മോഹങ്ങൾ ഒന്നുമില്ലെന്നും ഇത് വരെ ജഗദീശ്വൻ നൽകിയ വരദാനത്തിന് നന്ദിയെന്നുമാണ് മല്ലികാ സുകുമാരൻ പറഞ്ഞത്. തിരിഞ്ഞു നിൽക്കുമ്പോൾ ദുർഘടകരമായ അവസ്ഥ മറികടക്കാൻ കൂടെ നിന്ന സഹോദരങ്ങൾ, മറ്റു കുടുംബാങ്ങൾ മക്കൾ എന്നിവരുടെ പിന്തുണയും സിനിമാ മേഖലയിലെ സഹായവും മറക്കാനാകാത്തതാണ്. അമ്പതാം വാർഷികം ആഘോഷിക്കുക എന്നത് സുഹൃത് സംഘത്തിന്റെ താൽപര്യമായിരുന്നു. അത് എല്ലാവരും ഏറ്റെടുത്തതായും എല്ലാവരേയും നന്ദി പൂർവ്വം സ്മരിക്കുന്നതായും മല്ലിക സുകുമാരൻ മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി.