മോഹൻലാൽ സാർ പറഞ്ഞാണ് അമ്മയിൽ മെമ്പര്ഷിപ്പെടുത്തത്‌! എന്നാൽ അതിനെ തയ്യാറാകാഞ്ഞത് ഈ കാരണം കൊണ്ട് പ്രിയാമണി

എല്ലാ ഭാഷയിലും അഭിനയ മികവ് കാണിച്ച നടിയാണ് പ്രിയ മണി, ഇപ്പോൾ താൻ അമ്മ സംഘടനയിൽ അംഗത്വം വഹിക്കാഞ്ഞ കാരണം പറയുകയാണ് നടി, അമ്മയുടെ മീറ്റിങ്ങിൽ പങ്കെടുക്കാൻ എനിക്ക് വലിയ പ്രയാസമായിരുന്നു, ഒന്നാമത്തെ കാര്യം ഭാഷ, എനിക്ക് മലയാളം അറിയില്ല, പിന്നെ ഇതിന്റെ ഒരു കാര്യം മെസ്സേജ് ഇടവേള ബാബു ചേട്ടൻ അയക്കുന്നത് മലയാളത്തിലാണ്.

എനിക്ക് മലയാളം വായിക്കാൻ അറിയില്ല, അമ്മയുടെ മെമ്പർഷിപ്പ് എടുക്കാൻ തന്നെ വലിയ ഭയമായിരുന്നു. ഗ്രാന്റ് മാസ്റ്റർ ചെയ്യുന്ന സമയത്തു ആയിരുന്നു മോഹൻലാൽ സാർ  ആണ് തന്നെ അമ്മയുടെ മെമ്പർഷിപ്പ് എടുക്കാൻ നിർബന്ധിച്ചത്, ഞാൻ തമിഴിലും, തെലുങ്കിലും അംഗത്വം ഉണ്ടെന്നു പറഞ്ഞപ്പോൾ അദ്ദേഹമാണ് പറഞ്ഞത് എന്താണ് മലയാളത്തിൽ എടുക്കാത്തതെന്ന് എടുക്കണം, ഒന്നും നോക്കേണ്ട എന്നും അദ്ദേഹം പറഞ്ഞു , പ്രിയാമണി പറയുന്നു.

ഇപ്പോൾ മോഹൻലാലും, പ്രിയ മണിയും ഒന്നിച്ചു അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘നേര്’, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നേര്. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുന്നത് എന്റെ ഫാമിലിയിൽ ഉള്ളവർക്ക് വളരെ ഇഷ്ട്ടമാണ്, അവർ ലാൽ സാറിന്റെ ആരാധകരാണ്, കൂടാതെ എനിക്കും നല്ല കംഫർട്ടായി തോന്നാറുണ്ട് ലാൽ സാറിന്റെ കൂടെയുള്ള അഭിനയം.

Suji