മുകേഷിനെ വിളിക്കണമെങ്കില്‍ ആ വേഷം ചെയ്യാന്‍ മറ്റൊരാളില്ല എന്ന് വരണം, പ്രിയദര്‍ശന്റെ പറഞ്ഞതിനെ കുറിച്ച് മുകേഷ്

ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച താരമാണ് മുകേഷ്. ഒരുപാട് കഥാപാത്രങ്ങളാണ് മുകേഷിന്റെ അക്കൗണ്ടിലുള്ളത്.
പ്രശസ്ത നാടക നടനും, നാടകസംവിധായകനമായിരുന്ന ഒ മാധവന്റെ മകനാണ് മുകേഷ്. മുകേഷിന്റെ ചെറുപ്പകാലത്തിലെ പേര് മുകേഷ് ബാബു എന്നായിന്നു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം നിയമസഭാ മണ്ഡലത്തില്‍ നിന്ന് സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുകേഷ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു. പ്രിയദര്‍ശനുമായും മോഹന്‍ലാലുമായുമൊക്കെ അടുത്ത സൗഹൃദം സൂക്ഷിക്കുന്നയാളാണ് മുകേഷ്. പക്ഷെ, പ്രിയദര്‍ശന്റെ സൂപ്പര്‍ഹിറ്റ് സിനിമയായ വെട്ടത്തില്‍ മുകേഷിനെ എന്തുകൊണ്ടാണ് പ്രിയദര്‍ശന്‍ വിളിക്കാതിരുന്നതെന്ന് എന്ന കാരണമാണ് ഇപ്പോള്‍ പുറത്ത് വന്നത്.

mukesh fb post
mukesh fb post

ഞാന്‍ മുകേഷിനെ വിളിക്കണമെങ്കില്‍ ആ വേഷം മറ്റൊരാള്‍ക്കും ചെയ്യാന്‍ കഴിയില്ല എന്ന് ബോധ്യപ്പെടുമ്പോള്‍ മാത്രമാണ് എന്റെ സിനിമയിലേക്ക് മുകേഷിനെ വിളിക്കുകയുളളു. ഈ സിനിമയില്‍ അങ്ങനെയൊരു വേഷം ഇല്ലാത്തതുകൊണ്ടാണ് ഞാന്‍ മുകേഷിനെ വിളിക്കാതിരുന്നത്. പ്രിയന്‍ അങ്ങനെ പറഞ്ഞപ്പോള്‍ അതെനിക്ക് ഒരു നടനെന്ന നിലയില്‍ അഭിമാനം തോന്നിയ കാര്യമാണ് എന്നാണ് മുകേഷ് ഇതിനെ പറ്റി പറയുന്നത്.
അതേ സമയം മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ബ്രഹ്‌മാണ്ഡ സിനിമ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ മുകേഷ് അഭിനയിക്കുന്നുണ്ട്. മരക്കാറിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നിനെയാണ് മുകേഷ് അവതരിപ്പിക്കുന്നത്.