വിവാദങ്ങള്‍ക്കിടയില്‍ വെളിപ്പെടുത്തലുമായി വൈക്കം വിജയലക്ഷ്മിയുടെ ഭര്‍ത്താവ്!

തന്റേതായ ഗാനാലാപന ശൈലികൊണ്ട് മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ആരാധകരെ ഉണ്ടാക്കിയെടുത്ത ഗായികയാണ് വൈക്കം വിജയലക്ഷ്മി. കുറച്ച് ദിവസങ്ങളായി ഗായിക വൈക്കം വിജയ ലക്ഷ്മിയുടെ വിവാഹ മോചനത്തെക്കുറിച്ചുള്ള പലതരം വാര്‍ത്തകളാണ് പുറത്ത് വരുന്നത്. പലതരം…

തന്റേതായ ഗാനാലാപന ശൈലികൊണ്ട് മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ആരാധകരെ ഉണ്ടാക്കിയെടുത്ത ഗായികയാണ് വൈക്കം വിജയലക്ഷ്മി. കുറച്ച് ദിവസങ്ങളായി ഗായിക വൈക്കം വിജയ ലക്ഷ്മിയുടെ വിവാഹ മോചനത്തെക്കുറിച്ചുള്ള പലതരം വാര്‍ത്തകളാണ് പുറത്ത് വരുന്നത്. പലതരം അഭ്യൂഹങ്ങളും രൂപപ്പെട്ടതിനെ തുടര്‍ന്ന് ഇതിനെല്ലാം മറുപടിയുമായി താരം തന്നെ രംഗത്ത് വന്നിരുന്നു. ഭര്‍ത്താവ് അനൂപുമായി പൊരുത്തപെട്ടു പോകാന്‍ ആകാത്തതുകൊണ്ടുതന്നെ ഇരുവരും ഒരുമിച്ചെടുത്ത തീരുമാനം ആയിരുന്നു വിവാഹമോചനം എന്ന് പ്രിയ ഗായിക തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ ഭര്‍ത്താവ് അനൂപിന്‌റെ ചില മുന്‍കാല പ്രതികരണങ്ങളാണ് വൈറലായി മാറുന്നത്. അനൂപിന്‌റെ വാക്കുകള്‍…ഞങ്ങളുടെ വിവാഹത്തിന് പോലും വിജി മറ്റൊന്നും ശ്രദ്ധിക്കുന്നില്ല.

വേദിയില്‍ ആരാണ് ദാസാറാണോ, വിജയ് യേശുദാസ് സാറാണോ എന്നൊന്നും ശ്രദ്ധിക്കുന്നില്ല. വിജിക്ക് എല്ലാം സംഗീതമാണ്. ഫ്യൂഷന്‍ വായിക്കുന്നുണ്ടായിരുന്നു സ്റ്റേജിന്റെ തൊട്ട് താഴെ വിജിക്ക് അതിലായിരുന്നു ശ്രദ്ധ. താളം കൊട്ടി നില്‍ക്കുകയായിരുന്നു വിജി”, അനൂപ് പറയുന്നു. എത്ര നെഗറ്റീവിനെയും പോസിറ്റിവ് ആക്കി എടുക്കാനുള്ള കഴിവ് വിജിക്ക് ഉണ്ട്. ആര് ദുഖിച്ചിരുന്നാലും വിജിയോട് സംസാരിച്ചാല്‍ ഓക്കേ ആണ് എന്നും അനൂപ് വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. വിവാഹത്തിന്റെ ടെന്‍ഷനോ കാര്യങ്ങളോ ഒന്നും വിജിക്ക് ഉണ്ടായിരുന്നില്ല. സംഗീതമാണ് വിജിക്ക് എല്ലാം എന്നെല്ലാമാണ് അനൂപ് പറയുന്നത്.

ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഇന്റീരിയര്‍ ഡെക്കറേറ്റ് ആയി വര്‍ക്ക് ചെയ്യുകയാണ് താന്‍ എന്ന് അനൂപ് പറയുകയുണ്ടായി. ജോലിക്ക് ഒപ്പം തന്നെ മിമിക്സും ചെയ്യുകയായിരുന്നു. എന്നാല്‍ പിന്നീട് അതില്‍ നിന്നും മാറുകയായിരുന്നു. അവിടെ നിന്നുമാണ് വിജിയെ കണ്ടുപിടിച്ചത്. എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഒരു ചാനല്‍ പരിപാടിയ്ക്കിടെ അനൂപ് സംസാരിച്ച ഈ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.