Categories: Film News

അവിടെവെച്ച് ഷാരൂഖാൻ തന്ന ആ പണം ഇപ്പോഴും ഞാൻ സൂക്ഷിച്ചുവെച്ചിട്ടുണ്ട്!

മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പ്രിയമണി. നിരവധി ചിത്രങ്ങളിലൂടെ വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് കഴിഞ്ഞു. മലയാളത്തിൽ കൂടാതെ മറ്റ് അന്യഭാഷാ ചിത്രങ്ങളിലും തന്റേതായ രീതിയിൽ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. രണ്ടു തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചതിന് ശേഷം ആണ് താരം സത്യം എന്ന മലയാള സിനിമയിൽ നായികയായി എത്തുന്നത്. അതിനു ശേഷം അധികം മലയാള ചിത്രങ്ങൾ താരം ചെയ്തിട്ടില്ല എങ്കിലും ചെയ്തവയോക്കെ പ്രധാന വേഷങ്ങൾ ആയിരുന്നു. അത് കൊണ്ട് തന്നെ പ്രിയാമണി എന്ന നടി വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടി. മലയാളത്തിനെക്കളിൽ അന്യഭാഷാ ചിത്രങ്ങളിൽ ആണ് താരത്തിന് കൂടുതൽ ശോഭിക്കാൻ കഴിഞ്ഞത്. മലയാളം കൂടാതെ തമിഴ്, തെലുങ്, കന്നഡ, ഹിന്ദി ഭാഷകളിലും താരം തിളങ്ങി. ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന നായികമാരിൽ ഒരാൾ കൂടിയാണ് താരം. എങ്കിൽ കൂടിയും മലയാള സിനിമ പ്രിയാമണിയെ വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ല എന്ന് പറയാം.

Priyamani

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ഷാരുഖാനൊപ്പം ചെന്നൈ എസ്പ്രെസ്സിൽ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് താരം. ചെന്നൈ എസ്പ്രെസ്സിൽ ഒരു നൃത്ത രംഗത്തിൽ മാത്രമാണ് പ്രിയാമണി എത്തിയത്. ഈ ഗാനം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോൾ ആ ദിവസങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. അഞ്ചു ദിവസത്തെ ഷൂട്ടിങ് ആയിരുന്നു എനിക്ക് ചെന്നൈ സ്പ്രെസ്സിൽ ഉണ്ടായിരുന്നത്. ഷൂട്ട് തുടങ്ങുന്നതിനു തലേ ദിവസം തന്നെ ഞാൻ അവിടെ എത്തിയിരുന്നു. ശരിക്കും ഷാരുഖ് ഖാൻ എന്ന വ്യക്തി ഒരു അത്ഭുതം തന്നെയാണ്. വളരെ സ്‌നേഹത്തോടെയും കരുതലോടെയുമാണ് അദ്ദേഹം സെറ്റിൽ ഉണ്ടായിരുന്ന ഓരോരുത്തരോടും പെരുമാറിയത്. വലിയ പിന്തുണയായിരുന്നു അദ്ദേഹം എനിക്ക് നൽകിയത്.

Priyamani News

ഷൂട്ടിങ്ങിന്റെ ഇടവേളകളിൽ ഞങ്ങൾ അദ്ദേഹത്തിന്റെ ഐ പാഡിൽ കോന്‍ ബനേഗ ക്രോര്‍പതി കളിക്കുമായിരുന്നു. വളരെ രസകരമായി തന്നെ അദ്ദേഹം അതിലും പങ്കെടുത്തിരുന്നത്. ഒരു ഗെയിമിൽ ഞാൻ ജയിച്ചപ്പോൾ അദ്ദേഹം എനിക്ക് ഒരു മുന്നൂറ് രൂപ തന്നു. ആ കാശ് ഇപ്പോഴും ഒരു നിധി പോലെ ഞാൻ എന്റെ പേഴ്സിൽ സൂക്ഷിക്കുന്നുണ്ട്. അദ്ദേഹത്തെ ബോളിവുഡിന്റെ ബാദ്ഷ എന്നു വിളിക്കുന്നത് വെറുതെ അല്ല എന്ന് അദ്ദേഹത്തിനോട് ഇടപെഴകുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും എന്നും പ്രിയാമണി പറഞു.

 

 

 

 

 

 

Devika Rahul