ആദ്യ പ്രതിഫലം കിട്ടിയത് സിനിമയിൽ നിന്നോ ഷോയിൽ നിന്നോ ആയിരുന്നില്ല!

ബോളിവുഡിൽ ഏറെ ആരാധകർ ഉള്ള താരമാണ് വിദ്യ ബാലൻ. ബോളിവുഡിലെ പോലെ തന്നെ മലയാളത്തിലും ഏറെ ആരാധകർ ആണ് താരത്തിന് ഉള്ളത്. വിദ്യ ഒരു മലയാളി ആണെന്നതാണ് അതിന്റെ കാരണം. ജന്മം കൊണ്ട് പാലക്കാട്ട്കാരിയാണ് താരം. അത് കൊണ്ട് തന്നെ താരത്തിനും കേരളത്തിനോട് ഒരു പ്രത്യേക സ്നേഹമാണ് ഉള്ളത്. പൃഥ്വിരാജ് നായകനായ ഉറുമി ആണ് താരം അവസാനമായി അഭിനയിച്ച മലയാള ചിത്രം. ഇപ്പോൾ ഒരു അഭിമുഖത്തിൽ സംസാരിക്കവെ തനിക് ലഭിച്ച ആദ്യ പ്രതിഫലത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരം. തനിക്ക് ആദ്യ പ്രതിഫലം ലഭിക്കുന്നത് സിനിമയിൽ നിന്നോ ടി വി ഷോകളിൽ നിന്നോ അല്ല എന്നാണ് താരം ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

Vidya Balan Photos

ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചതിന് ആണ് തനിക്ക് ആദ്യ പ്രതിഫലം ലഭിച്ചത് എന്നാണു താരം പറഞ്ഞിരിക്കുന്നത്. ആമസോൺ പ്രൈമിൽ റിലീസിനെത്തുന്ന ‘ഷേര്‍ണി’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംസാരിക്കുന്നതിനിടയിൽ ആയിരുന്നു വിദ്യ തന്റെ പ്രതിഫലത്തെ കുറിച്ച് പറഞ്ഞത്. വിദ്യയുടെ വാക്കുകൾ ഇങ്ങനെ, ഞങ്ങള്‍ നാല് പേരാണ് അന്ന് ഫോട്ടോഷൂട്ടിനായി പോയത്. എനിക്കൊപ്പം എന്റെ സഹോദരിയും ബന്ധുവും സുഹൃത്തും ഒപ്പം വന്നു. ഞങ്ങള്‍ ഓരോരുത്തര്‍ക്കും 500 രൂപ വീതം ലഭിച്ചു. ഒരു മരത്തിന്റെ അരികില്‍ പോസ് ചെയ്ത് നിൽക്കണം. കൂടാതെ ഊഞ്ഞാലാടുന്നതും പുഞ്ചിരിക്കുന്നതുമൊക്കെ അവർ ഷൂട്ട് ചെയ്തുയെന്നുമാണ് വിദ്യ പറഞ്ഞത്.

Vidya Balan Image

തെന്നിന്ത്യയിലും ബോളിവുഡിലും നിരവധി ആരാധകർ ഉള്ള താരമാണ് വിദ്യ ബാലൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. ഇടയ്ക്കിടയ്ക്ക് വിദ്യ ആരാധകരുമായി സംവാദങ്ങളിൽ ഏർപ്പെടുകയും അവരുടെ ചോദ്യങ്ങൾക്ക് എല്ലാം മറുപടിയും കൊടുക്കാറുണ്ട്.

 

 

 

 

 

Devika Rahul