‘നേരാണേ’… ‘പ്രിയന്‍ ഓട്ടത്തിലാണ്’ എന്ന ചിത്രത്തിലെ ഗാനം ശ്രദ്ധേയമാകുന്നു

C/O സൈറ ബാനുവിന് ശേഷം ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രം ‘പ്രിയന്‍ ഓട്ടത്തിലാണ്’ എന്ന ചിത്രത്തിന്റെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലെ…

C/O സൈറ ബാനുവിന് ശേഷം ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രം ‘പ്രിയന്‍ ഓട്ടത്തിലാണ്’ എന്ന ചിത്രത്തിന്റെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലെ ‘നേരാണേ’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. നവാഗതനായ പ്രജീഷ് പ്രേമിന്റേതാണ് വരികള്‍. ലിജിന്‍ ബംബിനോ സംഗീതം നല്‍കി, ബെന്നി ദയാല്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഷറഫുദ്ദീന്‍, നൈല ഉഷ, അപര്‍ണ ദാസ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ യൂട്യൂബില്‍, സരിഗമ മലയാളം ചാനലിലൂടെ പുറത്തിറങ്ങിയ ഗാനത്തിന് നല്ല പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ബിജു സോപാനം, ഹക്കിം ഷാജഹാന്‍, സുധി കോപ്പ, ജാഫര്‍ ഇടുക്കി, സ്മിനു സിജോ, അശോകന്‍, ഹരിശ്രീ അശോകന്‍, ഷാജു ശ്രീധര്‍, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ് കെടാമംഗലം, ഹരീഷ് പെങ്ങന്‍, അനാര്‍ക്കലി മരിക്കാര്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍.

‘പ്രേമം’ സിനിമയിലെ ജനപ്രിയ ഗാനങ്ങളെഴുതിയ ശബരീഷ് വര്‍മയും വിനായക് ശശികുമാറും ചേര്‍ന്നാണ് ഈ ചിത്രത്തിലെ മറ്റു പാട്ടുകളുമെഴുതിയിരിക്കുന്നത്. ‘ചതുര്‍മുഖ’ത്തിന് ശേഷം അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ഒരുമിച്ച് തിരക്കഥയും സംഭാഷണവുമെഴുതുന്ന ചിത്രമാണ് ‘പ്രിയന്‍ ഓട്ടത്തിലാണ്’.

ഛായാഗ്രഹണം പി എന്‍ ഉണ്ണികൃഷ്ണന്‍, എഡിറ്റര്‍ ജോയല്‍ കവി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷബീര്‍ മലവട്ടത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-അനീഷ് സി സലിം, കല- രാജേഷ് പി വേലായുധന്‍, മേക്കപ്പ്-റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം – സമീറ സനീഷ്, സ്റ്റില്‍സ്- ടോംസ് ജി ഒറ്റപ്ലവന്‍, ഡിസൈന്‍സ്-ഡു ഡിസൈന്‍സ്, സ്‌പോട്ട് എഡിറ്റര്‍ – ആനന്ദു ചക്രവര്‍ത്തി, ഫിനാന്‍സ് കണ്‍ട്രോളര്‍-അഗ്‌നിവേശ്, വിഎഫ്എക്‌സ്-പ്രോമിസ്, കളറിസ്റ്റ്-ലിജു പ്രഭാകരന്‍, സൗണ്ട് ഡിസൈന്‍ – വിഷ്ണു ഗോവിന്ദ് , ശ്രീ ശങ്കര്‍, സൗണ്ട് മിക്സ് – വിഷ്ണു ഗോവിന്ദ്, ഡയറക്ഷന്‍ ടീം – ദീപുലാല്‍ രാഘവ്, മോഹിത് നാഥ്, രഞ്ജിത്ത് റെവി, ഓസ്റ്റിന്‍ എബ്രഹാം, വിനായക് എസ് കുമാര്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-അനില്‍ ജി നമ്പ്യാര്‍, പ്രോജക്ട് എക്‌സിക്യൂട്ടീവ്- ജിതിന്‍ ജൂഡി കുര്യാക്കോസ് പുന്നക്കല്‍, പ്രൊഡക്ഷന്‍ മാനേജര്‍-വിപിന്‍ ദാസ്, ഫിനാന്‍സ് മാനേജര്‍-നിഖില്‍ ചാക്കോ, ജിതിന്‍ പാലക്കല്‍, ശരത്. മീഡിയ മാര്‍ക്കറ്റിംഗ് ഹെഡ്- രാജീവന്‍ ഫ്രാന്‍സിസ്.