ചിരഞ്ജീവിയുടെ സിനിമയിൽ അവസരം ലഭിച്ചിട്ടും ആടുജീവിതം കാരണം അത്  നഷ്ട്ടപെട്ടു, പൃഥ്വിരാജ് 

പൃഥ്വിരാജ്, ബ്ലെസ്സി ചിത്രം ആടുജീവിതം ഇപ്പോൾ ഗംഭീരപ്രേഷക പ്രതികരണം നേടി മുന്നേറുകയാണ്, ഇപ്പോൾ നടൻ പറയുന്നു തനിക്ക് നല്ലൊരു അവസരം ഹിറ്റ് സ്റ്റാർ ചിരഞ്ജീവിയുടൊപ്പം ഉണ്ടായിട്ടും ആടുജീവിതം കാരണം അത് നഷ്ട്ടപെട്ടു എന്നാണ്, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്. 2016 ൽ ചിരഞ്ജീവിയുടെ ചിത്രം സൈറ നരസിംഹ റെഡ്‌ഡിയിലേക്ക് തന്നെ അഭിനയിക്കാൻ ക്ഷണിച്ചിരുന്നു, അതിൽ നല്ലൊരു കഥാപാത്രമായിരുന്നു ലഭിച്ചത്

എന്നാൽ താൻ പറഞ്ഞു സോറി സാർ ഞാൻ വലിയ ഒരു പടത്തിനെ കമ്മിറ്റ്മെന്റ് ചെയ്യ്തിരിക്കുകയാണ് അതിൽ താടിയും, മുടിയും വളർത്തിയ രീതിയിലും, വണ്ണം കുറഞ്ഞരീതിയിലും വേണം അഭിനയിക്കാൻ, അതുകൊണ്ടു ഇതിൽ അഭിനയിക്കാൻ സാധിക്കില്ല എന്ന്. പിന്നീട് ആ സിനിമ മൂന്നു വര്ഷം കഴിഞ്ഞാണ് റിലീസ് ചെയ്യ്തത്, അതിന്റെ പ്രമോഷൻ ഭാഗമായി തന്നെ കണ്ടു

അന്ന് ലൂസിഫർ ഇറങ്ങിയ സമയംയിരുന്നു അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു തനിക്ക് ലൂസിഫർ തെലുങ്കിൽ ചെയ്യാൻ ആഗ്രഹമുണ്ട്, അതിന്റെ സംവിധായകനായി താൻ  വരാമോ എന്നദ്ദേഹം ചോദിച്ചു, അപ്പോളും ഞാൻ ഈ ആടുജീവിതത്തിലെ തന്റെ വേഷത്തെ കുറിച്ച് പറഞു, അങ്ങനെ തനിക്ക് ചിരഞ്ജീവി സാറിനൊപ്പം രണ്ടു പടങ്ങൾ മിസ് ആയി പൃഥ്വിരാജ് പറയുന്നു