സിനിമയുടെ പൂജ കഴിഞ്ഞു ആദ്യ ഷോട്ട് തന്റെയെന്ന് സിജോ സണ്ണി! ചുമ്മാതല്ല സിനിമയുടെ ഷൂട്ടിംഗ് നീണ്ടുപോയതെന്ന് പൃഥ്വിരാജ് 

Follow Us :

പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്യ്ത പുതിയ ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ, ഇപ്പോൾ ചിത്രത്തെ കുറിച്ച് നടന്മാരായ പൃഥ്വിരാജവും, സിജോ  സണ്ണിയും പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, സിനിമയുടെ പൂജ കഴിഞ്ഞു ആദ്യം തന്റെ ഷോട്ട് ആണ് എടുത്തതെന്ന് പറയുകയാണ് നടൻ സിജോ സണ്ണി, താനും സാഫ് ബോയ് യും കൂടി കല്യാണക്കുറി അടിക്കുന്ന സീൻ ആയിരുന്നു അത്,

ചുമ്മാതല്ല സിനിമ ഷൂട്ടിങ് ഇത്രയും നീണ്ടുപോയതെന്ന് ഒരു തമാശ രൂപേണ പൃഥ്വിരാജുവും പറയുന്നു, ഇരുവരും ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്, താൻ അതിൽ ആദ്യമായി അഭിനയിക്കുന്ന സമയത്തു ഒരു ഇല വിറക്കുന്നതുപോലെ വിറച്ചു സിജോ പറഞ്ഞു, ആദ്യമായണ് ഇത്രയും വലിയ ക്രൂവിന്റെ മുന്നിൽ അഭിനയിക്കുന്നത്

ആ സമയത്തു ഞങ്ങൾ ഇല വിറക്കുന്നതുപ്പോലെ വിറച്ചു, സിനിമയുടെ പൂജ കഴിഞ്ഞുള്ള ആദ്യ ഷോട്ട് ആയിരുന്നു അത്, സിജു പറഞ്ഞു എന്നാൽ നടൻ പൃഥ്വിരാജ് ഇത് കേട്ടിട്ട് പറഞ്ഞു ചുമ്മാതല്ല ഷൂട്ടിംഗ് ഒരുപാട് ദിവസം നീണ്ടുപോയത് അത്ര നല്ല ഐശ്വര്യമാണ് സിജുവിന് എന്ന്, റിലീസ് ചെയ്യ്തു ചിത്ര൦ ഇപ്പോൾ ബോക്സ്ഓഫീസിൽ 80 കോടിയാണ് നേടിയിരിക്കുന്നത്