അന്നത്തെ എന്റെ എല്ലാ  കണക്ക് കൂട്ടലുകളും തെറ്റി!കാരണം പലതാണ്; എങ്കിലും അവസാനം വരെ ഉറച്ചുനിൽക്കാൻ കഴിഞ്ഞു; പൃഥ്വിരാജ് 

സിനിമ പ്രേമികൾ എല്ലാം കാത്തിരിക്കുന്ന ഒരു പൃഥ്വിരാജ് ചിത്രമാണ് ആട് ജീവിതം, ചിത്രത്തിലെ നജീബായ മാറാൻ പൃഥ്വിരാജിന്റെ മേക്കോവർ വളരെ അതുഭുതത്തോടെയാണ് പ്രേക്ഷകർ കണ്ടിരുന്നത്, ഇപ്പോൾ താരം ചിത്രം ചെയ്യ്തുകൊണ്ടിരുന്നപ്പോൾ ഉണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺ ലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ, ചിത്രം ഷൂട്ട് ചെയ്യ്തുകൊണ്ടിരുന്നപ്പോളാണ് കോവിഡ് ഉണ്ടകുകയും ഷൂട്ടിംഗ് നിർത്തലാക്കുകയും ചെയ്യ്തിരുന്നു, ആ സമയം എനിക്ക് എന്റെ ശരീരം പൂർവസ്ഥിതിയിൽ ആകേണ്ട സമയമായിരുന്നു, ശരിക്കും തനിക്ക്  വെല്ലുവിളി നിറഞ്ഞ ഒരു സമയമായിരുന്നു അത്

ആ സന്ദർഭങ്ങളിൽ എനിക്ക് പ്രചോദമായത് ബ്ലെസ്സി സാർ ആയിരുന്നു, സത്യത്തിൽ സിനിമ അവസാനിക്കാൻ ഇത്രയും സമയം വേണ്ടിവരുമെന്ന് ചിന്തിച്ചിരുന്നില്ല താൻ മാത്രമല്ല ഈ സിനിമയിലെ ആരും തന്നെ, 2009 ൽ ആടുജീവിതത്തിന്റെ ചിത്രം ഏറ്റെടുക്കുന്നത് അത് പതിനാറ് വര്ഷം നീണ്ടുപോകുമെന്നു ചിന്തിച്ചിരുന്നുല്ല, ഏകദേശം മൂന്നു വർഷത്തോടെ ചിത്രം പൂർത്തീകരിക്കുമെന്നായിരുന്നു ചിന്ത, എന്റെ കണക്ക്കൂട്ടലുകൾ എല്ലാം അവിടെ തെറ്റി, അതിനെല്ലാം പല കാരണങ്ങൾ ഉണ്ടായി

എന്നാൽ ഒരു കാര്യം ഏറ്റാൽ അത് പൂർത്തിയാക്കുക എന്നത് എന്റെ ശീലമാണ്, അതുകൊണ്ടു അവസാനം വരെ എനിക്ക് ഉറച്ചു നില്ക്കാൻ കഴിഞ്ഞു , അതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട് പൃഥ്വിരാജ് പറയുന്നു മാർച്ച് 28  നെ ആടുജീവിതം തീയറ്ററുകളിൽ എത്തുന്നത്.