Film News

പ്രശാന്തിനോട് ‘സലാർ’ ചെയ്യാൻ കഴിയില്ല എന്ന് വരെ ഞാൻ പറഞ്ഞിരുന്നു! അതിന്റെ കാരണത്തെ കുറിച്ച്, പൃഥ്വിരാജ്

കെ ജി എഫ് 2 വിനു ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സലാർ , ചിത്രത്തിൽ പ്രഭാസിനൊപ്പം നടൻ പൃഥ്വിരാജുവും അഭിനയിക്കുന്നു, എന്നാൽ ഈ ചിത്രത്തിൽ തനിക്ക് ആദ്യം അഭിനയിക്കാൻ കഴിയില്ല എന്ന വരെ ഘട്ടമുണ്ടായി എന്നാണ് പൃഥ്വിരാജ് ഒരു അഭിമുഖ്ത്തിൽ പറയുന്നത്. തന്നോട് പ്രശാന്ത് സലാറിന്റെ കഥ പറയുമ്പോൾ താൻ ആദ്യം ഓക്കേ പറഞ്ഞു എന്നാൽ പിന്നീട് പ്രശാന്തിനോട് സലാർ ചെയ്യാൻ കഴിയില്ല എന്ന് വരെ പറഞ്ഞു

ഞാൻ ആദ്യം ചിത്രം ചെയ്യാൻ വിസമ്മതിച്ചത് ലോക് ഡൗണിൽ പെട്ടുപോയി ശരിക്കും ആട് ജീവിതം എന്ന സിനിമയിൽ ഞാൻ സ്റ്റക്ക് ആയി പോയി, ഒരുപാട് ഡേറ്റ് ഇഷ്യൂസും കാര്യങ്ങളുമെക്ക് വന്നു, ശരിക്കും ഞാൻ പെട്ടുപോയി, ആ ഒരു പോയിന്റിൽ എനിക്ക് സലാർ ചെയ്യാൻ പോലും കഴിയില്ല എന്ന സ്റ്റേജ് വരെ ആയി. അന്ന് ഞാൻ പ്രശാന്തിനെ ഹൈദരാബാദിൽ വെച്ച് മീറ്റ് ചെയ്യ്തപോൾ നമ്മൾക്കിത് സങ്കടകരമായ ബ്രേക്കപ്പ് ആണെന്ന് പറഞ്ഞു, എനിക്ക് സലാർ ചെയ്യാൻ കഴിയാത്തതിൽ ഒരുപാട് വിഷമം ഉണ്ടെന്നു പറഞ്ഞു

കൂടാതെ ഞാൻ ആടുജീവിതത്തിന്റെ കഥപാത്രത്തിലാണ് നിൽക്കുന്നതും, നീട്ടിയ മുടിയും കൂടാതെ കോലം കെട്ടരൂപത്തിലും അതായിരുന്നു മെയിൻ കാരണം, എന്നാൽ അപ്രതീഷിതമായി ആണ് പ്രശാന്ത് എന്നോട് ആ കാര്യം പറഞ്ഞത്. എപ്പോളാണ് നിനക്കിതിൽ ജോയിന്റ് ചെയ്യാൻ കഴിയുന്നത്, നിന്റെ സമയത്തിനനുസരിച്ചു നമ്മൾക്കിത് ഷൂട്ട് ചെയ്യാമെന്ന്, അതുപോലെ ഈ കാര്യം പ്രഭാസുമായി പ്രശാന്ത് സംസാരിച്ചു, പ്രഭാസും ഓക്കേ പറഞ്ഞു, ശരിക്കും സലാറിലെ എന്റെ അഭിനയത്തിന് നന്ദി പറയേണ്ടത് പ്രശാന്തിനോടും, പ്രഭാസിനോടുമാണ് പൃഥ്വിരാജ് പറയുന്നു.

 

Suji