Film News

അന്നങ്ങനെ നടന്ന ഞാൻ ഇന്ന് മമ്മൂക്കക്കൊപ്പം കാറിൽ കയറി പോകുന്നുണ്ടെങ്കിൽ ഞാൻ അനുഭവിക്കുന്ന സന്തോഷം വേറെ തന്നെയാണ്, ചില ട്രോളുകളെ കുറിച്ച് രമേഷ് പിഷാരടി

അടുത്ത കാലത്തായി മമ്മൂക്കൊപ്പം എപ്പോളും കാണുന്ന ഒരു നടനാണ് രമേശ് പിഷാരടി, അതിന്റെ പേരിൽ നിരവധി ട്രോളുകളും താരത്തിനെ  ലഭിക്കാറുണ്ട്, ഇപ്പോൾ പിഷാരടി മമ്മൂട്ടിയുമായുള്ള ആത്മബന്ധത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, ഞാനും അദ്ദേഹവുമായുള്ള  ബന്ധത്തെ ഒരു സൗഹൃദം എന്ന് പേരിട്ടു വിളിക്കാൻ താൻ താല്പര്യപെടുന്നില്ല, കാരണം തോളിൽ കയ്യിട്ട് നടക്കുന്നതിനെയാണ് സൗഹൃദം എന്ന് പറയുന്നത്, എന്നാൽ എനിക്ക് അദ്ദേഹത്തോട് ഒരു ബഹുമാനവും, സ്നേഹവുമാണ് തോന്നുന്നത് പിഷാരടി പറയുന്നു

അതുപോലെ അദ്ദേഹത്തിനും ആ ഒരു സ്നേഹമായിരിക്കും തോന്നുന്നത്. അദ്ദേഹവും ഞാനും ഒന്നിച്ചുഉള്ള സംഭവത്തിന്റെ ചില ട്രോളുകൾ ഞാനും കണ്ടിട്ടുണ്ട്, എന്നാൽ അവയിൽ ചിലത് ഞാൻ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്, മുൻപ് ഞാൻ ഒരോ  സ്റ്റേജിൽ  സ്കിറ്റ് ചെയ്യുമ്പോൾ പലപ്പോഴും ചിലപ്പോൾ ബസ്സിൽ ആയിരിക്കും യാത്ര ചെയ്യുന്നത്, ചില സമയങ്ങളിൽ അമ്പലപ്പറമ്പിൽ കിടന്നുറങ്ങിപിന്നീട് ആ ഉറക്ക ചൊവ്വോടെ ബസ്സിൽ നിന്നു ഉറങ്ങി  യാത്ര ചെയ്യ്തു ഞാൻ തിരുവനന്തപുരത്തു പോയിട്ടുണ്ട്,

അന്ന് സിനിമ ആയിരുന്നു ആഗ്രഹം, ആ ഞാൻ ഇന്ന് എറണാകുളത്തു വലിയ സ്റ്റാർ ഹോട്ടലിൽ എല്ലാ സിനിമ താരങ്ങളും ഉള്ള അമ്മയുടെ മീറ്റിങ്ങിനെ മമ്മൂക്ക ഒപ്പം കാറിൽ യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല,  അതുകൊണ്ടു ഈ  ട്രോളുകൾ ഞാൻ സന്തോഷത്തോടെ സ്വീകരിക്കുക     രമേശ് പിഷാരടി പറയുന്നു.

 

Suji