ചെയ്‌സിങ് സീനുകളിൽ പര്‍സ്യുട്ട് ക്യാമറ; ടർബോയിലൂടെ മലയാള സിനിമയിൽ ഇതാദ്യം

മ്മൂട്ടി നായകനായി എത്തുന്ന വൈശാഖ് ചിത്രം ആണ് ടർബോ. ചിത്രമൊരു ആക്ഷൻ പാക്ഡ് എന്റർടെയ്നർ ആയിരിക്കുമെന്നാണ് അപ്ഡേഷനുകളിൽ നിന്നും വ്യക്തമാകുന്നത്. ഒരു ബി​ഗ് ബി ലുക്കിലൊക്കെ മമ്മൂട്ടി ബി​ഗ് സ്ക്രീനിൽ എത്താനൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുകയാണ്. ഈ അവസരത്തിൽ മലയാളത്തിൽ ആദ്യമായി ‘പർസ്യുട്ട് ക്യാമറ’ എത്തുകയാണ്. അതും ടർബോയിലൂടെ തന്നെ. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് പര്‍സ്യുട്ട് ക്യാമറ ഉപയോഗിക്കുന്നത്.  ഹോളിവുഡ് സിനിമകളിലെ ചേസിംഗ് സീനുകളിൽ ഉപയോഗിക്കുന്ന, ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ ഒരു മികച്ച ക്യാമറയാണ് പർസ്യുട്ട്. 200 kmph ചേസിംഗ് വരെ ഈ ക്യാമറയിൽ ചിത്രീകരിക്കാം.  ഹോളിവുഡ് ചിത്രങ്ങളായ ഫോർഡ് vs ഫെറാറി, ട്രാൻഫോർമേഴ്‌സ്, ഫാസ്റ്റ് & ഫ്യൂരിയേഴ്സ് എന്നി ഹോളിവുഡ് ചിത്രങ്ങളിൽ വളരെ ഫലപ്രദമായി ഈ ക്യാമറ ഉപയോഗിച്ചിട്ടുണ്ട്. ചില ഇന്ത്യൻ സിനിമകളിലും പർസ്യുട്ട് ക്യാമറ ഉപയോഗിച്ചിട്ടുണ്ട്  ദിൽവാലെ, സഹോ, സൂര്യവംശി, പത്താൻ തുടങ്ങി ഒട്ടേറെ ഇന്ത്യൻ സിനിമകളിലും പർസ്യുട്ട് ക്യാമറ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

മമ്മൂട്ടിയുടെ പിആർഒ ആയ റോബർട്ട് കുര്യാക്കോസ് ആണ് ഇക്കാര്യം ആരാധകരോടായി അറിയിച്ചിരിക്കുന്നത്. ഇതിനിടെ കഴിഞ്ഞദിവസം ടർബോയുടെ ലൊക്കേഷനിലേക്ക് രണ്ട് അതിഥികൾ എത്തിയിരുന്നു . ഇതിന്റെ വീഡിയോകളും ഫോട്ടോകളും ടർബോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. തമിഴിലെ സൂപ്പർ താരങ്ങളായ എസ്ജെ സൂര്യയും രാഘവ ലോറൻസും ആണ് ടർബോ സെറ്റിലെത്തിയത്. ഇരുവരെയും സന്തോൽത്തോടെ സ്വീകരിച്ച മമ്മൂട്ടി, ഏറെ സമയം താരങ്ങളുമായി സമയം ചെലവഴിച്ചു. ഓൾ ദ ബെസ്റ്റ് പറഞ്ഞ് സൂര്യയെയും ലോറൻസിനെയും യാത്രയാക്കുന്ന മമ്മൂട്ടിയെ വീഡിയോയിൽ കാണാവുന്നതാണ്. ‘ജിഗർതണ്ട ഡബിൾ എക്‌സ്’ എന്ന ചിത്രത്തിന്റെ റിലീസിന്റെ ഭാ​ഗമായാണ് ഇരവരും മമ്മൂട്ടിയെ കാണാൻ എത്തിയതെന്നാണ് വിവരം. അതേസമയം, എസ് ജെ സൂര്യയും രാഘവ ലോറൻസും മമ്മൂട്ടി ചിത്രത്തിന്റെ ലൊക്കേഷനിൽ എത്തിയത് ആരാധകർ ആഘോഷമാക്കുകയാണ്.

ടർബോയിൽ ഇരുവരും ഉണ്ടോ അതോ പുതിയ ചിത്രത്തിലേക്കായി മമ്മൂട്ടിയെ ക്ഷണിക്കാൻ വന്നതാണോ എന്നിങ്ങനെയാണ് ആരാധക ചോദ്യങ്ങൾ. അതേസമയം, മമ്മൂട്ടിയുടെ ലുക്കിനെ പ്രശംസിക്കുന്നവരും ഒരുവശത്തുണ്ട്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ്  ജിഗര്‍താണ്ട 2. നിമിഷ സജയൻ ആണ് നായികയായി എത്തുന്നത്. ഷൈൻ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വില്ലനായാണ് താരം ചിത്രത്തില്‍ എത്തുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. 2014ലാണ് ചിത്രത്തിന്‍റെ ആദ്യ ഭാഗമായ ജിഗര്‍താണ്ട റിലീസ് ചെയ്യുന്നത്. സിദ്ധാര്‍ഥ്, ബോബി സിൻഹ, ലക്ഷ്‍മി എന്നിവരായിരുന്നു അഭിനേതാക്കള്‍. കഥയും മേക്കിങ്ങും കൊണ്ട് ശ്രദ്ധനേടിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗം എന്നത് പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ആവേശമാണ്. ചിത്രം നവംബര്‍ 10ന് തിറ്ററുകളില്‍ എത്തും. അതെ സമയം  ഒക്ടോബർ 24ന് ആണ് ടർബോയുടെ ഔദ്യോ​ഗിക പ്രഖ്യാപനം നടന്നത്. അന്നുതന്നെ ഷൂട്ടിങ്ങും ആരംഭിച്ചിരുന്നു. പിന്നാലെ നവംബർ 3ന് മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്യുകയും ചെയ്തിരുന്നു. മധുരരാജ എന്ന ചിത്രത്തിന് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥ. വിഷ്ണു ശർമ്മ ഛായാ​ഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ വിഷ്ണു ശർമ്മയാണ് സം​ഗീതം ഒരുക്കുന്നത്. ഷമീർ മുഹമ്മദ് ആണ് എഡിറ്റിം​ഗ്.