സൗഹൃദം ഇഷ്ട്ടമായിരുന്നു! പക്ഷേ ‘കിട്ടിയതൊക്കെ പാരകളായിരുന്നു’ ; വെളിപ്പെടുത്തി ‘ക്ലാസ്സ്‌മേറ്റ്സി’ലെ നടി രാധിക 

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് രാധിക. ചുരുങ്ങിയ സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ആ മുഖം മലയാളിയുടെ മനസില്‍ ഇടം നേടിയിട്ടുണ്ട്. എന്നാല്‍ രാധിക എന്ന പേര് പറഞ്ഞാല്‍ ഒരുപക്ഷെ എല്ലാവര്‍ക്കും മനസിലാകണമെന്നുമില്ല. പകരം റസിയ എന്ന…

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് രാധിക. ചുരുങ്ങിയ സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ആ മുഖം മലയാളിയുടെ മനസില്‍ ഇടം നേടിയിട്ടുണ്ട്. എന്നാല്‍ രാധിക എന്ന പേര് പറഞ്ഞാല്‍ ഒരുപക്ഷെ എല്ലാവര്‍ക്കും മനസിലാകണമെന്നുമില്ല. പകരം റസിയ എന്ന പേര് കേട്ടാല്‍ മിക്കവരുടേയും മനസിലേക്ക് ആ മുഖം കടന്നു വരും. മലയാള സിനിമയിലെ ക്ലാസിക് വിജയങ്ങളിലൊന്നായ ക്ലാസ്മേറ്റ്സിലെ റസിയ. മലയാളികള്‍ എന്നും ഹൃദയത്തോട് ചേര്‍ത്തു വെക്കുന്ന അനുഭവമാണ് ക്ലാസ്മേറ്റ്സ് എന്ന ചിത്രം നൽകുന്നത്. മലയാളത്തില്‍ ഇതുവരെ പുറത്തിറങ്ങിയതില്‍ ഏറ്റവും മികച്ച ക്യാമ്പസ് ചിത്രം എന്നാണ് ക്ലാസ്‌മേറ്റ്‌സിനെ ആരാധകർ വിശേഷിപ്പിക്കുന്നത്. ചിത്രത്തില്‍ രാധിക അവതരിപ്പിച്ച റസിയ എന്ന കഥാപാത്രത്തെ മലയാളി ഇന്നും മറന്നിട്ടില്ല. തട്ടത്തിന്‍ മറയത്തിലെ ആ സുന്ദരിയേയും അവളുടെ ഹൃദയം കവര്‍ന്ന പാട്ടുകാരനേയും മലയാളക്കര ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ പിന്നീട് അധികം സിനിമകളില്‍ രാധികയെ കണ്ടിട്ടില്ല.

വിവാഹ ശേഷം വിദേശത്ത് സ്ഥിരതാമസമാക്കിയതോടെ രാധിക മലയാള സിനിമയില്‍ നിന്നേ അപ്രതക്ഷ്യയായി. ഈയ്യടുത്ത് മഞ്ജു വാര്യര്‍ ചിത്രം ആയിഷയിലൂടെ രാധിക തിരികെ വന്നിരുന്നു. ആ സമയത്ത് തന്റെ ഇടവേളയെക്കുറിച്ച് രാധിക മനസ് തുറന്നിരുന്നു. തന്നെ എല്ലാവരും മറന്നിട്ടുണ്ടെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു രാധിക. അങ്ങനെയൊക്കെ തോന്നിയിട്ടുണ്ട്. പ്രാക്ടിക്കലി അങ്ങനെയാണ്. കല്യാണം കഴിച്ച് സെറ്റില്‍ഡ് ആകുമ്പോള്‍, പ്രത്യേകിച്ചും ദുബായിലൊക്കെ സെറ്റില്‍ഡ് ആകുമ്പോള്‍ ആളുകള്‍ മറന്നു പോകും. വിളിക്കാതെ വരുമ്പോള്‍, കോണ്ടാക്ട് ഇല്ലാതെ വരുമ്പോള്‍ ആളുകള്‍ മറന്നു പോകും. ഞാന്‍ ആ ഒരു ചിന്തയിലാണുള്ളതെന്ന് രാധിക പറയുന്നു. എപ്പോഴും സംസാരിക്കുന്ന, ഒരു ക്ലോസ് സര്‍ക്കിള്‍ എനിക്ക് കുറവാണ്. പക്ഷെ ക്രിസ്തുമസിനും വിഷുവിനുമൊക്കെ ഞാന്‍ മെസേജ് അയക്കാറുണ്ട്. പക്ഷെ എല്ലാവരുമായുള്ള ബന്ധം നഷ്ടമായി. നേരത്തെ എനിക്ക് സൗഹൃദങ്ങള്‍ വളരെ ഇഷ്ടമായിരുന്നു. പക്ഷെ കിട്ടിയതൊക്കെ പാരകളായിരുന്നു. എന്റെ ക്യാരക്ടര്‍ വച്ച് എനിക്കത് മനസിലാക്കാന്‍ സാധിച്ചിരുന്നില്ല. മനസിലായപ്പോള്‍ എന്തിനാണ് ഞാന്‍ പോയി പണി മേടിക്കുന്നതെന്ന് ചിന്തിച്ചു.

അതോടെ കാണുമ്പോള്‍ മാത്രം സംസാരിക്കുന്ന രീതിയായെന്നും രാധിക പറയുന്നു. അങ്ങനെയങ്ങ് ഡിസ്‌കണക്ടഡ് ആയി. പിന്നെ ഞാനും വിട്ടു പോയല്ലോ. പിന്നീട് സിനിമ കാണുമെങ്കിലും ആളുകളെ തിരിച്ചറിയാന്‍ പറ്റാതായി. ശരിക്കും എന്നെ മറന്നു പോയി എന്ന് ഞാന്‍ വിചാരിച്ചു. ആരും വിളിക്കാറില്ല. ഞാന്‍ പ്രാക്ടിക്കലി ചിന്തിച്ചതാണ്. ഇത്രയും ദൂരെയുമാണല്ലോ. ചിന്തിച്ചാലും ഇത്രയും ദൂരെ നിന്നും കൊണ്ടു വരണമെങ്കില്‍ പ്രാക്ടിക്കലി ബുദ്ധിമുട്ടുണ്ടാകും എന്ന് ആലോചിച്ചുണ്ടാകുമെന്നും താരം പറയുന്നു. ആയിഷ ചെയ്യുന്നുവെന്ന് പറഞ്ഞപ്പോള്‍ നിനക്ക് ഇപ്പോഴും സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ടോ എന്ന് ലാല്‍ ജോസ് സാര്‍ ചോദിച്ചു. സിനിമ വിട്ടു എന്ന് എന്താണ് ആളുകള്‍ ചിന്തിക്കുന്നത് എന്നറിയില്ല. പിന്നെ എന്റെ സിനിമകള്‍ തമ്മിലും ഇടവേളകളുണ്ട്. ഇടവേളകള്‍ വന്ന് വന്ന് എനിക്ക് അത് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയായി. യൂസ്ഡ് ആയി. ആദ്യമൊക്കെ സങ്കടമുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അതില്‍ ഡിപ്രഷന്‍ അടിക്കാന്‍ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മതി, അതിന്റെ ആവശ്യമില്ല എന്ന് ഞാന്‍ സ്വയം പഠിപ്പിച്ചുവെന്നും രാധിക പറയുന്നു. തന്നെ താരമാക്കിയ റസിയ എന്ന കഥാപാത്രത്തെക്കുറിച്ച് നേരത്തെ ഗൃഹലക്ഷ്മിയ്ക്ക് ന്ല്‍കിയ അഭിമുഖത്തില്‍ രാധിക സംസാരിച്ചിരുന്നു. ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ ആ കഥാപാത്രത്തില്‍ തളയ്ക്കപ്പെട്ടുവെന്ന് തോന്നാറുണ്ട്. കാരണം അതിനേക്കാള്‍ മികച്ച കഥാപാത്രം പിന്നീട് കിട്ടിയിട്ടില്ല. ഇപ്പോള്‍ 17 വര്‍ഷം കഴിഞ്ഞു. എന്നും ആള്‍ക്കാര്‍ എന്നെ റസിയ എന്ന പേരിലാണ് തിരിച്ചറിയുന്നത്. രാധിക എന്ന യഥാര്‍ത്ഥ പേര് പലര്‍ക്കും അറിയില്ല. ഇന്‍സ്റ്റ ഐഡി പോലും രാധിക റസിയ എന്നാക്കിയെന്നും താരം പറയുന്നു.