ബ്രെയിൻ ട്യുമർ പിടിപെട്ട സമയത്തു രക്ഷകൻ ആയിരുന്നു അദ്ദേഹം! ശരിക്കും എന്റെ ദൈവം, രാഘവ ലോറൻസ്

നിരവധി ആരധകരുള്ള നടൻ ആണ് രാഘവ ലോറൻസ്, ഇപ്പോൾ തന്റെ ആരാധന പാത്രമായ രജനി കാന്തിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, ഒന്നുമല്ലാതിരുന്ന തന്നെ ഇന്നത്തെ ഈ നിലയിലെത്തിച്ചത് രജനി കാന്ത് ആയിരുന്നു. അതുപോലെ കൃസ്ത്യൻ മതവിശ്വാസിയായ തന്നെ രാഘവേന്ദ്ര ഭക്തൻ ആകാൻ കാരണവും അദ്ദേഹമാണ് രാഘവ ലോറൻസ് പറയുന്നു.ചെറുപ്പകാലം മുതൽ താൻ ബ്രെയിൻ ട്യുമർ എന്ന അസുഖത്തിന്റെ പിടിയിൽ ആയിരുന്നു.

ബ്രെയിൻ ട്യുമർ പിടിപെട്ട സമയത്തു രക്ഷകൻ ആയിരുന്നു അദ്ദേഹം, ശരിക്കും എന്റെ ദൈവം ആയിരുന്ന ലോറൻസ് പറയുന്നു, ഈ അസുഖം ആയതുകൊണ്ട് തന്റെ അമ്മ ഒരുപാടു കഷ്ടപ്പെട്ടാണ് വളർത്തിയത്, അന്ന് സിനിമയിൽ വലിയ നടന്മാരുടെ കാർ തുടച്ചു കൊടുക്കുന്ന ഒരു പയ്യൻ ആയിരുന്നു താൻ, പിന്നീട് സ്റ്റണ്ട് മാസ്റ്റർ സുബ്ബരായന്റെ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചു, ആ സമയത്തു രജനി സാർ തന്നെ ശ്രെദ്ധിക്കുന്നുണ്ട്.

അങ്ങനെ അദ്ദേഹം എന്നെ പറ്റി അന്വേഷിച്ചു, എന്നാൽ സുബ്ബരായ്യ രജനി സാറിനോട് പറഞ്ഞു സാർ അവൻ നല്ലൊരു ഡാൻസർ ആണ് അവനെ ഈ അസുഖവും ഉണ്ട് എന്ന്. അങ്ങനെ അദ്ദേഹമാണ് എനിക്ക് സിനിമയിൽ ഡാൻസർ ഗ്രൂപ്പിന്റെ ഒരു കാർഡ് വാങ്ങിച്ചു തന്നത്, അങ്ങനെ സിനിമയിൽ കൊറിയോഗ്രാഫർ ആയി മാറി. പിന്നീട് അമർക്കളം എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തി. അതുപോലെ ക്രിസ്ത്യാനി ആയ തന്നെ രാഘവേന്ദ്ര ഭക്തൻ ആക്കിയതും അദ്ദേഹമാണ് ലോറൻസ് പറയുന്നു.