സീരിയലിലെ ജോഡികൾ ഇപ്പോൾ ജീവിതത്തിലും ഒന്നാകുന്നു ആശംസകളോട് ആരാധകർ!!

മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട ജോഡികൾ ആണ്  രാഹുലും ,അശ്വതിയും  ഇരുവരും ഒന്നിച്ചു അഭിനയിക്കുന്ന സീരിയൽ ആണ് എന്നും സമ്മതം. ഇതിൽ ജോഡികളായി അഭിനയിച്ച ഇവർ ഇപ്പോൾ ജീവിതത്തിലും ഒന്നിക്കുകയാണ്. ഇരുവർക്കും ആശംസകൾ അറിയിച്ചു ആരാധകരും, സഹപ്രവർത്തകരും. മഴവിൽ മനോരമയിലെ ഒരു ഹിറ്റ് പരമ്പര തന്നെയാണ് ‘എന്നും സമ്മതം’. ഇതിൽ മിഥുൻ,ലക്ഷ്മി എന്നി കഥാപാത്രങ്ങളായി ആണ് ഇരുവരും അഭിനയിക്കുന്നത്.

ഈ സീരിയൽ ഇത്രയും നല്ല രീതീയിൽ പ്രേക്ഷകർ ഏറ്റെടുക്കാൻ കാരണം തന്നെ ഈ ജോഡികളുടെ അഭിനയം തന്നേയാണ്, ഇപ്പോൾ ഇരുവരുടയും ഈ ബന്ധം കുടുംബ പ്രേക്ഷകരും ഏറ്റെടുക്കുകയാണ്, രാഹുലും, അശ്വതിയും  തന്നെയാണ് ഇരുവരുടയും ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചെത്തിയിരിക്കുന്നത്. കഴിഞ്ഞ പതിനാലാം തീയതി ആയിരുന്നു ഇരുവരുടയും വിവാഹ നിശ്ച്ചയം കഴിഞ്ഞത്  വിവാഹ നിശ്ചയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്.

തങ്ങളുടെ വിവാഹ നിശ്ച്ചയ ചിത്രങ്ങൾ ഇരുവരും കൂടി ആണ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചെത്തിയത് എന്തായാലും ഇരുവരും സീരിയലിൽ ഒന്നിച്ചതുപോലെ തന്നെ സുഖവും, സന്തോഷവുമായി ജീവിതത്തിലും ഒന്നിക്കട്ടെ എന്നാണ് ആരാധകർ പറയുന്നത്. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ജീവിതത്തിൽ ഒന്നിയ്ക്കാൻ തീരുമാനിച്ചത്‌.