ആരും നിർബന്ധിച്ചിട്ടല്ല! എല്ലാവരും പരസ്‌പര സമ്മതത്തോടെയല്ലേ അതൊക്ക്  ചെയ്യുന്നത്, കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് നടി റായ് ലക്ഷ്മി 

Follow Us :

ഡിഎൻഎ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിൽ സജീവമാവുകയാണ് റായ് ലക്ഷ്മി, ഇപ്പോൾ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് റായ് ലക്ഷ്മി പറഞ്ഞ വാക്കുകളാണ് ശ്രെദ്ധ ആകുന്നത് , വളരെ നിസാരമായായ രീതിയിലാണ് നടി ഇതിനെ കുറിച്ച് പറയുന്നത്. കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് പറയുകയാണെങ്കില്‍, നിങ്ങളെയാരും നിര്‍ബന്ധിക്കുന്നില്ലല്ലോ; പരസ്പര സമ്മതത്തോടെയല്ലേ,  ടിആര്‍പിയ്ക്ക് വേണ്ടി ഇന്‍ഡസ്ട്രിയെ മോശമാക്കുകയാണ്. ഈ ഇന്‍ഡസ്ട്രി മനോഹരമാണ്. ചില ചീഞ്ഞ കഥകള്‍ ഉണ്ടെന്ന് കരുതി, പൊതുജനങ്ങള്‍ കാണുന്നത്  അങ്ങനെയാണ്.

ആളുകള്‍  ഇതിന്റെ നെഗറ്റീവ് വശങ്ങളില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. ഒരുപാട് കടപ്പെട്ടിരിക്കേണ്ട കാര്യങ്ങളുണ്ട്. കാസ്റ്റിംഗ് കൗച്ചിന്റെ ഒരു സീസണ്‍ തന്നെയുണ്ടായിരുന്നു,  എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങളും , അനുഭവങ്ങളുമുണ്ടായിരുന്നു പറയാന്‍  എന്നാൽ  എല്ലാവര്‍ക്കും ഒരേ അനുഭവമല്ല ഉള്ളത് എന്നാണ് നടി പറയുന്നത്. എന്നാൽ  അത്തരമൊരു അനുഭവം തനിക്ക്  നേരിടേണ്ടി വന്നിട്ടില്ല. തന്റെ ആദ്യത്തെ സിനിമയുടെ സംവിധായകന്‍ അച്ഛനെ പോലെയായിരുന്നു. മറ്റുള്ളവരെ അപേക്ഷിച്ചു തന്റെ വെല്ലുവിളികൾ വേറെയായിരുന്നു

നൂറില്‍ അഞ്ച് ശതമാനം മാത്രമേയുള്ളു  മോശമായുള്ളവർ. എല്ലാവരും അഭിനേതാവാകാന്‍ ആഗ്രഹിക്കുന്നവരായിരിക്കും. പണത്തിന് നിങ്ങളെ അഭിനേതാവാക്കാനാകില്ല. അതിനു  കഴിവും ആത്മാര്‍ത്ഥതയും തന്നെ  വേണം. ഇന്ന് എല്ലാവര്‍ക്കും അഭിനേതാവാകാന്‍ സാധിക്കണം. അഭിനേതാവുക എന്നത് തമാശയല്ല. അത് വലിയ ഉത്തരവാദിത്തമാണ് എന്നാണ് നടി പറയുന്നു, എന്നാൽ   അവസരത്തിന് വേണ്ടി കഷ്ടപ്പെടുന്ന പുതുമുഖങ്ങളെ നിര്‍മ്മാതാക്കളും ഫിലിം മേക്കേഴ്‌സും ചൂഷണം ചെയ്യാറുണ്ടെന്നും   അവര്‍ കാരണമാണ് ഇന്‍ഡസ്ട്രിയെക്കുറിച്ച് നെഗറ്റീവ് ചിന്താഗതയുണ്ടാകുന്നത്. ഫിലിം മേക്കേഴ്‌സ് തങ്ങളുടെ വ്യക്തി താല്‍പര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാല്‍, അഭിനേതാക്കള്‍ക്കൊപ്പം കിടന്നാല്‍ കലയെ ബാധിക്കില്ലേ ചിലര്‍ അറിയപ്പെടുന്ന നടിമാരെ പോലും സമീപിക്കും. അവര്‍ അപ്പോള്‍ തന്നെ അത് സോഷ്യല്‍ മീഡിയയിലൂടെ തുറന്ന് പറയും. ചിലര്‍ തങ്ങളുടെ കൂടെ കിടക്കാന്‍ തയ്യാറാകാത്തവരെ സിനിമയില്‍ നിന്നും പുറത്താക്കുകയും ചെയ്യു എന്നുമാണ് നടി പറയുന്നു