വെളുത്ത പെണ്ണിനെ കെട്ടണമെന്ന വാശി; രജനി-ലത പ്രണയകഥ ഇങ്ങനെ

രജനികാന്തിന്റെ ജന്മദിനമാണിന്ന്. തെന്നിന്ത്യന്‍ സിനിമാലോകത്തെ സൂപ്പര്‍സ്റ്റാര്‍ ആയ , സ്റ്റൈൽ മന്നൻ ആയ രജനികാന്ത് തന്റെ എഴുപത്തിമൂന്നാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. ജന്മദിനത്തിനും  ആഴ്ചകള്‍ക്ക് മുന്‍പേ രജനികാന്തിനെ പറ്റിയുള്ള രസകരമായ കഥകള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ഇതിനിടയിലും ഏറ്റവുമധികം ചര്‍ച്ചയാവുന്നത് രജനികാന്തും ഭാര്യ ലതയും തമ്മിലുണ്ടായ പ്രണയ വിവാഹത്തെ കുറിച്ചാണ്. മുന്‍പ് പലപ്പോഴായി രജനികാന്തിന്റെ ജീവിതത്തിലുണ്ടായ പ്രണയകഥകള്‍ വലിയ രീതിയില്‍ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. വീണ്ടും പിറന്നാളിനോട് അനുബന്ധിച്ച് നടനെ കുറിച്ചുള്ള രസകരമായ കഥകള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.ഈ കഥ നടക്കുന്നത് നാല് പതിറ്റാണ്ടുകൾക്ക് മുൻപാണ്. അന്ന് മുപ്പതുകളിൽ പ്രായമുള്ള തമിഴ് ചലച്ചിത്ര നായകനാണ് രജനികാന്ത് . ഒരു  കോളേജ് വിദ്യാർത്ഥിനി കോളേജ് മാസികയ്ക്ക് വേണ്ടി രജനികാന്തിനെ അഭിമുഖം ചെയ്യാൻ എത്തുന്നു. ‘തില്ലു മല്ലു’ എന്ന സിനിമയുടെ സെറ്റിലായിരുന്നു രജനികാന്ത് അപ്പോൾ. താരത്തിന്റെ മുഴുനീള കോമഡി ചിത്രമായിരുന്നു അത്. അന്ന് അറുപതുകളിൽ പ്രായമുള്ള ചെന്നൈ എത്തിരാജ് കോളേജിലെ ഇംഗ്ലീഷ് സാഹിത്യ ബിരുദ വിദ്യാർത്ഥിനിയായിരുന്നു ലത രംഗാചാരി . ആ അഭിമുഖം നടത്തിയത് ലതയായിരുന്നു. രസമുള്ള ഒരു പ്രണയത്തിന്റെയും വിവാഹത്തിന്റെയും കഥ തുടങ്ങുന്നത് അവിടെ നിന്നുമാണ് .

ഒരു  ഇന്‍ര്‍വ്യൂ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞതോടെ രജനികാന്ത് ലതയെ അടുത്തേക്ക് വിളിപ്പിച്ചു. അങ്ങനെയാണ് രജനികാന്തും ലത രംഗാചരിയും തമ്മില്‍ കണ്ടുമുട്ടുന്നത്. അഭിമുഖത്തിനിടെ തങ്ങൾ തമ്മിൽ ഒരുപാട് കാര്യങ്ങളിൽ സമാനതകൾ ഉണ്ടെന്ന് ഇരുവരും മനസിലാക്കി. ഇത് ബെംഗളുരുവിനെ കുറിച്ചുള്ള ചില വർത്തമാനങ്ങളിലേക്ക് വഴിമാറി. രജനി ബസ് ഡ്രൈവറായി ജോലിയെടുത്ത നാട്ടിൽ ലതയുടെ കുടുംബത്തിന് ഒരു വീടുണ്ടായിരുന്നു എന്ന് റിപോർട്ടുണ്ട്.  അക്കാര്യമൊക്കെ സംസാരിച്ച.    ചുറുചുറുക്കുള്ള ആ  പെൺകുട്ടിയെ ഇഷ്‌ടമായ രജനി വിവാഹം ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ തന്റെ വീട്ടുകാരുടെ സമ്മതത്തോടെ മാത്രമേ വിവാഹം നടക്കൂ എന്നായി ലത. വധുവിന്റെ മാതാപിതാക്കളെ എങ്ങനെ പരിചയപ്പെടും എന്ന ആശയക്കുഴപ്പത്തിലായ രജനിക്ക് മുന്നിൽ വഴി തുറന്നത് വൈ.ജി. മഹേന്ദ്രനാണ്. ലതയുടെ സഹോദരീ ഭർത്താവായിരുന്നു അദ്ദേഹം. ഇദ്ദേഹവുമായും ചില മുതിർന്ന സിനിമാ പ്രവർത്തകരുമായും ചർച്ച ചെയ്ത ശേഷമാണ് രജനി ലതയെ വിവാഹമാലോചിച്ചത്.   ലതയെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചത് കൊണ്ട് അധികം വൈകാതെ രജനികാന്ത് ലതയുടെ വീട്ടിലേക്ക് പോവുകയും അവരെ കാര്യം പറഞ്ഞ് മനസിലാക്കുകയും ചെയ്തു. ലതയുടെ വീട്ടുകാര്‍ക്കും ഈ ബന്ധത്തില്‍ കുഴപ്പങ്ങളൊന്നും ഇല്ലാത്തതിനാല്‍ കാര്യങ്ങള്‍ക്കൊന്നും തടസമുണ്ടായില്ല. അങ്ങനെയാണ് ലതയും രജനികാന്തും തമ്മിലുള്ള വിവാഹം നടക്കുന്നത്. 1981 ഫെബ്രുവരി 26നായിരുന്നു തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ വച്ച് വിവാഹം.

സൗന്ദര്യമുള്ളതും വെളുത്ത നിറമുള്ള ഒരു പെണ്ണിനെ തന്നെ വിവാഹം കഴിക്കും എന്ന രജനികാന്തിന്റെ വാശിയാണ് ലതയെ വിവാഹം കഴിച്ചതിലൂടെ നിറവേറിയത്. പണ്ട് ബസില്‍ കണ്ടക്ടറായി ജോലി ചെയ്യുന്ന കാലത്ത് ഒരു പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ഥന നടത്തിയ രജനികാന്തിനെ ആ കുട്ടി അപമാനിച്ചിരുന്നു. അന്ന് താരത്തിന്റെ നിറത്തിന്റെ പേരിലായിരുന്നു ആ കുട്ടി പരിഹസിച്ചത്. ഇതോടെയാണ് ജീവിതത്തില്‍ വിവാഹം കഴിക്കുകയാണെങ്കില്‍ ഒരു വെളുത്ത പെണ്ണിനെ ആയിരിക്കുമെന്ന് നടന്‍ തീരുമാനിച്ചത്.
വിവാഹത്തിന് മുന്‍പും ശേഷവും എന്നിങ്ങനെ തന്റെ ജീവിതത്തില്‍ രണ്ട് കാലഘട്ടമുണ്ടെന്ന് രജനികാന്ത് പറഞ്ഞിരുന്നു. ലത ജീവിതത്തിലേക്ക് വന്നതാണ് എല്ലാ വിജയത്തിനും കാരണമെന്ന് രജനികാന്ത് മുന്‍പ് പറഞ്ഞിരുന്നു. അച്ചടക്കമില്ലാതെ ജീവിച്ച തന്നെ സ്നേഹം കൊണ്ട് മാറ്റിയെടുത്തത് ലതയാണ്. കൃത്യമായ സ്നേഹവും ലാളനയുമൊക്കെ തന്ന് എന്നെ അതില്‍ നിന്നും പതിയെ മാറ്റി എടുത്ത് കൃത്യമായ മരുന്നാണ് അവളെനിക്ക് നല്‍കിയത്. ഒടുവില്‍ എന്നെ അച്ചടക്കമുള്ളയാളാക്കി ലത മാറ്റിയെടുക്കുകയായിരുന്നു എന്നാണ്’ നടന്‍ പറഞ്ഞത്. ലതയുമായിട്ടുള്ള നടന്റെ ദാമ്പത്യ ജീവിതം ഇപ്പോഴും വളരെ വിജയകരമായി പോവുകയാണ്. തമിഴ് സിനിമയിൽ പിന്നണിഗായികയായും ലത കുറച്ചുനാൾ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.  ഈ ബന്ധത്തില്‍ ഐശ്വര്യ, സൗന്ദര്യ എന്നിങ്ങനെ രണ്ട് പെണ്‍മക്കളാണുള്ളത്. ഇരുവരും സിനിമ ജീവിതത്തിലേക്ക് തന്നെ എത്തിയിരുന്നു