സൂപ്പർസ്റ്റാർ രജനി കാന്തിന്റെ  നായിക ആയി മഞ്ജു വാര്യർ എത്തുന്നു! ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ 

തമിഴകത്തിലെ സൂപ്പർസ്റ്റാർ രജനി കാന്തിനൊപ്പം മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യർ നായികയായി എത്തുന്നു എന്നുളള വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്. ടി കെ ജ്ഞാനവേൽ ഒരുക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്, കഴിഞ്ഞ…

തമിഴകത്തിലെ സൂപ്പർസ്റ്റാർ രജനി കാന്തിനൊപ്പം മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യർ നായികയായി എത്തുന്നു എന്നുളള വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്. ടി കെ ജ്ഞാനവേൽ ഒരുക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്, കഴിഞ്ഞ ദിവസം ലൈക പ്രൊഡക്ഷനാണ് ഈ കാര്യം ഔദ്യോഗികമായി പങ്കുവെച്ചിരിക്കുന്നത്. കൂടാതെ അവരുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെ നടി മഞ്ജുവിന്റെ ചിത്രവും പങ്കുവെച്ചിരുന്നു.

ചിത്രത്തിന് തലൈവർ എന്ന തലക്കെട്ടോടെ ആണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്, മുൻപും ഈ ഒരു വാർത്ത അവർ പങ്കുവെച്ചിരുന്നു, ചിത്രത്തിൽ മറ്റു നായികമാരായി റിതിക സിംഗ്ന്റെയും, തുഷാര വിജയന്റെയും ചിത്രങ്ങൾ ലൈയ്‌ക്ക പ്രൊഡക്ഷൻസ് പങ്കുവെച്ചിരുന്നു. ഈ ചിത്രത്തിൽ മറ്റൊരു മലയാളി താരമായ ഫഹദ് ഫാസിലും അഭിനയിക്കുന്നു.

ഈ സന്തോഷ വാർത്ത നടി മഞ്ജുവാര്യരും തന്റെ സോഷ്യൽ മീഡിയിലൂടെ പങ്കുവെച്ചു, ഇങ്ങനൊരു മികച്ച ടീമിനൊപ്പം പ്രവർത്തിക്കുന്നതിൽ വളരെ സന്തോഷമെന്നാണ് നടി പറയുന്നത്, എന്തായലും ഇപ്പോൾ ഈ ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ. ജ്ഞാനവേൽ സംവിധാനം ചെയ്‌യുന്ന ഈ ചിത്രത്തിന്റെ നിർമാതാവ് സുബ്‌സ്‌കരൻ.