‘ജയിലർ ‘2 ഉണ്ടാകുമോ? ചിത്രത്തിലെ മറ്റൊരു നടി വെളിപ്പെടുത്തുന്നു 

ബോക്സ്ഓഫീസിൽ വമ്പൻ കളക്ഷൻ നേടിയ ചിത്രമായിരുന്നു രജനി കാന്തിന്റെ ‘ജയിലർ ‘ , ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടകുമെന്നു സംവിധായകൻ നെൽസൺ ദിലീപ് കുമാർ ചിത്രത്തിന്റെ വിജയാഘോഷ വേളയിൽ പറഞ്ഞിരുന്നു, ഇപ്പോൾ അത് ശരി…

ബോക്സ്ഓഫീസിൽ വമ്പൻ കളക്ഷൻ നേടിയ ചിത്രമായിരുന്നു രജനി കാന്തിന്റെ ‘ജയിലർ ‘ , ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടകുമെന്നു സംവിധായകൻ നെൽസൺ ദിലീപ് കുമാർ ചിത്രത്തിന്റെ വിജയാഘോഷ വേളയിൽ പറഞ്ഞിരുന്നു, ഇപ്പോൾ അത് ശരി വെക്കുന്ന ഒരു റിപ്പോർട്ട് ആണ് പുറത്തുവരുന്നത്, ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശേഷം വീണ്ടും രജനി കാന്തിൻറ് നെൽസൺ ചിത്രത്തിൽ എത്തുന്നു എന്നാണ് റിപോർട്ടുകൾ, അപ്പോൾ അത് ജയിലർ 2 ആകാൻ സാദ്യത ഉണ്ടെന്നും പറയുന്നുണ്ട്.

ഇപ്പോൾ രജനി കാന്ത് വേട്ടയ്യ്ൻ  എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്, ചിത്രത്തിൽ ഒരു പോലീസ് ഓഫീസർ ആയാണ് രജനി അഭിനയിക്കുന്നത്,എന്നാൽ നെൽസൺ ഇപ്പോൾ പുതിയ ചിത്രങ്ങൾ ഒന്നും തന്നെ ഔദ്യഗികമായി പ്രഖ്യാപിച്ചിട്ടില്ല എന്നാണ് അറിയുന്നത്, എന്നാൽ  ജയിലർ  2 ഉണ്ടകുമോ എന്ന അഭ്യൂഹത്തിന് സംശയം ജനിക്കുന്ന ഈ അവസരത്തിലാണ് ചിത്രത്തിലെ മറ്റൊരു നടിയായ മിർണ്ണ  മേനോൻ ആണ് ഇങ്ങനൊരു ചിത്രത്തിന് സാദ്യത ഉണ്ടന്ന് അറിയിച്ചത്

നടിയോട് ഒരു അഭിമുഖ്ത്തിൽ ജയിലർ  2 ഉണ്ടാകുമോ എന്ന ചോദ്യത്തിലാണ് നടി ഇങ്ങനെ പറഞ്ഞത് ജയിലർ  2 ആലോചനയിലാണ്, ബാക്കിയുള്ള കാര്യങ്ങൾ ചിത്രത്തിന്റെ അണിയറപ്രവര്തകര് പറയുമെന്നാണ് നടി പറയുന്നത്, അതുപോലെ ചിത്രത്തിന്റെ തിരകഥ എഴുതുന്നുണ്ട്, അതിൽ തന്റെ വേഷം ഉണ്ടകുമോ എന്ന് സംശയമാണ്, സ്ക്രീൻ സ്പേസ് ഉണ്ടങ്കിൽ താൻ ഉണ്ടാകും എന്നാണ് നടി മിർണ്ണ  മേനോൻ പറഞ്ഞത്