‘ലാൽസലാമിൽ’ തന്നോടൊപ്പം കപിൽ ദേവ് അഭിനയിക്കുന്നു! അദ്ദേഹത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടു, രജനി കാന്ത്

രജനി കാന്തിനൊപ്പം അഭിനയിക്കാൻ പ്രമുഖ ക്രിക്കറ്റ് താരം കപിൽ ദേവും എത്തുന്നു. ലാൽസലാം എന്ന ചിത്രത്തിൽ തന്നോടൊപ്പം ഒരു അതിഥി വേഷം ചെയ്യുകയാണ് കപിൽ ദേവ്, അദ്ദേഹത്തോടൊപ്പം അഭിനയിക്കുക എന്ന് പറയുന്നത് വലിയ ഒരു ബഹുമതിയാണ് എന്നാണ് രജനി കാന്ത് ട്വറ്ററിൽ കുറിച്ചത്, ഒപ്പം ഇരുവരും ഒന്നിച്ചു നിൽക്കുന്ന ചിത്രവും പങ്കുവെച്ചു നടൻ.

ഈ ഒരു വാർത്തക്ക് ശേഷം ആരാധകരുടെ ആകാംഷയും വർദ്ധിച്ചിരിക്കുകയാണ്, രജനി കാന്തിന്റെ മകൾ ഐശ്വര്യ രജനി കാന്ത് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ കപിൽ ദേവ് ഒരു അതിഥി താരമായി എത്തുമെന്നാണ് റിപോർട്ടുകൾ പറയുന്നത്.

ലാൽസലാമിലെ  രജനി കാന്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു,ചിത്രം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു.കലാപ തെരുവിലൂടെ കടന്നു വരുന്ന രജനി കാന്തിന്റെ കഥാപാത്രമായ മൊയ്‌ദീൻ ഭായ് ആണ് ആ പോസ്റ്ററിൽ കാണുന്നത്, ചിത്രത്തിൽ മൊയ്‌ദീൻ ഭായ് എന്ന  കഥപാത്രത്തെയാണ് താരം അവതരിപികുന്നത്. താരത്തിനോടൊപ്പം ഈ ചിത്രത്തിൽ വിഷ്ണു വിശാലും, വിക്രാന്തും മറ്റു പ്രധാന കഥപാത്രങ്ങളായി  എത്തുന്നു.

 

Suji