മമ്മൂക്കയും ദുല്‍ഖറും മരിക്കണം ; മോഹന്‍ലാലും, പ്രണവും  ഉയരണം, പ്രതികരിച്ച് ഡോ. രജിത് കുമാര്‍

മലയാളികൾക്ക് ഏറെ സുപരിചിതനാണ് ഡോ. രജിത് കുമാര്‍. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിലൂടെയാണ് ഡോ. രജിത് കുമാര്‍ ശ്രദ്ധേയനാവുന്നത്. മത്സരത്തില്‍ നിന്നും പുറത്താക്കപ്പെട്ടെങ്കിലും പിന്നീട് കലാമേഖലയില്‍ താരം സജീവമായി മാറി. ഏറ്റവും പുതിയതായി…

മലയാളികൾക്ക് ഏറെ സുപരിചിതനാണ് ഡോ. രജിത് കുമാര്‍. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിലൂടെയാണ് ഡോ. രജിത് കുമാര്‍ ശ്രദ്ധേയനാവുന്നത്. മത്സരത്തില്‍ നിന്നും പുറത്താക്കപ്പെട്ടെങ്കിലും പിന്നീട് കലാമേഖലയില്‍ താരം സജീവമായി മാറി. ഏറ്റവും പുതിയതായി സ്വന്തം യൂട്യൂബ് ചാനലിലൂടെ മമ്മൂട്ടിയെ കുറിച്ച് പറയുന്ന രജിത്ത് കുമാറിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. ഒരാള്‍ മമ്മൂട്ടിയും ദുല്‍ഖറും മരിക്കുന്നതിനെ കുറിച്ചും അതിന് ശേഷം മോഹന്‍ലാലും പ്രണവും ഉയരങ്ങളിലേക്ക് എത്തുന്നതിനെ പറ്റിയും പറഞ്ഞതിനെ പറ്റിയാണ് രജിത്ത് കുമാർ  സംസാരിച്ചിരിക്കുന്നത്. എന്റെ ഹൃദയത്തെ കീറി മുറിച്ച് കൊണ്ടൊരു വാര്‍ത്ത ഞാന്‍ കണ്ടു എന്ന് പറഞ്ഞാണ് രജിത്ത് കുമാർ സംസാരിക്കുന്നത്. കേരളം സാക്ഷരതയില്‍ ഒന്നാം സ്ഥാനത്താണെന്ന് പറയുമ്പോഴും സമൂഹത്തിന്റെ പല മേഖലകളിലും വളരെ മോശവും വേദനിപ്പിക്കുന്നതുമായ കാര്യങ്ങള്‍ കാണാറുണ്ട്. ഇന്നലെ ഏതോ ഒരു ചാനലിന്റെ ഇന്റര്‍വ്യൂവില്‍ ഒരുത്തന്‍ മമ്മൂക്കയും അദ്ദേഹത്തിന്റെ മകന്‍ ദുല്‍ഖറും മരിക്കണമെന്ന് പറഞ്ഞു. ആ വാക്ക് വീണ്ടും പറയാന്‍ എനിക്ക് തന്നെ പറ്റുന്നില്ല. മാത്രമല്ല അതിന് ശേഷം മോഹന്‍ലാലും അദ്ദേഹത്തിന്റെ മകനും കയറി വരണമെന്നും പറഞ്ഞു.

സത്യം പറഞ്ഞാല്‍ ഇത് കേട്ട് ലാലേട്ടന്റെ ഹൃദയം പോലും തകര്‍ന്നിട്ടുണ്ടാവും. മോഹന്‍ലാല്‍, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ്, പൃഥ്വിരാജ്, ദിലീപ് അങ്ങനെ മുന്‍നിരയിലുള്ള ആര്‍ട്ടിസ്റ്റുകളൊക്കെ ദൈവം തന്ന വരദാനമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. നാല്‍പ്പത്തിയഞ്ച് അമ്പത് വര്‍ഷം കൊണ്ട് സിനിമാ ഇന്‍ഡസ്ട്രിയില്‍ അവരുടെ ആരോഗ്യം കാത്തുസൂക്ഷിച്ച് കേരളത്തിനും മലയാളികള്‍ക്കും അഭിമാനമായി മാറിയവരാണ്. അവരുടെ കാലില്‍ ഒരു മൊട്ടുസൂചി പോലും തറയ്ക്കരുതെന്ന് വേണം നമ്മള്‍ പ്രാര്‍ഥിക്കാന്‍. കുറച്ച് അന്വേഷിച്ചതിനൊക്കെ ശേഷമാണ് ഞാനിത് പറയുന്നത്. ഞാന്‍ കുറേ കാലമായി ഒന്നിനോടും പ്രതികരിക്കാതെ ഇരിക്കുന്നയാളാണ്. പല സംഭവങ്ങള്‍ നടക്കുമ്പോഴും എന്താ അതിനോട് പ്രതികരിക്കാത്തതെന്ന് പലരും ചോദിക്കാറുണ്ട്.

നമ്മുടെ വാക്കുകള്‍ക്ക് വില വരുന്ന സമയത്തും അത് മനസിലാക്കുന്ന ആളുകളോടും പറഞ്ഞിട്ടേ കാര്യമുള്ളു. മാത്രമല്ല നമ്മള്‍ മത്സരിക്കാന്‍ ഇറങ്ങുമ്പോള്‍ കൂടെയുള്ളവരുടെ കാല് തല്ലിയൊടിച്ചിട്ടല്ല വിജയിക്കേണ്ടത്. പരിശ്രമിച്ച് പരാജയപ്പെട്ടാല്‍ നമുക്ക് അതോര്‍ത്ത് സമാധാനിക്കാം. ചിലരോട് രാഷ്ട്രീയ വൈരാഗ്യം ഉണ്ടാവാം. അതൊരു മത്സരബുദ്ധിയോടെ എടുക്കണം. ആരെയും സോപ്പ് ഇടാനോ എന്തെങ്കിലും പ്രതീക്ഷിച്ചോ പറയുന്നതല്ല. ഇങ്ങനെയൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ എന്ത് വികാരമാണ് എനിക്ക് വരുന്നതെന്ന് പറയാന്‍ പറ്റുന്നില്ല. ദയവ് ചെയ്ത് ഇങ്ങനെയുള്ള ന്യൂസുകള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ ശ്രമിക്കുക. വേദം പഠിച്ചതിന് ശേഷം സത്യസന്ധമായും ആത്മാര്‍ഥമായിട്ടും പ്രവര്‍ത്തിക്കുന്ന ആളാണ് ഞാന്‍. ഖുറാനും ഗീതയും ബൈബിളുമൊക്കെ എനിക്കറിയാം. കാലടി ശ്രീശങ്കരാചര്യ കോളേജിലെ അധ്യാപകനായിരുന്ന ഞാനിപ്പോള്‍ കലാമേഖലയില്‍ സജീവമാണ്. ബിഗ് ബോസിന് ശേഷമാണ് ഈ മേഖലയിലേക്ക് എത്തുന്നത്. പൈസ ഉണ്ടാക്കി ഭാര്യയ്‌ക്കോ മക്കള്‍ക്കോ കൊടുക്കാന്‍ ഇല്ലാത്തത് കൊണ്ട് അതെല്ലാം ചാരിറ്റിയ്ക്ക് വേണ്ടിയാണ് ചെലവഴിക്കുന്നത്. സമൂഹ്യപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഒരു രോഗത്തെയും മരണത്തെ കുറിച്ചുമൊക്കെ കേള്‍ക്കാനും കാണാനും ഭയങ്കര മനപ്രയാസം ഉണ്ടാകാറുണ്ട്. മമ്മൂക്കയും ലാലേട്ടനും മക്കളുമൊക്കെ ഒരു നൂറ് വര്‍ഷം ആയൂര്‍രാരോഗ്യ സൗഖ്യത്തോടെയും സന്തോഷത്തോടെയും നന്നായി ജീവിക്കാന്‍ പടച്ചോന്‍ സഹായിക്കട്ടെ… എന്നുമാണ് രജിത് കുമാര്‍ ഈ വീഡിയോയിലൂടെ പറയുന്നത്.