ലഹരിയിൽ എനിക്ക് എല്ലാം നഷ്ടമായി, നഷ്ടപരിഹാരമായി കൊടുക്കേണ്ടി വന്നത് ലക്ഷങ്ങൾ!

ബിഗ്‌ബോസ് സീസൺ ടുവിൽ മറ്റുള്ള മത്സരാത്ഥികളിൽ നിന്നും ഏറെ വ്യത്യസ്തനായ ഒരു മത്സരത്തിയായിരുന്നു രജിത് കുമാർ, ബിഗ്‌ബോസിൽ വരുന്നതിനു മുൻപ് പല വിവാദങ്ങളിലും അദ്ദേഹം പെട്ടിട്ടിട്ടുണ്ട്, അദ്ദേഹത്തിനുള്ള പ്രതിച്ഛായയുടെ തുടര്‍ച്ച തന്നെയായിരുന്നു ബിഗ് ബോസ്…

ബിഗ്‌ബോസ് സീസൺ ടുവിൽ മറ്റുള്ള മത്സരാത്ഥികളിൽ നിന്നും ഏറെ വ്യത്യസ്തനായ ഒരു മത്സരത്തിയായിരുന്നു രജിത് കുമാർ, ബിഗ്‌ബോസിൽ വരുന്നതിനു മുൻപ് പല വിവാദങ്ങളിലും അദ്ദേഹം പെട്ടിട്ടിട്ടുണ്ട്, അദ്ദേഹത്തിനുള്ള പ്രതിച്ഛായയുടെ തുടര്‍ച്ച തന്നെയായിരുന്നു ബിഗ് ബോസ് ആരംഭിച്ചപ്പോഴും. പരുപാടിയിൽ വെച്ച് തന്റെ ജീവിതത്തിൽ ഉണ്ടായ അനുഭവം തുറന്നു പറഞ്ഞു അദ്ദേഹം ഒരുപാട് വിമര്ശനങ്ങള്ക്ക് പത്രമായിരുന്നു. എന്നാൽ തന്റെ ജീവിതത്തിൽ ഉണ്ടായ സംഭവ വികാസങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് രജിത് കുമാർ ഇപ്പോൾ. rajith-kumar-bigboss-malyal

1996 ലായിരുന്നു എനിക്ക് കോളേജിൽ ജോലി ലഭിച്ചത്. അതിനു ശേഷം അഞ്ച് വർഷങ്ങൾ കഴിഞ്ഞു 2001ലായിരുന്നു വിവാഹം കഴിച്ചത്. എന്നെ പഠിപ്പിച്ച ടീച്ചറുടെ നാത്തൂന്റെ മകളായിരുന്നു കുട്ടി. നല്ല കുട്ടിയാണ്, മിടുക്കിയാണെന്നായിരുന്നു ടീച്ചര്‍ പറഞ്ഞത്. വിവാഹത്തിനായി എനിക്ക് നിബന്ധനകളൊന്നുമുണ്ടായിരുന്നില്ല. കൊല്ലത്ത് ഉള്ള വലിയ നായർ കുടുംബത്തിലെ കുട്ടിയായിരുന്നു. എനിക്ക് നിബന്ധനകൾ ഒന്നും ഇല്ലാതിരുന്നത് കൊണ്ട് തന്നെ വിവാഹം വളരെ പെട്ടന്ന് തന്നെ തീരുമാനിച്ചു. ജാതകം നോക്കാതെയാണ് ഞങ്ങൾ വിവാഹിതർ ആയത്. ആദ്യം മുതൽ തന്നെ പ്രശ്‌നങ്ങളൊക്കെയുണ്ടായിരുന്നു. എന്നാൽ അന്നൊക്കെ നെവര്‍ മൈന്‍ഡാക്കി വിടുകയായിരുന്നു. അതിനിടയിൽ ഞങ്ങൾക്ക് രണ്ടു കുട്ടികൾ ഉണ്ടായി. എന്നാൽ രണ്ടുപേരും പ്രസവിച്ചപ്പോൾ തന്നെ മരിക്കുകയായിരുന്നു. തുടർന്നും ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടായതോടെ ഞങ്ങൾ 2005 ൽ വേർപിരിഞ്ഞു.ലക്ഷങ്ങൾ ആണ് അന്ന് നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നത്. അത് വരെ ഉണ്ടായിരുന്ന സമ്പാദ്യമെല്ലാം ഒറ്റ അടിക്ക് നഷ്ടമായി.

Rajith Kumar in Bigg Boss
Rajith Kumar in Bigg Boss

ലഹരിക്ക് അടിമയായിരുന്നു അപ്പോഴേക്കും. നിയന്ത്രിക്കാൻ കഴിയാത്ത വിധം ലഹരിക് അടിമപ്പെട്ടിരുന്നു. ഇതിന് ശേഷമായാണ് ആദ്യാത്മിക പഠിക്കാന്‍ പോയത്. രാജയോഗ മെഡിറ്റേഷന്‍ പഠിക്കുകയായിരുന്നു. രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ എന്നെ മെഡിറ്റേഷന് ഇരുത്തുകയായിരുന്നു. 3 ദിവസം ഇരുന്നതോടെ എന്നെ ബാധിച്ചിരുന്ന ലഹരി ശീലം എല്ലാം അകന്നുപോയിരുന്നു.