‘ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവരാണ് ഞങ്ങള്‍’; മലയാളികളെ ദുഃഖത്തിലാഴ്ത്തി രാക്കുയിൽ നായകൻ !

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന പരമ്പരയാണ് രാക്കുയിൽ. ദേവിക നമ്പ്യാർ നായികയായി എത്തുന്ന പരമ്പരയിൽ റോൺസൺ ആണ് പരമ്പരയിൽ ദേവികയുടെ നായകനായി എത്തുന്നത്. വലിയ സ്വീകാര്യതയാണ് താരത്തിന് ലഭിച്ചുകൊണ്ടിരുന്നതും. എന്നാൽ അപ്രതീക്ഷിതമായി മലയാളികളെ വിഷമിപ്പിച്ചുകൊണ്ട് റോൺസൺ രാക്കുയിലിൽ നിന്നും പിന്മാറുകയാണ് എന്ന് അറിയിച്ചിരിയ്ക്കുകയാണ്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. “പ്രിയപ്പെട്ട രാക്കുയില്‍ പ്രേക്ഷകരും സുഹൃത്തുക്കളും അറിയുന്നതിന്. അങ്ങനെ രാക്കുയിലിനോട് ഞാന്‍ വിട പറയുകയാണ് എന്ന് ഞാന്‍ അറിയിക്കുകയാണ്. എന്റെ റോയ് അലക്‌സ് എന്ന കഥാപാത്രത്തെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും ഒരുപാടു നന്ദിയുണ്ട്. എന്നെ ഈ സീരിയലിലേക്ക് ക്ഷണിച്ചത് ഡയറക്ടര്‍ ടി എസ് സജിയും ക്യാമറാമാന്‍ പ്രിയനുമായിരുന്നു. ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവരാണ് ഞങ്ങള്‍. ഡയറക്ടര്‍ ടി എസ് സജിയും ക്യാമറാമാന്‍ പ്രിയനും സീരിയലില്‍ നിന്നും പിന്മാറിയതില്‍ തുടര്‍ന്ന് എന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറഞ്ഞത് കൊണ്ട് ഞാനും രാക്കുയിലില്‍ നിന്നും പിന്മാറുന്നു. കാരാളി ചന്ദ്രനായി തിളങ്ങിയ വിഷ്ണു ചേട്ടനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാടു സന്തോഷമുണ്ട്. ദേവിക നമ്പ്യാര്‍- ഞാന്‍ ആല്‍ബത്തില്‍ ചുവടു വക്കുന്നതിനു മുന്നേ ചെറുപ്പക്കാരുടെ മനസ്സ് കീഴടക്കിയ ആല്‍ബങ്ങളില്‍ നായികയായി തിളങ്ങിയിരുന്ന എന്റെ സ്വന്തം നാട്ടുകാരിയായ ദേവികയെ കാണുവാനും ഒപ്പം അഭിനയിക്കാനും ഇപ്പോഴാണ് സാധിച്ചത്.റോയിസി റൊമാന്റിക് നിമിഷങ്ങള്‍ ഇത്രയും ഹിറ്റ് ആക്കി യതില്‍ മുഖ്യ പങ്ക് ദേവികയ്ക്കാണ്. സ്വാതി – എന്റെ ഒരുപാടു കാലത്തെ സുഹൃത്തിനോടൊപ്പം അഭിനയിക്കാന്‍ ഇപ്പോഴാണ് ഒരവസരം കിട്ടുന്നത്. നിങ്ങള്‍ക്കൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത് ഏറ്റവും നല്ലതായി കരുതുകയാണ് പ്രിയപ്പെട്ട സ്വാത്… ഏതു കഥാപാത്രങ്ങളും വ്യത്യസ്തമായ രീതിയില്‍ അഭിനയിച്ചു പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച കാര്‍ത്തിക ചേച്ചിയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. പ്രേം – ഭാര്യ സീരിയലിനു ശേഷം പ്രേമിനോടൊപ്പം എന്റെ രണ്ടാമത്തെ പ്രൊജക്റ്റ് ആണിത്. റോയ്‌സി മൊമന്റ്‌സ് ഇത്രയും റൊമാന്റിക് ആയി സ്‌ക്രിപ്റ്റ് ചെയ്തു വിജയിപ്പിച്ച പ്രേമേട്ടന് ഒരായിരം നന്ദി.” എന്നായിരുന്നു റോൺസൺ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പറഞ്ഞത്.