ഭാര്യയുടെ ബർത്ഡേ കേക്കിൽ ഭർത്താവിന്റെ പടം ; പിഷു സൗമ്യയ്ക്ക് നൽകിയത് ഒന്നൊന്നര സർപ്രൈസ് ആയിപ്പോയി !

നടനായും സംവിധായകനായും എല്ലാം മലയാള സിനിമയിൽ തിളങ്ങിയ താരമാണ് രമേശ് പിഷാരടി. മമ്മൂട്ടി ചിത്രമായ ഗാനഗന്ധർവൻ സംവിധാനം ചെയ്തുകൊണ്ടാണ് രമേശ് പിഷാരടി സംവിധായകന്റെ കുപ്പായം അണിഞ്ഞത്. തുടർന്ന് ജയറാം കുഞ്ചാക്കോബോബൻ കൂട്ടുകെട്ടിൽ പിറന്ന പഞ്ചവര്ണ തത്തയും സംവിധാനം ചെയ്തു. സംവിധാനത്തിനൊപ്പം തന്നെ അഭിനയവും ഒരുപോലെ കൊണ്ടുപോകുന്ന താരമാണ് രമേശ് പിഷാരടി. സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളത്. ഇന്നിപ്പോൾ അത്തരത്തിൽ ഭാര്യ സൗമ്യയുടെ പിറന്നാളിനോട് അനുബന്ധിച്ച് രമേശ് പിഷാരടി പങ്കുവെച്ച ചിത്രങ്ങൾ ആണ് വൈറൽ ആയിരിക്കുന്നത്. പൊതുവെ എന്തെങ്കിലുമൊക്കെ രസകരമായ അടിക്കുറിപ്പോടെയാണ്‌ താരം ചിത്രങ്ങൾ പങ്കുവസിക്കാറുള്ളത്. എന്നാൽ ഇന്നിപ്പോൾ ചിത്രത്തിൽ തന്നെയുണ്ട് എല്ലാം. ഒരു കോഴിയുടെ രൂപത്തിലുള്ള കേക്കാണ് പിഷാരടി പ്രിയപ്പെട്ടവൾക്കായി ഒരുക്കിയത്.  ജന്മദിനാശംസകൾ കിളി എന്നാണ് കേക്കിൽ എഴുതിയിരിക്കുന്നത്. കോഴിയ്ക്കൊപ്പം തന്നെ മൂന്ന് മുട്ടകളുമുണ്ട്. നിരവധി ലൈക്കുകളും കമ്മന്റുകളുമാണ് ചിത്രത്തിന് താഴെയായി എത്തിയിരിയ്ക്കുന്നത്. ഭാര്യയുടെ ബർത്ഡേ കേക്കിൽ ഭർത്താവിന്റെ പടം, പൂവൻ കോഴി മുട്ടയിടുമോ എന്ന് തുടങ്ങി പിഷാരടിയെ ട്രോളികൊണ്ടാണ് കമന്റുകൾ എല്ലാം വന്നിരിയ്ക്കുന്നത്. 2011ലായിരുന്നു സൗമ്യയും രമേശ് പിഷാരടിയും തമ്മിലുള്ള വിവാഹം. മൂന്ന് മക്കളാണ് ഇവർക്ക്.