ബേബി ഷവർ ആഘോഷമാക്കി രാം ചരണും ഉപാസനയും!!

മലയാളികൾ അല്ലെങ്കിലും രാം ചരണും ഭാര്യ ഉപാസന കാമിനേനിയും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. ഇരുവരുടെയും ബേബി ഷവർ ആഘോഷം കളിഞ്ഞ ദിവസം ദുബായിൽ വെച്ച് നടന്നിരന്നു. ചടങ്ങിൽ പങ്കെടുക്കാനായി അടുത്ത സുഹൃത്തുക്കളും കുടുംബവും ചടങ്ങിനെത്തിയിരുന്നു.താരദമ്പതികൾ ചടങ്ങിൽ…

മലയാളികൾ അല്ലെങ്കിലും രാം ചരണും ഭാര്യ ഉപാസന കാമിനേനിയും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. ഇരുവരുടെയും ബേബി ഷവർ ആഘോഷം കളിഞ്ഞ ദിവസം ദുബായിൽ വെച്ച് നടന്നിരന്നു. ചടങ്ങിൽ പങ്കെടുക്കാനായി അടുത്ത സുഹൃത്തുക്കളും കുടുംബവും ചടങ്ങിനെത്തിയിരുന്നു.താരദമ്പതികൾ ചടങ്ങിൽ ഗംഭീരമായ വേഷത്തിലായിരുന്നു എത്തിയിരുന്നത്.


രാം ചരണിന്റെയം ഉപാസനയുടെയും ബേബി ഷവർ ആഘോഷങ്ങൾ സംഘടിപ്പിച്ചത് ഉപാസനയുടെ സഹോദരികളായ അനുഷ്പാല കാമിനെനിയും സിന്ദൂരി റെഡ്ഢിയും ചേർന്നാണ്. ഇരുവരും തന്നെയാണ് ഉപാസാനയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികൾ. ഉപാസനയുടെ മുത്തശ്ശി ബേബി ഷവർ ചടങ്ങിനെത്തിയവരുടെ ഹൃദയം കീഴടക്കിയിരുന്നു.

ഇൻസ്റ്റാഗ്രാമിൽ രാം ചരണുമായുള്ള ചില ചിത്രങ്ങളും ചടങ്ങിന്റെ വിഡിയോയും ഉപാസന പങ്കുവെച്ചിട്ടുണ്ട്. സംരംഭകയും അപ്പോളോ ആശുപത്രി ശൃംഘലയുടെ ചെയർമാൻ പ്രതാപ് റെഡ്ഡിയുടെ ചെറുമകളുമാണ് ഉപാസന കാമിനേനി. 2012 ജൂൺ 14നായിരുന്നു രാം ചരണിന്റെയു ഉപാസനയുടെയും വിവാഹം.
ജോലിയും കുടുംബവും ഒരുമിച്ച് കൊണ്ട് പോകാൻ പരിശ്രമിക്കുന്ന പല സ്ത്രീകൾക്കും ഉപാസന ഒരു മാതൃക കൂടിയാണ്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായ വ്യക്തിയാണ് ഉപാസന കാമിനേനി.