മകളുടെ അഭിപ്രായം ട്രോള്‍ ആയി…!! അച്ഛനല്ലേ..!! എന്ന് രമേശ് പിഷാരടി..!!

മലയാളികളുടെ പ്രിയങ്കരനായ നടനാണ് രമേശ് പിഷാരടി. സ്റ്റാന്‍ഡ്അപ്പ് കൊമേഡിയനായി തന്റെ കരിയര്‍ ആരംഭിച്ച താരം, പിന്നീട് മിനി സ്‌ക്രീനിലേക്കും പിന്നീട് ബിഗ് സ്‌ക്രീനിലേക്കും എത്തി. പ്രേക്ഷകരുടെ സ്വീകരണ മുറിയിയില്‍ ചിരി വിരുന്ന് തീര്‍ത്ത താരം നായകനായും സംവിധായകനായും മലയാള സിനിമയില്‍ തിളങ്ങി.. രമേശ് പിഷാരടി നായകനായി എത്തിയ ഏറ്റവും പുതിയ സിനിമ നോ വേ ഔട്ട് തീയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. വമ്പന്‍ സിനിമകളുടെ ഇടയിലും സിനിമയ്ക്ക് വളരെ നല്ല അഭിപ്രായങ്ങളാണ് വന്ന് ചേരുന്നത്.

ഇപ്പോഴിതാ തന്റെ സിനിമ കണ്ടവര്‍ക്കും അഭിപ്രായം അറിയിച്ചവര്‍ക്കും നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് രമേശ് പിഷാരടി. സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് താരം എല്ലാവര്‍ക്കും നന്ദി അറിയിച്ചത്. തന്റെ സിനിമയെ കുറിച്ചുള്ള മകളുടെ അഭിപ്രായം ട്രോളായി മാറിയതിനെ കുറിച്ചും താരം പറയുന്നുണ്ട്… കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയായിരുന്നു..IMDb 9.3/10 ‘NO WAY OUT’ കണ്ട് നേരിട്ടും വിളിച്ചും സാമൂഹ്യമാധ്യമങ്ങള്‍ വഴിയും അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവരോടും..നന്ദി ??.എന്റെ മകളുടെ അഭിപ്രായം ട്രോള്‍ ആയതും കണ്ടു ??(അവള്‍ സ്‌ക്രീനില്‍ കാണുന്നത് അഛനെയാണല്ലോ! ?)

 

ഷൂട്ടിംഗ് മുതല്‍ റിലീസ് വരെ,, നിര്‍മ്മാതാവ് @remo_entertainmetnz സംവിധായകന്‍ @nithin.devidas എന്നിവരോടൊപ്പം എന്റെയും ‘ജീവന്‍മരണ ‘ പോരാട്ടം തന്നെയായിരുന്നു.തിയേറ്റര്‍ സ്‌ക്രീനില്‍ തന്നെ ഒരു പാട് പുതിയ പേരുകള്‍ ആദ്യമായ് എഴുതി ചേര്‍ക്കപ്പെട്ടു ??. സന്തോഷം.. എന്നാണ് താരം കുറിച്ചിരിക്കുന്നത്.

ലോക്ക് ഡൗണ്‍ കാലത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടുന്ന ഒരു വ്യക്തിയുടെ ജീവിത കഥയും പിന്നീട് അയാള്‍ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നതും എല്ലാമാണ് സിനിമയുടെ പ്രമേയം, അച്ഛന്‍ തൂങ്ങിമരിക്കുന്ന സീനുകള്‍ ഉള്ളത് കൊണ്ട് തന്നെ തനിക്ക് സിനിമ ഇഷ്ടപ്പെട്ടില്ല എന്ന് രമേശ് പിഷാരടിയുടെ മകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചിരുന്നു.

 

Aswathy