Film News

‘പിഷാരടിയെ ഉത്ഘാടനത്തിന് വിളിച്ചു’; പ്രതിഫലം കേട്ട് ഞെട്ടിയെന്ന് നിർമാതാവ്

മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വന്ന വിജയം കൈവരിച്ച താരങ്ങളില്‍ ഒരാളാണ് രമേശ് പിഷാരടി. ഇതിനോടകം തന്നെ മമ്മൂട്ടി, ജയറാം തുടങ്ങിയവരെ പ്രധാന കഥാപത്രങ്ങളാക്കി രണ്ട് സിനിമയും രമേശ് പിഷാരടി സംവിധാനം ചെയ്ത് കഴിഞ്ഞു. മിമിക്രി വേദിയില്‍ നിന്ന് എത്തിയ താരമാണെങ്കില്‍ കോമഡിക്ക് പകരം സീരിയസ് വിഷയങ്ങളായിരുന്നു സംവിധാനം ചെയ്ത  രണ്ട് സിനിമകളിലൂടേയും രമേശ് പിഷാരടി പറഞ്ഞത്. ഇപ്പോഴിതാ രമേശ് പിഷാരടിയെക്കുറിച്ച് നിർമ്മാതാവ് ജോളി ജോസഫ് പങ്കുവെച്ച വാക്കുകളാണ ശ്രദ്ധേയമായി മാറിയിരിക്കുന്നത്. രമേശ് പിഷാരടിയെ ഒരു പരിപാടിക്ക് വിളിച്ചപ്പോഴുണ്ടായ അനുഭവമാണ് ഒരു ഓൺലൈൻ മാധ്യമത്തിൽ  എഴുതിയ കുറിപ്പില്‍ നിർമ്മാതാവ് ജോളിജോസഫ്  പങ്കുവെക്കുന്നത്. എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ നടന്ന എംടിഎച്ച് ക്രിട്ടി കെയർ ചടങ്ങിൽ ഉദ്ഘാടകനായിട്ടായിരുന്നു രമേശ് പിഷാരടിയെ വിളിച്ചത്. സ്ഥാപനത്തിന്റെ പി ആർ ആയും തന്റെ കുടുംബ സുഹൃത്തുമായ തനൂജ ഭട്ടതിരി ആവശ്യപ്രകാരം നടന്‍ കൈലാശിന്റെ കയ്യില്‍ നിന്നും നമ്പർ വാങ്ങിയാണ് തന്നെ അറിയാത്ത രമേശ് പിഷാരടിക്കായി താന്‍ മെസ്സേജ് അയക്കുന്നതെന്നെും ജോളി ജോസഫ് പറയുന്നു.

വിദേശത്ത് ആയിരുന്നെങ്കിലും അദ്ദേഹം കൃത്യമായി തന്നെ മറുപടി തന്നു. തന്റെ സുഹൃത്തായ സ്റ്റീഫൻ ദേവസ്സി മുഖേനെ പല വേദികളിലും അദ്ദഹത്തെ കണ്ടിട്ടുണ്ടെങ്കിലും, പരസ്പരമുള്ള പുഞ്ചിരിയിൽ എല്ലാം ഒതുങ്ങിയിരുന്നു. സ്ഥാപനത്തിന്റെ പി ആർ ആയും തന്റെ കുടുംബ സുഹൃത്തുമായ തനൂജ ഭട്ടതിരി ആവശ്യപ്രകാരം നടന്‍ കൈലാശിന്റെ കയ്യില്‍ നിന്നും നമ്പർ വാങ്ങിയാണ് തന്നെ അറിയാത്ത രമേശ് പിഷാരടിക്കായി താന്‍ മെസ്സേജ് അയക്കുന്നതെന്നെും ജോളി ജോസഫ് പറയുന്നു. വിദേശത്ത് ആയിരുന്നെങ്കിലും പിഷാരടി  കൃത്യമായി തന്നെ മറുപടി തന്നു. തന്റെ സുഹൃത്തായ സ്റ്റീഫൻ ദേവസ്സി മുഖേനെ പല വേദികളിലും രമേശ്ക പിഷാരടിയെ കണ്ടിട്ടുണ്ടെങ്കിലും, പരസ്പരമുള്ള പുഞ്ചിരിയിൽ എല്ലാം ഒതുങ്ങിയിരുന്നു എന്ന്നും ജോളി പറയുന്നു . തനിക്കടുത്തറിയാവുന്ന നല്ല ചങ്ങായിമാരുടെ പല പരിപാടികൾക്കും അവരുടെ ആവശ്യപ്രകാരം സെലിബ്രിറ്റി ഗസ്റ്റുകളെ ഏർപ്പാട് ചെയ്തുകൊടുക്കാറുള്ള താൻ  നവംബർ 4 ന് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ നടക്കേണ്ട എംടിഎച്ച് ക്രിട്ടി കെയർ പരിപാടിക്കുള്ള പിഷാരടിയുടെ പ്രതിഫലം ചോദിച്ചറിഞ്ഞു. പലരുടെയും ‘അത്യാഗ്രഹം’ നേരിട്ടറിയാവുന്ന താൻ പിഷാരടിയുടെ പ്രതിഫലം കേട്ട് ഞെട്ടിയെന്നും ജോളി  പറയുന്നുണ്ട്.

പിഷാരടിയുടെ പ്രതിഫലം ത്ന്നട് പറഞ്ഞപ്പോൾ  താൻ സത്യമായും ഞെട്ടിഎന്നാണ് ‘ ജോളി ജോസഫ് കുറിക്കുന്നത്. എന്നാല്‍ അതിന് ശേഷം പിഷാരടി  പറഞ്ഞ വാക്കുകലും പങ്കു വെച്ചിട്ടുണ്ട്. . ‘സാധാരണത ന്റെ പ്രതിഫലം  ജിഎസ്ടി ഉൾപ്പെടെ ഇത്ര രൂപയെയാണ് . അതെത്രയാണെന്നു ജോളി  ജോസഫ് പറയുന്നില്ല. പിന്നീട പിഷാരടിയുടെ വാക്കുകൾ ഇങ്ങനെ ആണ്.   തനിക്ക് പണം വേണ്ട, പകരം താൻ  നിർദേശിക്കുന്ന പാവപെട്ട പാവപെട്ട രോഗികൾക്ക് പിഷാരടിയുടെ  പേരിൽ തുക  കൊടുക്കണം , അങ്ങനെയാണെങ്കിൽ താൻ എന്നായിരുന്നു പിഷാരടി  പറഞ്ഞതെന്നും നിർമ്മാതാവ് പറയുന്നു. രമേശ് പിഷാരടിയുടെ നന്മയുള്ള മനസ്സിനെ അഭിനന്ദിച്ചുകൊണ്ട് കൈകൂപ്പി ആദരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  പരിപാടിയുടെ ദിവസം തനിക്കും തനൂജക്കും ആ പരിപാടിയിലേക്ക് വരാന്‍ കഴിയാത്തതില്‍ വലിയ ദുഃഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. അതോടൊപ്പം തന്നെ കുറിപ്പില്‍ രമേശ് പിഷാരടിയുടെ കലാ ജീവിതത്തെക്കുറിച്ചുള്ള ചെറു വിവരണവും ജോളി ജോസഫ് കുറിക്കുന്നുണ്ട്. ‘എംജി യൂണിവേഴ്സിറ്റിയിൽ അരങ്ങേറ്റം കുറിച്ച സലിം കുമാർ, സാജൻ പള്ളുരുത്തി, ധർമജൻ ബോൾഗാട്ടി എന്നിവരുമായി നിരവധി പരിപാടികൾ ചെയ്ത, സലാം സലിം  മുതൽ ഇന്നും തിളങ്ങുന്ന നൂറിൽപരം ടിവി ഷോകളിലെ ഹോസ്റ്റ്-ജഡ്ജ് പിന്നെ വിദേശത്തും സ്വദേശത്തുമായി എത്രയോ സ്റ്റേജ് ഷോകൾ ചെയ്തു’ . നസ്രാണി  മുതൽ വോയിസ് ഓഫ് സത്യനാഥൻ വരെ നാൽപതില്‍പരം സിനിമകളിലെ വേഷങ്ങൾ. അതിനിടയിൽ ‘കപ്പൽ മുതലാളി എന്ന ചിത്രത്തിൽ നായക വേഷം. 2018-ൽ ജയറാമും ചാക്കോച്ചനും അഭിനയിച്ച പഞ്ചവർണതത്ത എന്ന സിനിമയിലൂടെയാണ് പിഷാരടി തന്റെ സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. മമ്മൂട്ടി നായകനായ ‘ ഗാനഗന്ധർവൻ’ ആയിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ സംവിധാന സംരംഭം. അടുത്ത സിനിമ ഉടനെ ആരംഭിക്കും എന്ന് തീർച്ച.എന്നും  ജോളി ജോസഫ് കൂട്ടിച്ചേർത്തു.

Sreekumar R