വേദിയിലെ  വിശിഷ്ട വ്യക്തികൾക്കൊപ്പം  കയറി ഇരിക്കുന്ന  ധർമ്മജൻ! സദസിലുള്ളവരെ പൊട്ടിച്ചിരിപ്പിച്ചു, പിഷാരടി

മിമിക്രി ഷോകളിൽ പരസ്പരം ട്രോളുകൾ കൊടുക്കാറുള്ള സുഹൃത്തുക്കൾ ആണ് ധർമജനുംരമേശ് പിഷാരടിയും, ഇപ്പോൾ സലിം കുമാറിന്റെ പുസ്തക പ്രകാശനത്തിൽ വേദിയിൽ ഇരുന്ന ധര്മജനെ  പിഷാരടി ട്രോളിയ സംഭവം ആണ് ആരാധകരിൽ ചിരി പരത്തിയിരിക്കുന്നത്, പിഷാരടി തന്റെ പ്രസംഗത്തിന്റെ തുടക്കത്തിൽ ആണ് ധർമജനെ ട്രോളിയത്, വേദിയിൽ ഇരിക്കുന്ന വിശിഷ്ട വ്യക്തികൾ,, അവർക്കൊപ്പം കയറി ഇരിക്കുന്ന ധർമജൻ, പിഷാരടിയുടെ  ഈ ഒരു വാക്കാണ് സദസിൽ ഉള്ളവരെയും പൊട്ടിചിരിപ്പിച്ചിരിക്കുന്നത്.

തന്റെ ആത്മസുഹൃത് തന്നെ ട്രോളുന്നത് കണ്ടു പുഞ്ചിരിക്കുവായിരുന്നു ധർമജനും. അതുപോലെ സലിം കുമാറിനെ കുറിച്ചും പിഷാരടി വാ തോരാതെ സംസാരിച്ചു, അതിനിടയിലും ധർമജനെ പിഷാരടി ട്രോളിയിരുന്നു. വായനയെ പ്രോത്സാഹിപ്പിക്കാൻ കഴിയുന്ന ചെറിയ പുസ്തകങ്ങൾ ഉണ്ടാകുന്നത് വളരെ വലിയ കാര്യമാണ് പിഷാരടി പറഞ്ഞു.

സലിം കുമാറിന്റെ  ഈശ്വര  വഴക്കില്ലല്ലോ എന്ന പുസ്തക പ്രകാശനത്തിൽ ആയിരുന്നു സലിം കുമാർ , കുഞ്ചാക്കോ ബോബൻ , രമേശ് പിഷാരടി, ധർമജൻ, മറ്റു സിലിബ്രേറ്റികളും  എത്തിയിരുന്നത്. പുസ്തകം എഴുതാൻ കരുത്തു കാണിച്ച സലിം യേട്ടനെയും, ഇതിനു പിന്നിൽ പ്രവർത്തിച്ച   മനോരമ പബ്ബിളിക്കേഷനും ഞാൻ എന്റെ അഭിനന്ദനം അറിയിക്കുന്നു രമേഷ് പിഷാരടി പറയുന്നു.

Suji