ആ സിനിമ ബാഹുബലിയുടെയും ആർആർആറിന്റെയും റെക്കോർഡുകൾ തകർക്കും – റാണ ദഗുബാട്ടി

Follow Us :

പാൻ ഇന്ത്യൻ താരം പ്രഭാസിന്റെ ആരാധകരെല്ലാം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രൊജക്റ്റ് കെ. ചിത്രത്തിന്റെ അപ്ഡേറ്റുകളെല്ലാം ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. അത്തരത്തിൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് തെന്നിന്ത്യൻ താരം റാണ ദഗുബാട്ടി പ്രൊജക്റ്റ് കെയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ്.

ഇന്ത്യ ടുഡേ കോൺക്ലേവിൽ പങ്കെടുക്കവേയാണ് പ്രൊജക്ട് കെയെക്കുറിച്ച് താരം തുറന്നു പറഞ്ഞത്. ‘തെലുങ്കിനെ സംബന്ധിച്ച് നമ്മൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രൊജക്ട് കെ. ആ സിനിമ ബാഹുബലിയും ആർആർആറും ഉണ്ടാക്കി വച്ചിരിക്കുന്ന അതിരുകളെല്ലാം തകർക്കുമെന്നാണ് ഞാൻ കരുതുന്നത്.

ഞാൻ ആ ചിത്രത്തിനായി കാത്തിരിക്കുകയാണ്, അത് ശരിക്കും തെലുങ്കിൽ നിന്നുള്ള ഒരു ഗ്ലോബൽ ചിത്രമായി മാറിയേക്കാം.’ എന്നായിരുന്നു റാണയുടെ വാക്കുകൾ. താരത്തിന്റെ ഈ വാക്കുകളാണ് ഇപ്പോൾ പ്രഭാസ് ആരാധകരിൽ ആകാംഷ ഉണർത്തിയിരിക്കുന്നത്. ആദിപുരുഷാണ് അടുത്തതായി പ്രഭാസിന്റേതായി തീയറ്ററുകളിൽ എത്തുന്ന ചിത്രം.