കുട്ടികളെ പോലെ പെരുമാറി നന്നായി ചെയ്യാൻ പറഞ്ഞു എന്നോട്, രൺബീർ കപൂർ!

കരൺ ജോഹർ സംവിധാനം ചെയ്തു രണ്ടായിരത്തി പതിനാറിൽ പുറത്തിറങ്ങിയ ചിത്രം ആണ് യേ ദിൽ ഹെ മുഷ്‌ക്കിൽ. വിവാഹം കഴിഞ്ഞതിനു ശേഷം അതികം ചിത്രങ്ങളിൽ അഭിനയിക്കാതിരുന്ന ഐശ്വര്യ റായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഐശ്വര്യ റായിയെ കൂടാതെ രൺബീർ കപൂർ, അനുഷ്‌ക്ക ശർമ്മ, ഫവാദ് ഖാൻ തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഷാരൂഖ് ഖാൻ അഥിതി വേഷത്തിൽ എത്തുന്നു എന്നാ പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട്. ആ വർഷത്തെ സൂപ്പർ ഹിറ്റുകളിൽ ഒന്ന് കൂടിയായിരുന്നു ചിത്രം. ചിത്രത്തിൽ രൺബീർ കപൂറിന്റെ കാമുകിയായാണ് ചിത്രത്തിൽ ഐശ്വര്യ എത്തിയിരുന്നത്. ചിത്രത്തിലെ ഐശ്വര്യയുടെയും രണ്ബീറിന്റെയും റൊമാന്റിക് രംഗങ്ങൾ ഏറെ ആരാധക ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഐശ്വര്യ റായുമായി ഒന്നിച്ച് അഭിനയിച്ചപ്പോൾ ഉള്ള അനുഭവം തുറന്ന് പറയുകയാണ് രൺബീർ. രൺബീറിന്റെ വാക്കുകൾ ഇങ്ങനെ,

ആഷുമായി നേരുത്തെ പരിചയമുണ്ടെകിലും ഒന്നിച്ച് അഭിനയിക്കുന്നത് ആദ്യമായി ആയിരുന്നു. അത് കൊണ്ട് തന്നെ ഒരു വല്ലാത്ത ഭയം ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഷൂട്ടിങ് സമയങ്ങളിൽ ഞാൻ അസ്വസസ്ഥാൻ ആയിരുന്നു. കൈകൾ ഒക്കെ വിറയ്ക്കുന്നുണ്ടായിരുന്നു. എന്നാൽ ആഷ് വളരെ സമാധാനത്തെ എനിക്ക് ധൈര്യം നൽകി. കുട്ടികളെ പോലെ പെരുമാറാതെ നന്നായി ചെയ്യൂവെന്ന് എന്നോട് പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് ആത്മവിശ്വാസം ഉണ്ടായി. അങ്ങനെയാണ് ആ രംഗങ്ങളിൽ ഒക്കെ ഞാൻ നന്നായി അഭിനയിച്ചത്. സെറ്റിൽ എല്ലാവരോടും വളരെ നല്ല പെരുമാറ്റം ആയിരുന്നു ആഷിന്റേത്. ഒരു സീനിയർ ആർട്ടിസ്റ് ആണെന്നോ ഇത്രയേറെ എക്സ്പീരിയൻസ് ഉള്ള ആളാണെന്നു എന്നുള്ള യാധൊരു ഭാവവും ഇല്ലാത്ത ഒരു സ്ത്രീ.

സെറ്റിൽ ഉള്ള എല്ലാവരോടും വളരെ തന്മയത്വത്തോടെയാണ് ആഷ് പെരുമാറിയിരുന്നത്. സെറ്റിലെ സാധാരണ ഒരു ജോലിക്കാരിയെ പോലെ ആയിരുന്നു. ശരിക്കും  അതൊക്കെ എന്നെ അത്ഭുതപ്പെടുത്തിയിരുന്നു.