മണിക്കുട്ടൻ വീട്ടിലേക്ക് തിരിച്ചു, സഹോദരന്റെ വോയിസ് റെക്കോർഡ് പുറത്ത്!

ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോടെ മുന്നേറിക്കൊണ്ടിരുന്ന പരുപാടി  ആയിരുന്നു ബിഗ് ബോസ് സീസൺ മൂന്നാം ഭാഗം. എന്നാൽ കോവിഡിന്റെ വ്യാപനം തമിഴ് നാട്ടിൽ രൂക്ഷം ആയതും പരിപാടിയുടെ പിന്നണിപ്രവർത്തകർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്നും പരുപാടി നിർത്തിവെയ്ക്കാൻ…

ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോടെ മുന്നേറിക്കൊണ്ടിരുന്ന പരുപാടി  ആയിരുന്നു ബിഗ് ബോസ് സീസൺ മൂന്നാം ഭാഗം. എന്നാൽ കോവിഡിന്റെ വ്യാപനം തമിഴ് നാട്ടിൽ രൂക്ഷം ആയതും പരിപാടിയുടെ പിന്നണിപ്രവർത്തകർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്നും പരുപാടി നിർത്തിവെയ്ക്കാൻ തമിഴ്‌നാട് പോലീസുകാർ ആവിശ്യപെട്ടതിനെ തുടർന്ന് ഷോ താൽക്കാലികമായി നിർത്തിവെയ്ക്കുകയും മത്സരാർത്ഥികളെ എല്ലാം ഒരു ഹോട്ടലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതോടെ ആരാധകരും നിരാശർ ആയിരിക്കുകയാണ്. പരുപാടി അപ്രതീക്ഷിതമായി നിർത്തിവെച്ചതോടെ പരിപാടിയുടെ സംപ്രക്ഷണവും അവസാനിപ്പിച്ചിരുന്നു. കോവിഡ് വ്യാപനം ഉണ്ടായിട്ടും പരുപാടി തുടരുന്നതിന്റെ പേരിൽ സർക്കാർ ചാനലിന്റെ പേരിൽ ഒരു ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു.

പരിപാടിയിലെ ഒരു പ്രധാന മത്സരാര്ഥിയായിരുന്നു മണിക്കുട്ടൻ. നിരവധി ആരാധകരെയാണ് താരം തന്റെ പ്രകടനത്തിൽ കൂടി നേടിയെടുത്തത്. വളരെ വലിയ ആരാധക പിന്തുണയായിരുന്നു സോഷ്യൽ മീഡിയയിലും താരത്തിന് ഉണ്ടായിരുന്നത്. പരുപാടിയിൽ മണിക്കുട്ടൻ ആയിരിക്കും ഒന്നാം സ്ഥാനത്ത് എത്തുന്നതെന്നും ആരാധകർ വിശ്വസിച്ചിരുന്നു. വിജയിയായി മണിക്കുട്ടൻ ആണ് ബിഗ് ബോസ്സിൽ  എത്തുന്നത് എന്ന വാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ അതിനിടയിൽ ആണ് പരുപാടി അപ്രതീക്ഷിതമായി നിർത്തി വെച്ചത്. ഇപ്പോൾ മണികുട്ടന്റെ സഹോദരന്റെ ഒരു വോയിസ് റെക്കോർഡ് ആണ് പുറത്ത് വരുന്നത്.

പുറത്തിറങ്ങിയതിന് ശേഷവും അവർക്ക് ഫോൺ നൽകിയിട്ടില്ല എന്നും ഒഫീഷ്യൽ ആയിട്ട് ആണ് മണിക്കുട്ടൻ തന്നെ കുറച്ച് മുൻപ് വിളിച്ചത് എന്നും അവൻ തിരിച്ച് വരുന്നുവെന്നും എയർപോർട്ടിൽ കൂട്ടിക്കൊണ്ട് ചെല്ലാൻ അറിയിക്കാം എന്നും അപ്പോൾ അവനെ വിളിക്കാൻ ചെല്ലാനും ആണ് അവൻ പറഞ്ഞത് എന്നും ഇപ്പോൾ വിഷമം  ഒന്നും ഇല്ല, എല്ലാവരും ആരോഗ്യത്തോടെ ഇരിക്കാനും ആണ് പറഞ്ഞതെന്നുമാണ് വോയിസ് റെക്കോർഡിൽ പറയുന്നത്.