‘പണ്ട് എനിക്ക് വിക്കുണ്ടായിരുന്നു’ ; വെളിപ്പെടുത്തി നടി റാണി മുഖര്‍ജി

പരിചയപ്പെടുത്തലുകളൊന്നും ആവശ്യമില്ലാത്ത ബോളിവുഡിലെ മുന്‍നിര നായികയാണ് റാണി മുഖര്‍ജി. വെള്ളിത്തിരയിൽ തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുള്ള റാണി മുഖര്‍ജി അനശ്വരമാക്കിയ സിനിമകളും കഥാപാത്രങ്ങളും നിരവധിയാണ്. ബംഗാളി സിനിമയിലൂടെ സിനിമാ കരിയര്‍ ആരംഭിച്ച റാണി പിന്നീടാണ് ബോളിവുഡിലെത്തുന്നത്. ബോളിവുഡിലെ മുന്‍നിര നായികയായി മാറാന്‍ റാണി മുഖര്‍ജിയ്ക്ക് അധികം നാളുകള്‍ വേണ്ടി വന്നിരുന്നില്ല. ഗുലാം, കുച്ച് കുച്ച് ഹോത്താ ഹേ, ചല്‍തെ ചല്‍തെ, വീര്‍ സാറ, ബ്ലാക്ക്, മര്‍ദാനി, ഹേ റാം തുടങ്ങി നിരവധി സിനിമകളില്‍ റാണി മുഖര്‍ജി അഭിനയിക്കുകയും കയ്യടി നേടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ രസകരമായൊരു വസ്തുത റാണി മുഖര്‍ജി ഒരിക്കല്‍ പോലും താനൊരു നടിയായി മാറുമെന്ന് കരുതിയിരുന്നില്ല എന്നതാണ്. വിക്കും സഭാകമ്പവുമായിരുന്നു അതിന് കാരണം. ഇപ്പോഴിതാ അതേക്കുറിച്ച് റാണി മുഖര്‍ജി മനസ് തുറക്കുകയാണ്. ഗോവയില്‍ നടക്കുന്ന 54-ാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ സംസാരിക്കുകയായിരുന്നു റാണി മുഖര്‍ജി. 16 വയസുള്ളപ്പോള്‍ തന്നെ ഒരു സിനിമ അനൗണ്‍സ് ചെയ്യാന്‍ വിളിച്ച സംഭവത്തെക്കുറിച്ചാണ് റാണി സംസാരിക്കുന്നത്. അന്ന് റാണി മുഖര്‍ജി സിനിമയിലേക്ക് വന്നിരുന്നില്ല.

അത് ഇതുപോലൊരു വേദിയായിരുന്നില്ല. സിനിമയുടെ പൂജാ സമയത്ത് നിര്‍മ്മാതാക്കള്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും ധാരാളം പേരെ വിളിക്കും. ഇന്ന് സോഷ്യല്‍ മീഡിയയുണ്ടല്ലോ സിനിമയൊക്കെ അനൗണ്‍സ് ചെയ്യാന്‍. പക്ഷെ അന്ന് പൂജ വളരെ പ്രധാനപ്പെട്ടതായിരുന്നു. ഞാനന്ന് പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. എനിക്ക് 16 വയസായിരുന്നു. നീളന്‍ ഡയലോഗ് പറയണമായിരുന്നു. ഞാന്‍ അത് മുഴുവന്‍ കാണാതെ പഠിച്ചു. ഞാന്‍ നല്ല വിദ്യാര്‍ത്ഥിയായിരുന്നു. ആ കഴിവ് വച്ച് ആ ഡയലോഗ് മൊത്തം കാണാതെ പഠിച്ചു. ഞാനാകെ നെര്‍വസായിരുന്നു” എന്നാണ് റാണി പറയുന്നത്. അത് ഇതുപോലൊരു വേദിയായിരുന്നില്ല. സിനിമയുടെ പൂജാ സമയത്ത് നിര്‍മ്മാതാക്കള്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും ധാരാളം പേരെ വിളിക്കും. ഇന്ന് സോഷ്യല്‍ മീഡിയയുണ്ടല്ലോ സിനിമയൊക്കെ അനൗണ്‍സ് ചെയ്യാന്‍. പക്ഷെ അന്ന് പൂജ വളരെ പ്രധാനപ്പെട്ടതായിരുന്നു. ഞാനന്ന് പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. എനിക്ക് 16 വയസായിരുന്നു. നീളന്‍ ഡയലോഗ് പറയണമായിരുന്നു. ഞാന്‍ അത് മുഴുവന്‍ കാണാതെ പഠിച്ചു. ഞാന്‍ നല്ല വിദ്യാര്‍ത്ഥിയായിരുന്നു. ആ കഴിവ് വച്ച് ആ ഡയലോഗ് മൊത്തം കാണാതെ പഠിച്ചു. ഞാനാകെ നെര്‍വസായിരുന്നു” എന്നാണ് റാണി പറയുന്നത്. ഞാനന്ന് നടിയാകാന്‍ ആഗ്രഹിച്ചിരുന്നില്ല.

അമ്മ പറയുന്നത് അനുസരിച്ച മകള്‍ മാത്രമായിരുന്നു. നീ ശ്രമിച്ച് നോക്ക് എന്ന് അമ്മ പറഞ്ഞു. ഞാനത് എന്റെ കഴിവിന്റെ പരമാവധി നല്ലതായി ചെയ്യാന്‍ ശ്രമിച്ചു. സദസില്‍ ഒരുപാട് പേരുണ്ടായിരുന്നു. മുതിര്‍ന്നവരും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി. അതാദ്യമായാണ് അത്ര വലിയൊരു സദസിനെ ഞാന്‍ അഭിമുഖീകരിക്കുന്നത്. ഞാന്‍ സ്‌കൂളില്‍ നാടകം ചെയ്തിട്ടില്ല. ക്ലാസിക്കല്‍ ഡാന്‍സ് മാത്രമാണ് ചെയ്തിട്ടുള്ളത്. സംസാരിക്കുക ബുദ്ധിമുട്ടായിരുന്നു” റാണി പറയുന്നു. എനിക്ക് വിക്കിന്റെ ബുദ്ധിമുട്ട് നന്നായിട്ടുണ്ടായിരുന്നു. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ആലോചിച്ച് ഞാന്‍ പേടിച്ചു. സംവിധായകന്‍ ലൈറ്റ്‌സ്, കാമറ, ആക്ഷന്‍ എന്ന് പറഞ്ഞതും ഞാന്‍ ഡയലോഗ് പറയാന്‍ തുടങ്ങി. പക്ഷെ ഞാനത് വളരെ സ്വാഭാവികമായാണ് പറഞ്ഞത്. എനിക്ക് തന്നെ അത്ഭുതം തോന്നിപ്പോയി” എന്നും റാണി മുഖര്‍ജി പറയുന്നു. അതേസമയം മിസിസ് ചാറ്റര്‍ജി വെഴ്‌സസ് നോര്‍വെയാണ് റാണിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. അധികം വൈകാതെ റാണി മുഖര്‍ജി ഒടിടിയിലും അരങ്ങേറുമെന്നാണ് കരുതപ്പെടുന്നത്.