‘പൊതുവെ ആൾക്കാർ എന്നെയും വിളിക്കാറില്ല’ ; വെളിപ്പെടുത്തി ലെന

മലയാളത്തിലെ ചുരുക്കം ചില നടിമാർക്ക് മാത്രം ലഭിക്കുന്ന സ്വീകാര്യതയാണ് നടി ലെനയ്ക്ക് പ്രേക്ഷരിൽ നിന്നും ലഭിച്ചത്. അഭിനയിച്ച സിനിമകളിലെല്ലാം മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിഞ്ഞ നടി കൂടിയാണ് ലെന. വർഷങ്ങൾ നീണ്ട കരിയറിൽ…

മലയാളത്തിലെ ചുരുക്കം ചില നടിമാർക്ക് മാത്രം ലഭിക്കുന്ന സ്വീകാര്യതയാണ് നടി ലെനയ്ക്ക് പ്രേക്ഷരിൽ നിന്നും ലഭിച്ചത്. അഭിനയിച്ച സിനിമകളിലെല്ലാം മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിഞ്ഞ നടി കൂടിയാണ് ലെന. വർഷങ്ങൾ നീണ്ട കരിയറിൽ വിവാദങ്ങളിലൊന്നും തന്നെ നടി അകപ്പെട്ടിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലായി നടി ലെന നടത്തിയ പരാമർശങ്ങൾ വലിയ തോതിൽ ചർച്ചയായി. ആത്മീയതയെക്കുറിച്ചും സൈക്കോളജിയെക്കുറിച്ചുമാണ് നടി സംസാരിച്ചത്. ലെനയുടേത് അശാസ്ത്രീയ പരാമർശമാണെന്ന വാദവുമായി സൈക്കോളജിസ്റ്റുകളുടെ സംഘടന രം​ഗത്ത് വന്നു. തന്റെ പുതിയ പുസ്തകത്തെക്കുറിച്ച് സംസാരിക്കവെയാണ് ലെന സൈക്കോളജിയെക്കുറിച്ചും പരാമർശിച്ചത്. തന്റെ സിനിമാ കരിയറിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണിപ്പോൾ ലെന. മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് കൊടുക്കാനുള്ള ഉപദേശം സമയത്തിന് വരികയെന്നാണ്. ബാക്കിയുള്ളവരുടെ സമയത്തെ മാനിക്കുക. ചെറിയ വിജയങ്ങളിൽ അഹങ്കരിക്കാതിരിക്കുക. കാരണം വിജയത്തിന് പിന്നാലെ വീഴ്ചയുണ്ടാകും. വീഴ്ച കഴിഞ്ഞ് കയറ്റമുണ്ടാകും. കയറ്റം കഴിഞ്ഞ് വീഴ്ചയുണ്ടാകും. കുറേ നാൾ നിന്ന് കഴിഞ്ഞാലേ തിരിച്ചറിയുള്ളൂ. അതിനാൽ ചെറിയ വിജയങ്ങളിൽ ഒരുപാട് ആ​ഹ്ലാദിക്കാതിരിക്കുക. ചെറിയ തോൽവികളിൽ ഒരുപാട് സങ്കടപ്പെടാതിരിക്കുക. നമ്മളുടെ പ്രൊഫഷണലിസം കാണിക്കുക. എല്ലാവരും കുറ്റം പറയാത്ത തരത്തിൽ നിലനിൽക്കാൻ പറ്റുകയാണെങ്കിൽ എല്ലാവർക്കും അത് ​ഗുണം ചെയ്യും. മൊത്തം ഇൻഡസട്രിക്ക് അത് വലിയ ഭാ​ഗ്യമാകും. പ്രധാനമായും അഭിനയിക്കാൻ വരുമ്പോൾ അഭിനയിക്കാനായി വരിക. പ്രശസ്തിക്കും വേണ്ടിയോ പണത്തിന് വേണ്ടിയോ പേരിന് വേണ്ടിയോ അഭിനയിക്കാതിരിക്കുക.

അഭിനയം നന്നായാൽ ബാക്കി മൂന്നെണ്ണവും ഫ്രീയായി ലഭിക്കുമെന്നും ലെന ചൂണ്ടിക്കാട്ടി. കരിയറിലെ നിരാശ തോന്നിയത് 101 ചോദ്യങ്ങൾ എന്ന സിനിമയ്ക്ക് ഡബ് ചെയ്യാത്താണെന്നും ലെന പറയുന്നു. ദേശീയ പുരസ്കാരത്തിന്റെ ഫൈനൽ റൗണ്ട് വരെയെത്തിയെങ്കിലും സ്വയം ഡബ് ചെയ്യാത്തിനാൽ അവാർഡ് നഷ്ടമായെന്നും നടി ചൂണ്ടിക്കാട്ടി. തന്റെ ശബ്ദം നല്ലതാണെന്ന് ഇപ്പോൾ എല്ലാവരും പറയാറുണ്ടെങ്കിലും രണ്ടാം ഭാവത്തിൽ ഡബ് ചെയ്തപ്പോൾ തിയറ്ററിൽ നിന്നും കൂവൽ കേട്ടിരുന്നെന്നും ലെന ഓർത്തു. സിനിമാ രം​ഗത്ത് തനിക്ക് വ്യക്തിപരമായി അടുത്തറിയാകുന്ന സൗഹൃദങ്ങൾ കുറവാണെന്നും ലെന പറയുന്നു. ഒപ്പം വർക്ക് ചെയ്യുന്ന ആരെയും വിളിച്ച് സംസാരിക്കാറില്ല. ഓരോ ലൊക്കേഷനിൽ കാണുമ്പോഴാണ് വീണ്ടും സംസാരിക്കുക.

അവസാനം ഒരുമിച്ച് സിനിമ ചെയ്തത് മൂന്ന് വർഷം മുമ്പാണെങ്കിൽ ആ മൂന്ന് വർഷത്തെ റീ കാപ്പ് അടുത്ത ലൊക്കേഷനിലായിരിക്കും. എനിക്ക് പേഴ്സണൽ ഫ്രണ്ട്ഷിപ്പില്ല. ആക്ടേർസ് ഷൂട്ടിലായിരിക്കുമോ എന്ന് അറിയാത്തത് കൊണ്ട് വിളിക്കില്ല. പൊതുവെ ആൾക്കാർ എന്നെയും വിളിക്കാറില്ല. പെട്ടെന്ന് ഞാൻ വിളിച്ചാൽ എന്താണ് ലെനയ്ക്ക് പറ്റിയതെന്ന് ആലോചിക്കുമെന്നും നടി വ്യക്തമാക്കി. ഒറ്റയ്ക്കുള്ള ജീവിതമാണ് താൻ നയിക്കുന്നതെന്ന് നേരത്തെയും ലെന പറഞ്ഞിട്ടുണ്ട്. ബാല്യകാല സുഹൃത്തായിരുന്ന അഭിലാഷ് കുമാറിനെയാണ് ലെന വിവാഹം ചെയ്തത്. പിന്നീട് ഇരുവരും വേർപിരിഞ്ഞു. ആറാം ക്ലാസ് മുതൽ എനിക്ക് ബോയ്ഫ്രണ്ട് ഉണ്ടായിരുന്നു. ആ ബോയ്ഫ്രണ്ടിനെ തന്നെ വിവാഹം ചെയ്ത്. ആറാം ക്ലാസ് മുതൽ നീ എന്റെ മുഖവും ഞാൻ നിന്റെ മുഖവും തന്നെയല്ലേ കണ്ട് കൊണ്ടിരിക്കുന്നത്, ഇനി കുറച്ച് പോയി ലോകം കാണെന്ന് ഞങ്ങൾ രണ്ട് പേരും പറഞ്ഞു. അങ്ങനെ ഡിവോഴ്സ് ചെയ്തു. വളരെ ഫ്രണ്ട്ലിയായാണ് പിരിഞ്ഞതെന്നും ലെന അന്ന് വ്യക്തമാക്കിയിരുന്നു.