ഒരിക്കൽ മമ്മൂക്ക സ്ക്രിപ്റ്റ് ദേഷ്യപെട്ടുകൊണ്ടു എടുത്തെറിഞ്ഞു! അതിൽ ഞാൻ ഒരു തെറ്റ് പറയുന്നില്ല, രഞ്ജൻ പ്രമോദ് 

ഇപ്പോൾ മലയാള സിനിമയിലെ മെയിൻ വിഷയം ആണ് നടന്മാരുടെ സെറ്റിലെ മോശമായ പ്രവർത്തികൾ, എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ തിരക്കഥകൃത്തു രഞ്ജൻ പ്രോമോദ് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. മമ്മൂക്ക ഒരു…

ഇപ്പോൾ മലയാള സിനിമയിലെ മെയിൻ വിഷയം ആണ് നടന്മാരുടെ സെറ്റിലെ മോശമായ പ്രവർത്തികൾ, എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ തിരക്കഥകൃത്തു രഞ്ജൻ പ്രോമോദ് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. മമ്മൂക്ക ഒരു തിരക്കഥ വലിച്ചെറിഞ്ഞാൽ അത് അഭിമാനകരമായി മാത്രമേ കാണുകയുളൂ. ആ ഒരു വാർത്ത വളരെ പോസറ്റീവ് ആയി മാത്രമേ പോകു രഞ്ജൻ പ്രമോദ് പറയുന്നു.

അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്, ഞാൻ കേട്ടിട്ടുണ്ട്  ദാമോദരൻ മാഷിന്റെ അടുത്ത് നിന്നും ഏതോ ഒരു പടത്തിന്റെ സ്ക്രിപ്റ്റ് വലിച്ചെറിഞ്ഞിട്ടു പോയിട്ടുണ്ടെന്ന്, ഈ കാര്യം ജോൺ പോൾ അങ്കിൾ ആണ് പറഞ്ഞത്. താൻ ഇത് മമ്മൂക്കക്കെ അപമാനകരമായ പറയുന്നതല്ല എന്നും രഞ്ജൻ പ്രമോദ് പറയുന്നു. ആ സിനിമയിൽ മമ്മൂക്കക്ക്‌ അത്രമാത്രം ഇൻവോൾവ്മെന്റ് ഉണ്ട്.

ദാമോദരൻ മാഷിനെ അതൊരു പ്രശ്നമായി തോന്നിയില്ല, ആ സമയത്തു പുള്ളിക്ക് അങ്ങനെ ആയിരിക്കും ചെയ്യാൻ തോന്നിയത്. കാരണം അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപെട്ടു കിടക്കുകയാണ് സിനിമ എന്നത്. എന്റെ ഒരു സ്ക്രിപ്റ്റ് കൊള്ളില്ലെങ്കിൽ അദ്ദേഹം ഇങ്ങനെ ചെയ്‌യും അതിനർത്ഥം ഞാൻ ഒന്നുംകൂടി ആ കഥ ശരിയാക്കണമെന്നാണ്, ഞാൻ അതിനെ തെറ്റായി കാണുന്നില്ല, എന്നാൽ സെറ്റിൽ മദ്യപിച്ചു വരുന്ന നടന്മാർ ആകാലത്തും ഉണ്ടായിരുന്നു, ആർക്കും ലോകത്തിൽ നല്ല മനുഷ്യൻ ആകാൻ സാധിക്കില്ല രഞ്ജൻ പ്രമോദ് പറയുന്നു.