ആരോഗ്യവാനായ കഥപാത്രം അതാണ് ഞാൻ ഉദേശിച്ചത് അല്ലാതെ സിക്‌സ് പാക്ക് വേണമെന്നല്ല, രഞ്ജൻ പ്രമോദ് 

ദിലീഷ് പോത്തന്റെ വത്യസ്ത കഥാപത്രമായ പുതിയ ചിത്രം ആയിരുന്നു ‘ഓ ബേബി’, ഇപ്പോൾ ചിത്രത്തിലെക്ക് സിക്സ് പാക്ക് ആയ ഒരു കഥപാത്രം വേണമെന്ന് ഒരിക്കലും താൻ ആവശ്യപെട്ടിട്ടില്ല എന്ന് പറയുകയാണ് സംവിധായകനും, തിരക്കഥകൃത്തുമായ് രഞ്ജൻ പ്രമോദ്, ഈ ചിത്രത്തിലെക്ക് സാധാരണക്കാരനും, ആരോഗ്യവാനും ആയ ഒരു കഥപാത്രം ആണ് താൻ ഉദേശിച്ചത് അല്ലാതെ സിക്സ് പാക്ക് വേണമെന്ന് ഞാൻ ആവശ്യപ്പെട്ടിട്ടില്ല രഞ്ജൻ പ്രമോദ് പറയുന്നു.

ചിത്രത്തിന് വേണ്ടി ദിലീഷ് പോത്തൻ സ്വയം തടി കുറക്കാൻ തീരുമാനിച്ചതാണ് അല്ലാതെ താൻ ഒന്നും പറഞ്ഞതിന്റെ പേരിൽ അല്ല, ചിത്രത്തിന് വേണ്ടി ദിലീഷ് പോത്തൻ ബോഡി ബിൽഡിങ് ചെയ്യ്തിരുന്നു, താൻ സിനിമയുടെ കഥ പറയുമ്പോൾ ആ കഥപാത്രം മല കയറി ഇറങ്ങുന്ന ഒരു സാധാരണക്കാരനും, നല്ല ആരോഗ്യവാനും ആയിരിക്കണമെന്ന് ഞാൻ പറഞ്ഞു.

അഞ്ചാളുകളെ അടിക്കുന്ന രംഗങ്ങൾ ഓ ബേബിയിലുണ്ട്, പെർഫോമൻസിനുള്ള ശക്തി  പ്രേഷകർക്കും അറിയാൻ കഴിയണം, അപ്പോൾ അങ്ങനെ ഉള്ള ആളാണെങ്കിൽ അയാൾ നല്ലവണ്ണം ബോഡി ട്രിം ആയിരിക്കണം അല്ലാതെ ഞാൻ സിക്സ് പാക്ക് ഉദ്ദേശിച്ചില്ല രഞ്ജൻ പ്രമോദ് പറയുന്നു.