വിഘ്‌നേഷ് തന്റെ പുതിയ ചിത്രത്തിൽ നിന്നും നയൻതാരയെ ഒഴിവാക്കിയ കാരണം ഇതാണ് 

നിരവധി ആരാധകരുള്ള താരദമ്പതികൾ ആണ് വിഘ്‌നേഷ് ശിവനും, നയൻ താരയും, ഒരിടക്ക് വിഘ്‌നേഷ് തന്റെ ചിത്രത്തിൽ നിന്നും നടൻ അജിത്തിനെ മാറ്റിയത് വലിയ ചർച്ചകൾ ആയ വിഷയം ആയിരുന്നു, അതിനു കാരണം നയൻ താര ആണെന്നുള്ള അഭ്യഹവും ഉണ്ടായിരുന്നു, അതുപോലെ വിഘ്‌നേഷിന്റെ  ഏതു പുതിയ ചിത്രത്തിലും നായിക ആയി നയൻ താര ആയിരുന്നു എത്തുന്നത്.

നാനും റൗഡി താൻ എന്ന വിഘ്‌നേഷിന്റെ ചിത്രത്തിലൂടെ ആയിരുന്നു നയൻ താരയുമായി പ്രണയത്തിലാകുന്നതു, അതുപോലെ വിഘ്‌നേഷിന്റെ കാത്തുവാക്ക്ളൈ രണ്ടു കാതൽ എന്ന ചിത്രത്തിൽ ആയിരുന്നു നയൻ താര അവസാനമായി അഭിനയിച്ചതും, ഇരുവരും വിവാഹത്തിൽ എത്തുന്നതും. ഇപ്പോൾ അജിത്തിനെ ഒഴിവാക്കിയതിന് ശേഷം വിഘ്‌നേഷ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ പ്രദീപ് രംഗനാഥൻ ആണ് നായകനായി എത്തുന്നത് എന്നാണ് പുതിയ റിപ്പോർട്ട്.

കമലാഹസന്റെ പ്രൊഡക്ഷൻ ബാനറായ  രാജ് ക മൽ ഫിലിംസാണ് ഈ ചിത്രം നിര്മിക്കുന്നതെന്നും പറയുന്നു, എന്നാൽ ചിത്രത്തിൽ നായിക നയൻ താര അല്ല,പകരം   ജാൻവി കപൂർ ആണ് ,  മുൻപ് പറഞ്ഞിരുന്നത് നയൻ ആണ് ചിത്രത്തിലെ നായിക എന്നത്,  നയൻ താരയുടെ ഇപ്പോളത്തെ  ചിത്രങ്ങൾ എല്ലാം തന്നെ പരാചയം ആയിരുന്നു, അതുകൊണ്ടാണ് നിർമാതാക്കൾ നയൻസിനെ വെച്ച് സിനിമ ചെയ്യാത്തതെന്നും റിപോർട്ടുകൾ പറയുന്നുണ്ട്, എന്നാൽ ഇതിനെ  കുറിച്ചും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.