Categories: Film News

പ്രിയതമന്‍ ശരത് പുളിമൂടിനൊപ്പം അവധിക്കാലം ആഘോഷിച്ച് രഞ്ജിനി ഹരിദാസ്

പ്രിയതമന്‍ ശരത് പുളിമൂടിനൊപ്പം അവധിക്കാലം ആഘോഷിച്ച് അവതാരക രഞ്ജിനി ഹരിദാസ്. പോര്‍ച്ചുഗല്‍, നെതര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ രഞ്ജിനി പങ്കുവെച്ചിട്ടുണ്ട്. ടുലീപ് പൂക്കള്‍ക്കിടയിലുള്ള ചിത്രങ്ങള്‍ മനോഹരമായിട്ടുണ്ട്.

2020 ലെ വാലന്റൈന്‍സ് ദിനത്തിലാണ് തന്റെ പ്രണയത്തെ കുറിച്ച് രഞ്ജിനി സോഷ്യല്‍ മീഡിയയിലൂടെ തുറന്നുപറഞ്ഞത്. പതിനാറു വര്‍ഷമായി രഞ്ജിനിയുടെ സുഹൃത്താണ് ശരത്.

പതിനാറു വർഷമായി പരിചയമുള്ള ശരത് പുളിമൂട് ആണ് രഞ്ജിനിയുടെ കൂട്ടുകാരൻ. “ഞാനിപ്പോള്‍ പ്രണയത്തിലാണ്. എനിക്ക് 39 വയസുണ്ട്. ഇതെന്റെ ആദ്യപ്രണയമല്ല. പതിനാലാം വയസില്‍ പ്രണയിക്കാന്‍ തുടങ്ങിയതാണ്. ഓരോ പ്രണയവും സംഭവിച്ചപ്പോള്‍ ഏറ്റവും ആത്മാര്‍ഥമായി തന്നെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ എന്തൊക്കെയോ കാരണങ്ങളാല്‍ ഒന്നും വിജയിച്ചില്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പ്രണയസന്ദേശം ശരത്തിനുള്ളതാണ്.

പതിനാറ് വര്‍ഷത്തോളമായിട്ടുള്ള എന്റെ സുഹൃത്താണ് ശരത്. പക്ഷേ പ്രണയം തുടങ്ങിയത് ഇപ്പോഴാണെന്ന് മാത്രം. ആള്‍ വിവാഹിതനായിരുന്നു. ഞാനാകട്ടെ മറ്റൊരു റിലേഷന്‍ഷിപ്പിലും. രണ്ട് പേരും സിംഗിളായതും ഞങ്ങള്‍ക്കിടയില്‍ പ്രണയം സംഭവിച്ചതും ഇപ്പോഴാണ്. പക്ഷേ ഇത് വിവാഹത്തിലേക്ക് കടക്കുമോ എന്നെനിക്കറിയില്ല.” കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിൽ രഞ്ജിനി പറയുന്നു.

Gargi