മമ്മൂട്ടിക്കൊപ്പം ഇനിയൊരു സിനിമ ചെയ്യാന്‍ ആഗ്രഹമില്ല!! കാരണം പറഞ്ഞ് രഞ്ജിത്ത് ശങ്കര്‍

മമ്മൂട്ടിക്കൊപ്പം ഇനിയൊരു സിനിമ ചെയ്യാന്‍ ആഗ്രഹമില്ലെന്ന് തുറന്ന് പറഞ്ഞ് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. ഇനിയൊരിക്കലും അങ്ങനെ ഒരു സിനിമ സംഭവിച്ചേക്കില്ലെന്നും അദ്ദേഹം ബിഹൈന്‍ഡ് വുഡ്‌സിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തില്‍ വെച്ച് പറഞ്ഞു. ഒരിക്കലും സ്റ്റാര്‍ഡം നോക്കി സിനിമ ചെയ്യേണ്ട എന്നതൊന്നും അല്ലെന്നും, മലയാളത്തിലെ മികച്ച നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും.. അവരെ വെച്ച് ഒരു സിനിമ എങ്കിലും ചെയ്യുക എന്നത് ഏതൊരു സംവിധായകന്റേയും ആഗ്രഹം ആയിരിക്കുമെന്നും രഞ്ജിത്ത് ശങ്കര്‍ തുറന്ന് പറയുന്നു. മമ്മൂക്കയെ വെച്ച് ഞാന്‍ വര്‍ഷം എന്ന സിനിമ ചെയ്തു.. അതില്‍ ഞാന്‍ ഏറെ സന്തോഷവാനാണ്..

ഇനിയും അദ്ദേഹത്തെ വെച്ചൊരു സിനിമ ചെയ്യാന്‍ ആഗ്രഹം ഉണ്ടോ എന്ന് ചോദിച്ചാല്‍ സത്യം പറഞ്ഞാല്‍ വലിയ ആഗ്രഹം ഇല്ലെന്നാണ് രഞ്ജിത്ത് ശങ്കര്‍ പറയുന്നത്. വര്‍ഷം എന്ന സിനിമ അത് മാത്രം മതി എനിക്ക്.. ഇപ്പോഴും മമ്മൂക്കയുമായി എനിക്ക് നല്ലൊരു ബന്ധം ഉണ്ട്.. അത് മാത്രം മതി എന്നും സംവിധായകന്‍ പറയുന്നു.. വര്‍ഷം സിനിമ എനിക്ക് തന്നത് നല്ലൊരു സിനിമ അനുഭവം ആയിരുന്നു, നല്ലൊരു ഓര്‍മയാണ്. പലപ്പോഴും അദ്ദേഹത്തോടൊപ്പം അടുത്തൊരു സിനിമ എന്ന് ആലോചിച്ചപ്പോഴും പിന്നീട് വേണ്ട എന്ന് തോന്നുകയായിരുന്നു എന്നും രഞ്ജിത്ത് പറയുന്നു..

അതിനുള്ള കാരണമായി അദ്ദേഹം പറഞ്ഞത്. വര്‍ഷം സിനിമ നല്ലൊരു ഓര്‍മയായിരുന്നു.. അതുപോലെ അടുത്തൊരു സിനിമ ആയില്ലെങ്കിലോ.. എല്ലാ സിനിമയും ഒരു അനുഭവമായി കാണുന്ന വ്യക്തിയാണ് ഞാന്‍. മമ്മൂക്കയോടൊപ്പമുള്ള ഷൂട്ടിംഗിന്റെ ദിനങ്ങള്‍ എനിക്ക് എന്നും പ്രിയപ്പെട്ട ഓര്‍മകളാണ്. മോഹന്‍ലാലിനെ വെച്ചൊരു സിനിമ എടുത്താലും ഇത്തരത്തില്‍ അനുഭവങ്ങള്‍ കിട്ടുമോ എന്ന് അറിയില്ല..

അതുകൊണ്ട് അതേ കുറിച്ചും ചിന്തിക്കുന്നില്ല എന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഫോര്‍ ഇയേഴ്‌സ് ആണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ എത്തുന്ന പുതിയ സിനിമ. പ്രിയാ വാര്യര്‍, സര്‍ജാനോ ഖാലിദ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Nikhina