‘കുഞ്ചാക്കോ ബോബന്‍ സിനിമയുടെ സെറ്റില്‍ പീഡന ശ്രമം’!! ദുരനുഭവം വെളിപ്പെടുത്തി ദിനേശ് പണിക്കര്‍

മലയാളത്തിന്റെ പ്രിയ താരമാണ് നിര്‍മാതാവും നടനുമായ ദിനേശ് പണിക്കര്‍. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ശ്രദ്ധേയനാണ് താരം. സോഷ്യലിടത്തും സജീവമാണ് അദ്ദേഹം. ഇപ്പോഴിതാ യൂടൂബ് ചാനലും ആരംഭിച്ചിട്ടുണ്ട് അദ്ദേഹം. അതില്‍ പറഞ്ഞിരിക്കുന്ന ഒരു കാര്യം ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. താന്‍ നിര്‍മിച്ച സിനിമയുടെ സെറ്റില്‍ പീഡനമുണ്ടായെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.

ദിനേശ് പണിക്കര്‍ നിര്‍മിച്ച ഹിറ്റ് സിനിമയാണ് ‘മയില്‍പ്പീലിക്കാവ്’. കുഞ്ചാക്കോ ബോബനും ജോമോളും പ്രധാന വേഷത്തിലെത്തിയ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു.

‘മയില്‍പ്പീലിക്കാവ്’ സെറ്റിലുണ്ടായ ഞെട്ടിക്കുന്ന സംഭവമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ‘മയില്‍പ്പീലിക്കാവി’ന്റെ ഷൂട്ടിംഗിന് കുറേ കുട്ടികള്‍ വന്നിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമൊക്കെ.

ചാക്കോച്ചന്‍ കുട്ടികള്‍ക്കൊപ്പം ഓടി നടക്കുന്നതും സംസാരിക്കുന്നതും എല്ലാം ചിത്രീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. അതിനിടെ കൂട്ടത്തിലെ ഒരു പയ്യന്‍ ഒരു പെണ്‍കുട്ടിയെ കഥ പറയാം എന്ന് പറഞ്ഞ് ഒരു മുറിയിലേക്ക് കൊണ്ടുപോയി.

രാവിലെയായിരുന്നു സംഭവം. എല്ലാവരും ഓരോ തിരക്കിലായിരുന്നു. ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. ഒരു മുറിയില്‍ കൊണ്ടുപോയി കുറച്ച് കഴിഞ്ഞപ്പോഴേക്കും ഉദ്ദേശം ശരിയല്ലെന്ന് പെണ്‍കുട്ടിയ്ക്ക് മനസ്സിലായി. കുട്ടി ബഹളം വച്ച് പുറത്തേക്ക് ഓടി വന്നു. അപ്പോഴാണ് സെറ്റില്‍ എല്ലാവരും സംഭവം അറിഞ്ഞത്.

അതോടെ, അന്നത്തെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയിരുന്ന ഇപ്പോഴത്തെ നിര്‍മാതാവ് രഞ്ജിത്ത് എത്തി. ഞങ്ങള്‍ എല്ലാവരും അന്തംവിട്ട് നോക്കി നില്‍ക്കെ രഞ്ജിത്ത് പോകുന്നു, പടേയെന്നും പറഞ്ഞ് മുഖത്ത് ഒരു അടി കൊടുത്തു.

അവന്റെ ചെവി വരെ പോയിട്ടുണ്ടാകും എന്ന് തോന്നുന്നു. അത്രയ്ക്കും ഭീകരമായ അടിയായിരുന്നു അത്. മാത്രമല്ല, ഇനി ഒരു സെക്കന്‍ഡ് പോലും നിന്നെ സെറ്റില്‍ കണ്ടുപോകരുത്, ഇറങ്ങിപ്പോടാ എന്ന് പറഞ്ഞ് അപ്പോള്‍ തന്നെ അവനെ പറഞ്ഞുവിടുകയും ചെയ്തു.

അന്നത്തെ സംഭവത്തിലെ പയ്യനെ വെളിപ്പെടുത്തില്ല. അന്ന് സെറ്റില്‍ നല്ല മാതൃകയായി രഞ്ജിത്ത് എന്ന കണ്‍ട്രോളറും ഉണ്ടായിരുന്നു. പിന്നീടുള്ള ഷൂട്ടിംഗ് എല്ലാം മികച്ചതായിരുന്നു എന്നും ദിനേശ് പണിക്കര്‍ പറഞ്ഞു.