മലയാളികൾക്ക് സുപരിചിതയായ കലാകാരിയാണ് കുടുബ പ്രേക്ഷകര്‍ക്ക് രശ്മി അനില്‍. ടെലിവിഷൻ പരിപാടികളിലൂടെ കുടുബ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയുമാണ് രശ്മി അനില്‍. കോമഡി പരിപാടികളിലൂടെയും ഹാസ്യ പരമ്പരകരളിലൂടെയുമൊക്കെയാണ് രശ്മി താരമായി മാറുന്നത്. നാടകത്തിലൂടെയാണ് രശ്മിയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. പിന്നീട് കോമഡി ഷോകളിലൂടെ ടെലിവിഷനിലേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് സിനിമകളിലും സാന്നിധ്യമറിയിക്കാന്‍ രശ്മിക്ക് കഴിഞ്ഞു. ഇന്ന് സിനിമയിലും സീരിയലിലുമെല്ലാം ഒരുപോലെ സജീവമാണ് താരം. ഇപ്പോഴിതാ തനിക്ക് കരിയറിന്റെ തുടക്ക കാലത്ത് നേരിട്ടൊരു മോശം അനുഭവം വെളിപ്പെടുത്തുകയാണ് രശ്മി അനില്‍. മലയാളത്തിലെ ഒരു ഓൺലൈൻ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് രശ്മി അനിൽ തന്റെ മനസ് തുറന്നത്. സിനിമയിലെത്തിയപ്പോള്‍ മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു രശ്മി അനില്‍. എനിക്ക് അങ്ങനെയൊരു അനുഭവം ഇതുവരേയും ഉണ്ടായിട്ടില്ല. ഭാഗ്യമായിട്ട് തന്നെ അത് കരുതാം. ഒരുപക്ഷെ എന്റെ പൊട്ട ക്യാരക്ടര്‍ കൊണ്ടാകും.
എല്ലാം ഓപ്പണായി സംസാരിക്കുന്ന ആളാണ് ഞാന്‍. ചിരിച്ചു കൊണ്ട് എല്ലായിടത്തും സംസാരിക്കുന്നത് കൊണ്ടാകാം എനിക്ക് ഇതുവരേയും മോശം അനുഭവമുണ്ടായിട്ടില്ല. പോയ വര്‍ക്കുകളില്‍ എല്ലാം സംവിധായകര്‍ നമ്മളെ നിര്‍ദ്ദേശിച്ചത് അനുസരിച്ച് വിളിക്കുന്നതാകും. നമ്മള് തന്നെ വേണമെന്ന് പറഞ്ഞ്. അതുകൊണ്ട് വേറൊരു അനുഭവമുണ്ടായിട്ടില്ലെന്നാണ് രശ്മി അനിൽ പറയുന്നത്. കരിയറിന്റെ തുടക്ക സമയത്ത് ഒരു പ്രൊഡക്ഷന്‍ കണ്ട്രോള് എന്നോട് പറഞ്ഞിരുന്നു. ഒരു വലിയ ആര്‍ട്ടിസ്റ്റിന് പറഞ്ഞ് വച്ചിരുന്ന റോളാണ്, രശ്മിയ്ക്ക് വന്ന് ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചു. പക്ഷെ പ്രൊഡ്യൂസറുമായി ചെറിയ അഡ്ജസ്റ്റ്മെന്റിന് തയ്യാറാകണം. എനിക്ക് കാര്യം മനസിലായി. പക്ഷെ ഞാന്‍ അഭിനയിച്ചു. ചേട്ടാ പൈസ ആണെങ്കില്‍ സാരമില്ല, ഞാന്‍ ബാര്‍ഗെയ്ന്‍ ചെയ്യുന്നില്ല നിങ്ങള്‍ എന്താണെന്ന് വച്ചാല്‍ തന്നാല്‍ മതിയെന്ന് പറഞ്ഞുവെന്നും രശ്മി അനിൽ പറയുന്നു.