‘ആ ഒരു കാര്യത്തിന് കാരണം എന്റെ അമ്മയാണ്’ ; വെളിപ്പെടുത്തലുകളുമായി രശ്മിക മന്ദാന 

തെന്നിന്ത്യന്‍ സിനിമയിൽ മുൻനിര നായികമാരിൽ ഒരാളാണ് രശ്മിക മന്ദാന. അല്ലു അർജുൻ നായകൻ ആയെത്തിയ പുഷ്പ  എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടിയായി മാറിയ രശ്‌മിക ഇപ്പോൾ ബോളിവുഡിലും…

തെന്നിന്ത്യന്‍ സിനിമയിൽ മുൻനിര നായികമാരിൽ ഒരാളാണ് രശ്മിക മന്ദാന. അല്ലു അർജുൻ നായകൻ ആയെത്തിയ പുഷ്പ  എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടിയായി മാറിയ രശ്‌മിക ഇപ്പോൾ ബോളിവുഡിലും നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ്. കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് താരം. ഇന്ത്യയൊട്ടാകെ നിരവധി ആരാധകരാണ് രശ്‌മികയ്ക്ക് ഉള്ളത്. നാഷണൽ ക്രഷ്, സ്മൈലിങ് ക്വീൻ എന്നിങ്ങനെ നിരവധി വിശേഷങ്ങളാണ് രശ്‌മികക്ക് ആരാധകർ നൽകിയിട്ടുള്ളത്. എപ്പോഴും ചിരിച്ചു സന്തോഷവതിയായി കാണുന്നതിനാൽ ആരാധകർ രശ്‌മികയ്ക്ക് നൽകിയ പേരാണ് സ്മൈലിങ് ക്വീൻ എന്നത്. എന്നാൽ അതിന്റെ ക്രെഡിറ്റ് അമ്മയ്ക്ക് ഉള്ളതാണെന്നാണ് രശ്‌മിക പറയുന്നത്. ആളുകൾ തന്നെ സ്മൈലിങ് ക്വീൻ എന്ന് വിളിക്കുന്നുണ്ടെങ്കിൽ അതിന് കാരണം അമ്മയാണെന്ന് രശ്‌മിക പറയുന്നു. ഒരു അഭിമുഖത്തിലാണ് രശ്മിക ഇക്കാര്യം പറഞ്ഞത്. എന്റെ മുഖത്ത് നിന്ന് ഈ പുഞ്ചിരി ഒരിക്കലും മായാറില്ല. അതിനു കാരണം എന്റെ അമ്മയാണ്. ഒരിക്കൽ അമ്മ എന്നോട് പറഞ്ഞു, ‘നീ എപ്പോഴും പുഞ്ചിരിച്ചുകൊണ്ടിരിക്കണം. സന്തോഷമായാലും സങ്കടമായാലും അത് പുറം ലോകത്തെ കാണിക്കരുത്.

ഈ ലോകത്തിലെ എല്ലാവരെയും പോലെ നിനക്കും സന്തോഷം, ദുഃഖം, സ്നേഹം, വെറുപ്പ്, കോപം, ചൂട്, അപകർഷത എന്നിങ്ങനെ വിവിധ വികാരങ്ങളും അനുഭവങ്ങളും ഉണ്ടാകും. പക്ഷേ, അവയെ എല്ലാം നിന്റെ മുഖത്തെ ഒരു പുഞ്ചിരിയോടെ സ്വീകരിക്കുകയും അനുഭവിക്കുകയും ചെയ്യുക’ എന്ന്,’ അന്ന് അമ്മയുടെ വാക്കുകൾ കേട്ടെങ്കിലും അത് നടപ്പിലാക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാൻ കരുതി. പക്ഷേ, അമ്മയുടെ ആ വാക്കുകളെ കുറിച്ച് ആവർത്തിച്ച് ചിന്തിക്കുമായിരുന്ന ഞാൻ, അറിയാതെ തന്നെ അത് പിന്തുടരാൻ തുടങ്ങി. അത് എപ്പോഴും വന്നു പോയിക്കൊണ്ടിരുന്നു. വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഞാൻ പലതും ഓർത്ത് വിഷമിക്കാറുണ്ട്. പക്ഷേ, ക്യാമറയ്ക്ക് മുന്നിലും വീടിനു പുറത്തും എത്തുമ്പോൾ ഞാൻ എല്ലാം ഒരു പുഞ്ചിരിയോടെ സ്വീകരിക്കും,’

അതുകൊണ്ടാണ് ഞാൻ ഇപ്പോഴും ‘സ്മൈലിംഗ് ക്വീൻ’ ആയിരിക്കുന്നത്. ഈ പുഞ്ചിരിക്കുന്ന രാജ്ഞിയുടെ സൃഷ്ടിച്ചത് ഞാനാണ് പക്ഷെ അതിന് കാരണം എന്റെ അമ്മയാണ്,’ രശ്‌മിക പറഞ്ഞു. കന്നഡ സിനിമയായ കിരിക് പാർട്ടിയിലൂടെയാണ് രശ്‌മിക തന്റെ കരിയർ ആരംഭിച്ചത്. കന്നഡയിൽ രണ്ടോ മൂന്നോ സിനിമകൾ ചെയ്ത ശേഷമായിരുന്നു നടിയുടെ തെലുങ്കിലേക്കുള്ള എൻട്രി. അവിടെ നടൻ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം രശ്മിക അഭിനയിക്കുന്ന ഗീത ഗോവിന്ദം സൂപ്പർ ഹിറ്റായി മാറിയതോടെയാണ് രശ്‌മിക വലിയ താരമായി മാറുന്നത്. പിന്നീടായിരുന്നു രശ്മികളുടെ തമിഴിലേക്കും ബോളിവുഡിലേക്കുമുള്ള എൻട്രി. അമിതാഭ് ബച്ചൻ നായകനായ ഗുഡ് ബൈ ആയിരുന്നു രശ്മികളുടെ ആദ്യ ബോളിവുഡ് ചിത്രം. രൺബീർ കപൂർ നായകനായ അനിമൽ ആണ് നടിയുടേതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ഇതു കൂടാതെ തെലുങ്കിൽ അല്ലു അർജുനൊപ്പം പുഷ്പ 2 വും റെയിൻബോ എന്ന മറ്റൊരു ചിത്രവും അണിയറയിലുണ്ട്. തെന്നിന്ത്യയിൽ നിന്നുള്ള ഏറ്റവും പുതിയ പാൻ ഇന്ത്യൻ നായികയായി രശ്‌മിക ഇതിനകം പേരെടുത്ത് കഴിഞ്ഞു.