‘ഗരുഡന്റെ’ കുതിപ്പ്; പ്രതിഫലം വർധിപ്പിച്ച് സുരേഷ് ഗോപി

ഒരു സിനിമ നടൻ എന്നതിലുപരി രാഷ്ട്രീയപ്രവർത്തകനായും രാജ്യസഭ എംപിയായുമൊക്കെ ചർച്ചയാകുന്ന വ്യക്തിയാണ് സുരേഷ് ഗോപി .  സിനിമ അഭിനയത്തിന് ഇടവേള നൽകി അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും  ചെയ്തിരുന്നു. രാജ്യസഭാ എംപിയായി  പ്രവർത്തിക്കുന്നതിനിടെ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചെങ്കിലും അദ്ദേഹം പരാജയപ്പെടുകയായിരുന്നു.  തൻ്റെ രാജ്യസഭാ കാലാവധി കഴിഞ്ഞതിനു പിന്നാലെ അദ്ദേഹം സിനിമാരംഗത്ത്  സജീവമാകാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിൻ്റേതായി ഒടുവിൽ പുറത്തുവന്ന ഗരുഡൻ  തീയറ്ററുകളിൽ തുടരുന്നുണ്ട്. ബോക്സോഫീസ് കണക്കുകളിൽ ചിത്രത്തിന് പോസിറ്റീവായ അഭിപ്രായങ്ങളാണ് ഉയരുന്നത്. അതേസമയം ഗരുഡൻ്റെ വിജയത്തെ തുടർന്ന് സുരേഷ് ഗോപി തൻ്റെ പ്രതിഫലം  വർദ്ധിപ്പിച്ചുവെന്നാണ് സിനിമ ലോകത്തുനിന്ന് ലഭിക്കുന്ന സൂചനകൾ. സാധാരണഗതിയിൽ ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് അഞ്ചു കോടി രൂപ പ്രതിഫലമാണ് സുരേഷ് ഗോപി വാങ്ങിക്കൊണ്ടിരുന്നതെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ

ഇപ്പോൾ ഇപ്പോൾ റിലാസായ ഗരുഡൻ വിജയിച്ചതോടെ സുരേഷ് ഗോപി തൻ്റെ പ്രതിഫലം കുത്തനെ വർധിപ്പിച്ചു എന്നാണ് വിവരം. അഞ്ചു കോടി രൂപ പ്രതിഫലം വാങ്ങിക്കൊണ്ടിരുന്ന സ്ഥാനത്ത് ഇപ്പോൾ ഏഴ് കോടിയാണ് സുരേഷ് ഗോപി ആവശ്യപ്പെടുന്നതെന്നും വിവരങ്ങൾ പുറത്തുവരുന്നു. നിലവിൽ എഗ്രിമെൻ്റ് ഒപ്പുവച്ചിരിക്കുന്ന ചിത്രങ്ങൾ ഒഴിച്ച് ഇനി അഭിനയിക്കുന്ന ചിത്രങ്ങൾക്ക് പുതിയ പ്രതിഫല നിരക്കായിരിക്കുമെന്നും സിനിമ രംഗത്ത് സംസാരമുണ്ട്. മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും വാങ്ങുന്നതിനേക്കാൾ വളരെ കുറവാണ് സുരേഷ് ഗോപിയുടെ പ്രതിഫലമെന്നും അതുകൊണ്ടുതന്നെ പ്രതിഫലവർദ്ധനവ് വിവാദമാകേണ്ട കാര്യമില്ലെന്നുമാണ് സുരേഷ് ഗോപിയുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം കുറച്ചുനാൾ രാഷ്ട്രീയം കുറച്ചുനാൾ സിനിമ എന്ന രീതിയിൽ അഭിനയവും പൊതുപ്രവർത്തനവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന സുരേഷ് ഗോപിക്ക് പ്രതിഫല വർദ്ധനവ് തിരിച്ചടിയാകുമെന്നാണ് മലയാള സിനിമ രംഗത്ത് പൊതുവേയുള്ള സംസാരം. ഈ അടുത്തിറങ്ങിയ ചിത്രങ്ങളിൽ ജോഷി സംവിധാനം ചെയ്ത പാപ്പൻ മാത്രമാണ് സുരേഷ് ഗോപിക്ക് കുറച്ചെങ്കിലും ആശ്വാസം പകർന്നത്.

കാവൽ ഉൾപ്പെടെയുള്ള ചിത്രങ്ങൾ വലിയ ഹൈപ്പോടെയാണ് പുറത്തുവന്നതെങ്കിലും പ്രതീക്ഷിച്ചത്ര അഭിപ്രായം നേടിയെടുക്കാൻ സാധിച്ചിരുന്നില്ല. ഒടുവിൽ പുറത്തിറങ്ങിയ ഗരുഡൻ മികച്ച ചിത്രമാണെന്ന് അഭിപ്രായമുയർത്തി മുന്നോട്ട് പോകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിഫല വർദ്ധനവുമായി സുരേഷ് ഗോപി രംഗത്തെത്തിയത്. ആഗോളതലത്തില്‍ ഗരുഡൻ ആകെ 25 കോടി രൂപയില്‍ അധികം നേടി എന്നാണ് ലഭ്യമായ ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഒരാഴ്ചക്ക് മുന്നേയുള്ള കണക്കുകൾ ആണിവ. അത് കൊണ്ട് തന്ന കണക്കുകളിൽ ചെറിയ വ്യത്യാസം വന്നിട്ടുണ്ടാകും.  മള്‍ട്ടിപ്ലക്സില്‍ കൊച്ചിയില്‍ 90 ലക്ഷം ചിത്രം നേടിയിട്ടുണ്ട് എന്ന് നേരത്തെ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു.  സുരേഷ് ഗോപിയുടെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നാകും അരുണ്‍ വര്‍മ സംവിധാനം ചെയ്‍ത ചിത്രം എന്ന് ഉറപ്പിക്കാവുന്നതാണ്. ലിസ്റ്റിൻ സ്റ്റീഫനാണ് ഗരുഡൻ നിര്‍മിച്ചത്. മിഥുൻ മാനുവേല്‍ തോമസ് തിരക്കഥയെഴുതിയ ചിത്രമായ ഗരുഡൻ റിലീസിനേ മികച്ച അഭിപ്രായം നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സമീപകാലത്ത് മലയാളത്തിലുള്ള മികച്ച ത്രില്ലര്‍ സിനിമ എന്നാണ് സുരേഷ് ഗോപി നായകനായ ഗരുഡൻ കണ്ടവര്‍ അഭിപ്രായപ്പെടുന്നത്. സുരേഷ് ഗോപിയുടെയും ബിജു മേനോന്റെയും ചിത്രത്തിലെ പ്രകടനത്തെയും പ്രേക്ഷകര്‍ പ്രശംസിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. അഭിരാമി, സിദിഖ്, ജഗദീഷ്, ദിലീഷ് പോത്തൻ, തലൈവാസൽ വിജയ്, ദിവ്യാ പിള്ള , മേജർ രവി, ജയിംസ് ജോസ്, നിഷാന്ത് സാഗർ, രഞ്ജിത്ത് കാൽപ്പോൾ, സാദ്ധിഖ് എന്നിവരും സുരേഷ് ഗാപി നായകനായ ഗരുഡനിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒറ്റക്കൊമ്പൻ, ഹൈവേ- 2 എന്നിങ്ങനെ പ്രതീക്ഷയുള്ള നിരവധി ചിത്രങ്ങളാണ് സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങാനുള്ളത്. എന്നാൽ പൊതു ജീവിതത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്ന സുരേഷ് ഗോപിയെ വച്ച് സിനിമ ചെയ്യുന്നതിൽ പല നിർമ്മാതാക്കളും ആശങ്ക പ്രകടിപ്പിക്കുന്നുണ്ടെന്നും മലയാള സിനിമാ രംഗത്ത് സംസാരമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സുരേഷ് ഗോപി തൃശൂരിൽ നിന്ന് മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ സുരേഷ് ഗോപയെ നായകനാക്കി സിനിമ ചെയ്യുന്നത് രാഷ്ട്രീയ അണികൾക്കിടയിൽ   ആശങ്കകൽ ഉയർത്തുന്നുമുണ്ട് .