ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം!! നിധി പോലെ എന്നും ഉള്ളിലുണ്ടാവും വിട പ്രിയ സിദ്ദിഖ് സര്‍!! രതീഷ് വേഗ

മലയാളിയ്ക്ക് എന്നും പൊട്ടിച്ചിരിക്കാന്‍ ഒരുപിടി ഹിറ്റുകള്‍ സമ്മാനിച്ച് സംവിധായകന്‍ സിദ്ദീഖ് യാത്രയായിരിക്കുകയാണ്. സാംസ്‌കാരിക കേരളം പ്രിയ കലാകാരന് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി നേരുകയാണ്.

സിദ്ദീഖിന്റെ വിയോഗത്തില്‍ നിരവധി സഹപ്രവര്‍ത്തകരാണ് അനുശോചനം രേഖപ്പെടുത്തുന്നത്. സംഗീത സംവിധായകന്‍ രതീഷ് വേഗ പ്രിയ സംവിധായകന്റെ വേര്‍പാടിന്റെ ദു:ഖം പങ്കുവച്ചതിങ്ങനെ,

ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ആയിരുന്നു സിദ്ദിഖ് സര്‍ കൂടെ work ചെയ്യാന്‍ കഴിഞ്ഞത്. കണ്ടും കേട്ടും വളര്‍ന്ന കുട്ടികാലത്തെ ചിരിയും നോവും എല്ലാം ഇടകലര്‍ന്ന സിനിമകള്‍.
കുറെ വര്‍ഷങ്ങള്‍ക്കപ്പുറം ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍ സിനിമയില്‍ സര്‍ കൂടെ സംഗീത സംവിധായകന്‍
സര്‍ ന് ഏറ്റവും പ്രിയമുള്ള പാട്ടുകളില്‍ ഒന്ന് ഒരുക്കാന്‍ കഴിഞ്ഞത് ജന്മപുണ്യം
പ്രണയമേ എന്ന പാട്ടും composing ദിവസങ്ങളും ഒരു നിധി പോലെ എന്നും ഉള്ളിലുണ്ടാവും, വിട പ്രിയ സിദ്ദിഖ് സര്‍ എന്നാണ് രതീഷ് വേഗ കുറിച്ചത്.

മലയാളത്തിന്റെ പ്രിയ സംവിധായകനും തിരക്കഥാകൃത്തുമായ സിദ്ദിഖ് യാത്രയായിരിക്കുകയാണ്. 63ാം വയസ്സിലാണ് സിദ്ദിഖ് അപ്രതീക്ഷിതമായി വിട പറഞ്ഞത്. കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു മാസമായി കരള്‍ രോഗത്തിനും ന്യൂമോണയ്ക്കും ചികിത്സയിലിരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്. ഒരു മാസത്തോളം ആശുപത്രിയിലായിരുന്നെങ്കിലും മലയാള സിനിമാ ലോകത്തിന് അപ്രതീക്ഷിത ആഘാതമായി സിദ്ധിഖിന്റെ നഷ്ടം.