മഹാലക്ഷ്മി തനിച്ചുള്ള ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്

സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച  ചെയ്യപ്പെട്ട താര വിവാഹം ആയിരുന്നു നടി മഹാലക്ഷ്മിയുടേതും നിർമ്മാതാവ് രവീന്ദറിന്റെയും. ഇരുവരുടെയും വിവാഹ വാർത്തകൾ പുറത്ത് വന്നത് മുതൽ ഇവർക്കെതിരെ പല തരത്തിൽ ഉള്ള വിമര്ശനങ്ങളൂം ട്രോളുകളും എല്ലാം…

സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച  ചെയ്യപ്പെട്ട താര വിവാഹം ആയിരുന്നു നടി മഹാലക്ഷ്മിയുടേതും നിർമ്മാതാവ് രവീന്ദറിന്റെയും. ഇരുവരുടെയും വിവാഹ വാർത്തകൾ പുറത്ത് വന്നത് മുതൽ ഇവർക്കെതിരെ പല തരത്തിൽ ഉള്ള വിമര്ശനങ്ങളൂം ട്രോളുകളും എല്ലാം പുറത്ത് വന്നിരുന്നു. ഇരുവരും വിവാഹിതരായി വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കൂടി പ്രചരിച്ചതോടെ മഹാലക്ഷ്മി പണത്തിന് വേണ്ടിയാണ് രവീന്ദറിനെ വിവാഹം ചെയ്തത് എന്ന തരത്തിൽ ഉള്ള ആക്ഷേപങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ ഇതിനോടൊന്നും ഇരുവരും ഇത് വരെ പ്രതികരിച്ചിരുന്നില്ല. ഇരുവരും പ്രണയിച്ചാണ് വിവാഹിതർ ആയത്. എന്നാൽ മഹാലക്ഷ്മി രവീന്ദറിനെ പ്രണയിച്ചത് പണത്തിന് വേണ്ടിയാണ് എന്ന സംസാരം ഉണ്ടായിരുന്നു.

ഇരുവരുടേയും പ്രണയ വിവാഹം ആയിരുന്നു. ഇരുവരും വിവാഹ മോചിതർ ആയവരും ആയിരുന്നു. എന്നാൽ രവീന്ദ്രർ മഹാലക്ഷ്മിയെ ആദ്യ പ്രപ്പോസ് ചെയ്തപ്പോൾ മഹാലക്ഷ്മി റിജെക്റ്റ്ചെയ്തിരുന്നു . മഹാലക്ഷ്മിക്ക് ആദ്യ വിവാഹത്തിൽ ഒരു മകൻ കൂടി ഉണ്ട്. തന്റെ മകനെ നല്ല രീതിയിൽ വളർത്താനുള്ള സാമ്പത്തിക ഭദ്രത തനിക്ക് ഉണ്ടായിരുന്നു. അത് കൊണ്ട് വേറെ വിവാഹത്തിന് കുറിച്ച് താൻ ചിന്തിച്ചിരുന്നില്ല എന്നാണ് മഹാലക്ഷ്മി പറഞ്ഞത്. എന്നാൽ രവീന്ദറുമായി സുഹൃത്തുക്കൾ ആയതോടെ മഹാലക്ഷ്മി തന്റെ തീരുമാനം മാറ്റുകയും രവീന്ദറിനെ വിവാഹം കഴിക്കാൻ സമ്മതമാണെന്ന് അറിയിക്കുകയും ചെയ്തതോടെയാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. എന്നാൽ ഇരുവരും അടുത്തിടെ വിവാഹ മോചിതരാകുന്നു എന്ന വാർത്ത പ്രചരിച്ചിരുന്നു.

മഹാലക്ഷ്മി തനിച്ചുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെയാണ് ഇരുവരും തമ്മിലുള്ള വിവാഹമോചന വാർത്തകൾ പ്രചരിച്ചത്. എന്നാൽ ഇപ്പോൾ മഹാലക്ഷ്മിയുടെ സ്നേഹത്തിനെ കുറിച്ച് തുറന്ന് പറയുകയാണ് രവീന്ദർ. മഹാലക്ഷ്മി നല്ല പൊസസ്സീവ്നെസ്സ് ഉള്ള ഭാര്യ ആണെന്നും താൻ മഹാലക്ഷ്മിയുടെ സുഹൃത്തുക്കളോട് മിണ്ടിയാൽ പോലും അവൾ പിണങ്ങുമെന്നും അങ്ങനെയുള്ള പിണക്കങ്ങൾ മാത്രമേ ഞങ്ങൾക്കിടയിൽ ഉള്ളു എന്നും അല്ലാതെ ഒരു പ്രശ്നവും തങ്ങളുടെ ദാമ്പത്യത്തിൽ ഇല്ല എന്നും താരം പറയുന്നു. മാത്രവുമല്ല, അവൾക്ക് വേണ്ടി താൻ തന്റെ തടി കുറയ്‌ക്കേണ്ട എന്നും ആരോഗൃ പ്രശ്നങ്ങൾ വല്ലതും ഉണ്ടെങ്കിൽ മാത്രം തടി കുറയ്ക്കുന്നതിന് കുറിച്ച് ചിന്തിച്ചാൽ മതിയെന്നുമാണ് അവൾ പറയുന്നത് എന്നും രവീന്ദർ പറയുന്നു.