താൻ എന്താണോ  ആ മരുഭൂമിയിൽ അനുഭവിച്ചത് അത് പൃഥ്വിരാജ് സ്‌ക്രീനിൽ കാണിച്ചു, അദ്ദേഹത്തെ കണ്ടിരുന്നെങ്കിൽ കെട്ടിപിടിച്ച് ഉമ്മ കൊടുക്കണം, നജീബ് 

ആടുജീവിതത്തിലെ തന്റെ യഥാർത്ഥ ജീവിതം കണ്ടു എന്ന് പറയുകയാണ് നജീബ്, സിനിമയുടെ ആദ്യ ഷോ കണ്ടിറങ്ങിയ നജീബ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, താൻ എന്താണോ ആ മരുഭൂമിയിൽ അനുഭവിച്ചത്…

ആടുജീവിതത്തിലെ തന്റെ യഥാർത്ഥ ജീവിതം കണ്ടു എന്ന് പറയുകയാണ് നജീബ്, സിനിമയുടെ ആദ്യ ഷോ കണ്ടിറങ്ങിയ നജീബ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, താൻ എന്താണോ ആ മരുഭൂമിയിൽ അനുഭവിച്ചത് അത് പൃഥ്വിരാജ് സ്‌ക്രീനിൽ കാണിച്ചിട്ടുണ്ട്, അദ്ദേഹത്തെ കണ്ടിരുന്നെങ്കിൽ കെട്ടിപിടിച്ചു താൻ ഒരു ഉമ്മ നൽകിയേനെ എന്നും നജീബ് പറയുന്നു. ഞാൻ അവിടെ അനുഭവിച്ച അതേ തീവൃത തന്നെയാണ് പൃഥ്വിരാജ് സ്‌ക്രീനിൽ അഭിനയിച്ചിരിക്കുന്നത്.

ഞാൻ അത് കണ്ടു അവിടിരുന്നു കരഞ്ഞുപോയി, ഒന്നും പറയാനില്ല, നിങ്ങൾ എല്ലാവരും ഈ സിനിമ കാണണം. എനിക്ക് അവിടുന്ന് ഉണ്ടായ അതെ അനുഭവമാണ് പൃഥ്വിരാജ് സിനിമയിൽ അഭിനയിച്ചിരിക്കുന്നത്, ശരിക്കും സങ്കടം വന്നു ആ കാര്യങ്ങൾ ഓർത്തു, ഈ സിനിമ വിജയിക്കണം നജീബ് പറയുന്നു

കൊച്ചിയിലെ വനിതാ തീയറ്ററിലാണ് നജീബ് ആദ്യ ഷോ കാണാൻ എത്തിയത്, ആടുജീവിതത്തിലെ നജീബിനെ അവതരിപ്പിച്ചത് നടൻ പൃഥ്വിരാജ് ആയിരുന്നു, ചിത്രത്തിന്റെ ആദ്യ ഷോ കാണുന്നതിന് മുൻപ് നജീബ് പറഞ്ഞിരുന്നു തന്റെ കഥയാണ് ഈ സിനിമയിൽ എന്ന് പറയുമ്പോൾ വളരെയധികം സന്തോഷമുണ്ട്, എനിക്കും എന്റെ കുടുംബത്തിനും, എന്റെ നാട്ടുകാർക്കും ഇതിലും വലിയ സന്തോഷം വേറെയില്ല നജീബ് പറഞ്ഞു