ആറാട്ടപുഴയുടെ നടുവിൽ ജീവിച്ച ആളാണ് ഞാൻ! എന്നിട്ടും കുളിച്ചത് രണ്ടു ദിവസം, ആ കത്ത് ആണ്  ഞാൻ ജീവിച്ചിരിക്കുന്ന വിവരം അവർ  അറിയാൻ കാരണം ; റിയൽ നജീബ് 

താൻ മരുഭൂമിയിൽ അനുഭവിച്ച യാതനകൾ തുറന്നു പറയുകയാണ് റിയൽ നജീബ്, ആ രണ്ടര വർഷത്തിനിടെ താൻ ആകെ കുളിച്ചത് രണ്ടു പ്രാവശ്യമാണ്, ആറാട്ടുപുഴയുടെ നടുവിൽ ജീവിച്ചയാളാണ് ഞാൻ, പാമ്പ് കടിച്ചെങ്കിലും ചാവമെന്നു കരുതിതാൻ നിലത്തു…

താൻ മരുഭൂമിയിൽ അനുഭവിച്ച യാതനകൾ തുറന്നു പറയുകയാണ് റിയൽ നജീബ്, ആ രണ്ടര വർഷത്തിനിടെ താൻ ആകെ കുളിച്ചത് രണ്ടു പ്രാവശ്യമാണ്, ആറാട്ടുപുഴയുടെ നടുവിൽ ജീവിച്ചയാളാണ് ഞാൻ, പാമ്പ് കടിച്ചെങ്കിലും ചാവമെന്നു കരുതിതാൻ നിലത്തു കിടന്നിരുന്നു, എന്നാൽ പാമ്പിനെ പോലും വേണ്ടാത്ത അവസ്ഥ, എപ്പോളും അവിടെ അറബി കാണും , എങ്കിലും രണ്ടു പ്രാവശ്യം ചാടാൻ ശ്രമിച്ചു, നടന്നില്ല, ഞാൻ എത്തിയ ദിവസം അവിടെ ഒരാളെ കണ്ടിരുന്നു

വല്ലാത്ത ഒരു രൂപമായിരുന്നു അയാളുടെ മുടിയും, താടിയുമൊക്കെ നീട്ടിവളർത്തിയ ആൾ, എന്നാൽ പിറ്റേ ദിവസം മുതൽ കണ്ടില്ല, എന്നാൽ അന്ന് അറബി ഒരു കെറ്റിൽ കൊണ്ട് വന്നു ആടിനെ പിഴിയാൻ പറഞ്ഞു എനിക്കറിയില്ല ആടിനെ കറക്കാൻ, എങ്കിലും പിഴിഞ്ഞ് എന്നാൽ പാലില്ല അറബി എന്റെ തലക്കടിച്ചു, അടി പേടിച്ചു എന്റെ റബ്ബേ പാൽ തരണേ എന്ന് പ്രാർത്ഥിച്ചു കറന്നു അങ്ങനെ അത് പഠിച്ചു

ആ അറബിയുടെ രൂപ൦ കണ്ടാലേ നമ്മൾക്ക് പേടിയാകും, അയാൾക്ക് ഒരു ദയയും ഇല്ലായിരുന്നു, ആടിന് കുറച്ചു ദൂരം നടത്തിക്കണം, അതിന് ഭക്ഷണം കൊടുക്കണം, അതുപോലെ കുറച്ചു ആടിനെ ആയിരിക്കും ആദ്യം നടത്തിക്കേണ്ടത് അതിനുശേഷം അടുത്ത ട്രിപ്പ്, ആ മരുഭൂമിയിൽ പൊടിക്കാറ്റും ചൂടും, മിണ്ടാൻ ആരുമില്ല പിന്നെ ആടുകൾ ആയിരുന്നു എല്ലാം, അവർക്കെല്ലാം ഓരോ പേരിട്ടു വിളിച്ചു അതായി ലോകം, ഒരുദിവസം ആടിനുള്ള പുല്ലുമായി ഒരു അറബി അവിടേക്ക് വന്നു, ഞാൻ അന്നേരം ഒരു കത്തെഴുതുകയാണ്, ഞാൻ ഈകത്ത് ആ അറബിയെ കാണിച്ചു, അര്ബാബ് കാണാതെയാണ് അങ്ങനെ ചെയ്യ്തത് അയാൾ ആംഗ്യം കാണിച്ചു ആ മണ്ണിലോട്ട് ഇട്ടേക്കാൻ, അങ്ങനെ അയാൾ ആ കത്തുമായി പോയി ,ആ കത്ത് അയാൾ നാട്ടിലേക്ക് അയച്ചു അങ്ങനെയാണ് കുടുംബത്തിൽ എല്ലാവർക്കും മനസിലായത് താൻ ജീവിച്ചരിപ്പുണ്ടെന്നു നജീബ് പറയുന്നു